എന്തൊരു മനപ്പൊരുത്തം! പേളിക്കും അമലയുടെ ഭർത്താവ് ജഗത്തിനും ഇഷ്‌ടം ഒരേ കേരളീയ വിഭവം
- Published by:meera_57
- news18-malayalam
Last Updated:
ഗുജറാത്തുകാരനായ അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി കഴിക്കാൻ ഇഷ്‌ടപ്പെടുന്ന വിഭവം തന്നെയാണ് പേളിയുടെ പ്രിയപ്പെട്ട ഭക്ഷണവും
advertisement
1/7

പേളി മാണിയും (Pearle Maaney) അമല പോളും (Amala Paul) എത്രത്തോളം അടുത്ത കൂട്ടുകാരികളാണ് എന്നതിൽ തർക്കമില്ല. അതിന് അഭിനയ ലോകത്തെ ബന്ധത്തെക്കാളും കെട്ടുറപ്പുണ്ട്. കുഞ്ഞ് പിറന്ന് കഷ്‌ടിച്ച് ഒരു മാസം പിന്നിട്ടപ്പോൾ അമല പുത്തൻ ചിത്രമായ 'ലെവൽക്രോസിന്റെ' പ്രൊമോഷനുമായി സജീവമാണ്. അതിനിടെ സേറ എന്ന് വിളിപ്പേരുള്ള കൂട്ടുകാരി പേളി മാണിയുടെ യൂട്യൂബ് ചാനലിനും അമല അഭിമുഖം നൽകുകയുണ്ടായി
advertisement
2/7
കൈക്കുഞ്ഞായ മകൻ ഇലൈയുടെ പരിപാലനത്തിനിടെയാണ് അമല പ്രൊഫഷണൽ ജീവിതവും മറുകയ്യിൽ കൈകാര്യം ചെയ്യുന്നത്. പ്രസവ ശേഷമുള്ള പരിചരണം പോലും പൂർണമായും ചെയ്തു തീർക്കാതെയാണ് അമല ജോലിത്തിരക്കുകൾ ഭംഗിയായി നിർവഹിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
3/7
പേളിയുമായുള്ള വിശേഷം പങ്കിടലിനിടെ അമല, പേളി കൂട്ടുകാരികളുടെ ചർച്ചകളും യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ടു കൂട്ടരുടെയും ആരാധകർക്ക് ഇഷ്‌ടമുള്ള നിരവധി നുറുങ്ങുകൾ അമലയും പേളിയും പങ്കിട്ടു
advertisement
4/7
പേളിയും അമലയുമായുള്ള സംഭാഷണത്തിൽ ഇവരുടെ ജീവിതത്തിലെ ചില രസങ്ങൾ പ്രേക്ഷകർ കേൾക്കാനിടയായി. അതിലൊന്നാണ് ഗുജറാത്തുകാരനായ അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി കഴിക്കുന്ന പ്രിയപ്പെട്ട കേരളീയ വിഭവം. ഇവിടെ പേളി അമലയുടെ വായിലേക്ക് വെക്കുന്ന ഗോൽഗപ്പയാണ്. അത് ഉത്തരേന്ത്യൻ വിഭവമാണ്. അതല്ല
advertisement
5/7
അമലയുടെ പ്രസവവും, സിനിമയും മറ്റുമായി കൊച്ചിയിൽ താമസമാണ് ജഗത് ദേശായി ഇപ്പോൾ. അതിനിടെ മലയാളികളുടെ വിഭവങ്ങളും അമല ജഗത്തിനെ പരിചയപ്പെടുത്തി എന്നുവേണം പറയാൻ. പറഞ്ഞു വരുമ്പോൾ ജഗത്തും പേളിയും ഇഷ്‌ടപ്പെടുന്ന കേരളീയ വിഭവം ഒന്ന് തന്നെ
advertisement
6/7
കഥയിലെ താരം 'ഇടിയപ്പം' ആണ്. 'ഇടിയാപ്പാം' എന്ന് ജഗത് വിളിക്കുന്ന വിഭവം അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. അത്രയും സ്റ്റൈലിഷ് ആയി തന്നെയാണ് താനും പറയുക എന്ന് പേളി മാണിയുടെ കൌണ്ടർ
advertisement
7/7
അമല പോളിന്റെ ഗർഭകാലത്തും പ്രസവ ശേഷവുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് ആടുജീവിതവും ലെവൽക്രോസും. നിറവയറിൽ ആടുജീവിതത്തിനും, പ്രസവശേഷം ലെവൽക്രോസിന്റെ പ്രചാരണത്തിനും അമല പൂർണമായും സജീവമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
എന്തൊരു മനപ്പൊരുത്തം! പേളിക്കും അമലയുടെ ഭർത്താവ് ജഗത്തിനും ഇഷ്‌ടം ഒരേ കേരളീയ വിഭവം