Srinish Pearle | ശ്രീനിഷ്, പേളി ദമ്പതികളുടെ മകൾ നിതാരയുടെ അതേ പേരിൽ മറ്റൊരു താരപുത്രിയും, അങ്ങ് ബോളിവുഡിൽ
- Published by:user_57
- news18-malayalam
Last Updated:
കുഞ്ഞി നിതാരക്ക് ഒരു മാസം പോലും പ്രായമായില്ല എങ്കിൽ, അതിനു മുൻപുണ്ടായ നിതാരക്ക് വയസ്സ് 11 കഴിഞ്ഞു
advertisement
1/8

കാത്തുകാത്തിരുന്ന കുഞ്ഞിന് ശ്രീനിഷ്, പേളി ദമ്പതികൾ കഴിഞ്ഞ ദിവസം പേരിട്ടിരുന്നു. മൂത്ത മകൾ നിലാ ശ്രീനിഷ് എങ്കിൽ, രണ്ടാമത്തെയാൾ നിതാരയാണ്. കുഞ്ഞിന്റെ നൂലുകെട്ടിനും പേരിടീൽ ചടങ്ങിനും ശേഷം മാത്രമാണ് ദമ്പതികൾ പേര് പ്രഖ്യാപിച്ചത്. മൂത്ത കുട്ടിയായ നിലയുടെ കാര്യത്തിൽ എല്ലാം കുറച്ചുകൂടി വേഗത്തിലാണ് പ്രേക്ഷകരും ആരാധകരും അറിഞ്ഞതെന്ന് മാത്രം
advertisement
2/8
കുഞ്ഞുങ്ങൾക്ക് വെറൈറ്റി പേരിടുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ താരങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല. അത് മോഹൻലാലും, മമ്മൂട്ടിയും മുതൽ പൃഥ്വിരാജ് വരെയുള്ള താരങ്ങൾ പലരും കണ്ടെത്തിയ മാർഗമാണ്. അവർ കുട്ടികൾക്ക് നൽകിയ പേരിനു ശേഷം ആ പേരുകൾ പോപ്പുലർ ആയി മാറുകയും ചെയ്തു. ശ്രീനിഷ് (Srinish Aravind), പേളി (Pearle Maaney) ദമ്പതിമാരുടെ കുഞ്ഞിന്റെ പേരിലും പ്രത്യേകതയുണ്ട് എങ്കിലും അതേ പേരിൽ മറ്റൊരു താരപുത്രിയുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
നിതാര എന്ന പേരിന്റെ അർഥം വേരുറപ്പുള്ളത് എന്നാണ്. മൂത്ത മകൾക്കും ഇംഗ്ലീഷ് അക്ഷരമായ 'എൻ' കൊണ്ട് തുടങ്ങുന്ന പേര് തന്നെയാണ്. രണ്ടാമത്തെയാളുടെ പേരും അതുമായി സമാനതകളുള്ളതാവണം എന്ന തീരുമാനമാകും ഈ പേരിൽ കൊണ്ടെത്തിച്ചത്
advertisement
4/8
കുഞ്ഞി നിതാരക്ക് ഒരു മാസം പോലും പ്രായമായില്ല എങ്കിൽ, അതിനു മുൻപുണ്ടായ നിതാരക്ക് വയസ്സ് 11 കഴിഞ്ഞു. ഈ ബോളിവുഡ് കുട്ടിയുടെ അച്ഛനും അമ്മയും താരങ്ങളാണ്. രണ്ടുപേരെയും പ്രേക്ഷർക്ക് പറഞ്ഞാൽ അറിയുകയും ചെയ്യും
advertisement
5/8
അക്ഷയ് കുമാർ, ട്വിങ്കിൾ ദമ്പതികളുടെ പുത്രിയാണ് നിതാര. ദമ്പതികളുടെ ഇളയകുഞ്ഞാണ്. മൂത്തയാൾ മകനാണ്. ആരവ് എന്നാണ് മകന്റെ പേര്
advertisement
6/8
നിതാര അക്ഷയ് കുമാർ പൊതുസ്ഥലങ്ങളിൽ അധികം പ്രത്യക്ഷപ്പെടുന്ന കൂട്ടത്തിലല്ല. എന്നാൽ എഴുത്തുകാരി കൂടിയായ അമ്മ ട്വിങ്കിളിന്റെ പുസ്തകങ്ങളിൽ കുഞ്ഞായ നിതാരക്ക് പരാമർശം കാണാം. കൈക്കുഞ്ഞായിരുന്ന നാളുകൾ മുതലുള്ള നിതാരയുടെ കുസൃതികൾ ട്വിങ്കിളിന്റെ പുസ്തകത്തിലുണ്ട്
advertisement
7/8
കേരളത്തിൽ അടുത്തകാലത്ത് ഏറ്റവും സൂപ്പർഹിറ്റായി മാറിയ പേര് നടൻ പൃഥ്വിരാജ് സുകുമാരന്റെയും നിർമാതാവ് സുപ്രിയ മേനോന്റെയും പുത്രി അലംകൃതയുടേതാണ്. അതിനു ശേഷം പിറന്ന നിരവധി കുഞ്ഞുങ്ങൾക്ക് അലംകൃത എന്ന പേരുണ്ട്
advertisement
8/8
ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ട്രെൻഡിന് തുടക്കമിട്ടവരാണ്. ഇവരുടെ പേരുള്ള കഥാപാത്രങ്ങളുമായി മലയാളത്തിൽ സിനിമ പോലും ഇറങ്ങുകയുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Srinish Pearle | ശ്രീനിഷ്, പേളി ദമ്പതികളുടെ മകൾ നിതാരയുടെ അതേ പേരിൽ മറ്റൊരു താരപുത്രിയും, അങ്ങ് ബോളിവുഡിൽ