TRENDING:

Pearle Maaney | മോളെ വളർത്താനറിയില്ല എന്ന് അച്ഛനോട് പരാതിപ്പെട്ടവർക്ക് പേളി മാണിയുടെ മനോഹര പ്രതികാരം; ആ കഥയുമായി മാണി പോൾ

Last Updated:
മാണി പോൾ, മോളി ദമ്പതികളുടെ മൂത്ത മകളാണ് പേളി മാണി. ഒരിക്കൽ താൻ നേരിട്ട അനുഭവത്തെക്കുറിച്ച് പേളിയുടെ പിതാവ്
advertisement
1/10
മോളെ വളർത്താനറിയില്ല എന്ന് അച്ഛനോട് പരാതിപ്പെട്ടവർക്ക് പേളി മാണിയുടെ മനോഹര പ്രതികാരം; ആ കഥയുമായി മാണി പോൾ
മാണി പോൾ, മോളി ദമ്പതികളുടെ മൂത്ത മകളാണ് പേളി മാണി (Pearle Maaney). പേളിയും അനുജത്തി റേച്ചലും സോഷ്യൽ മീഡിയാ ലോകത്തെ പ്രിയങ്കരികളാണ്. ഇന്നിപ്പോൾ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് പേളി. കഴിഞ്ഞ ദിവസമാണ് ശ്രീനിഷ് അരവിന്ദ് തന്റെ ഭാര്യ പേളി ഒരു കുഞ്ഞിന് കൂടി ജന്മം നൽകിയ വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. തനിക്കിഷ്‌ടമുള്ള മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതാണ് പേളിയുടെ ഹൈലൈറ്റുകളിൽ ഒന്ന്
advertisement
2/10
പേളി പ്രശസ്തയാകും മുൻപേ പിതാവ് മാണി പോൾ ഒരുപാടു പേരുടെ ഇടയിൽ ശ്രദ്ധേയനായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്‌പീക്കർമാരിൽ ഒരാളാണ് മാണി പോൾ. ഒട്ടേറെപ്പേർക്ക് ജീവിതത്തിൽ പ്രചോദനാത്മകമായ കാര്യങ്ങൾ അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/10
പിന്നെ കുറച്ചു കാലത്തേക്ക് പേളിയും അച്ഛന്റെ ഒപ്പം ചില പരിപാടികൾ നടത്തി പോന്നിരുന്നു. പോൾ ആൻഡ് പേളി ഷോ എന്ന പേരിൽ ചില വേദികൾ അരങ്ങേറി. എന്നാൽ ബിഗ് ബോസ് കൂടി കഴിഞ്ഞതും, അതുവരെ ഉണ്ടായിരുന്നതിനേക്കാളേറെ പേളി പ്രശസ്തയായി
advertisement
4/10
എന്നാൽ പേളി ഒരു വിദ്യാർഥിനിയായിരുന്ന നാളുകളിൽ, താൻ അപമാനിക്കെപ്പട്ട സാഹചര്യത്തെക്കുറിച്ച് മാണി പോൾ ഒരഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. വിദ്യാർത്ഥിനിയെങ്കിലും, പേളിയുടെ മനസ്സിൽ അന്ന് മുതലേ ലോകം മറ്റൊന്നായിരുന്നു
advertisement
5/10
പേളി മാണിയുടെ താൽപര്യങ്ങളിൽ ബി.എ. അല്ലെങ്കിൽ മാനേജ്‌മന്റ് ഒന്നും ഉണ്ടായിരുന്നില്ല. എന്റർടൈൻമെന്റ്, മീഡിയ ഒക്കെയായിരുന്നു പ്രധാനം. അങ്ങനെയിരിക്കെ, നാട്ടിൽ അടുത്തൊരു കോളേജിൽ പേളി പഠനം ആരംഭിച്ചു
advertisement
6/10
'അവൾ എന്റെർറ്റൈന്മെന്റിന്റെ പിന്നാലെ പാഞ്ഞു. മാനേജ്‌മന്റ് എന്നെ വിളിച്ചു നാണംകെടുത്തി. എനിക്ക് കൊച്ചിനെ വളർത്താൻ അറിയില്ല എന്നും എല്ലാ കൊച്ചുങ്ങളെയും നന്നായിട്ടു കൊണ്ടുവരുന്നയാളാണല്ലോ എന്നുമായിരുന്നു അവരുടെ വാദം...
advertisement
7/10
നിങ്ങളുടെ മകൾ പാട്ടും കൂത്തുമായി നടക്കുന്നു എന്നവർ. ഒരു ദിവസം ഒരു മത്സരത്തിനായി പേളി കോട്ടയത്ത് പോയി, വൈകുന്നേരം തിരികെ വന്നു. സമ്മാനവും കൊണ്ടായിരുന്നു പേളിയുടെ വരവ്...
advertisement
8/10
അവർ അത്രയുമെല്ലാം പറഞ്ഞപ്പോൾ എനിക്ക് അവർക്കും ഒരു ബഹുമാനം കൊടുക്കേണ്ടി വന്നു. സ്വന്തം മോളെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നവർ പറയുന്നതിലും കാര്യമുണ്ടായിരുന്നു...
advertisement
9/10
പേളി മീഡിയയിൽ കേറി. പിന്നെ അതേ കോളേജിൽ ചീഫ് ഗസ്റ്റ് ആയി പോയി. ഒരാൾക്ക് താൽപ്പര്യമില്ലാത്ത സ്ഥലത്ത് അയാളെ ഇരുത്തിയിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല,' എന്ന് മാണി പോൾ
advertisement
10/10
ബിഗ് ബോസ് സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ പങ്കാളിയായി ജീവിതത്തിൽ എത്തിയത്. നില ശ്രീനിഷ് മൂത്ത മകളാണ്. ഇളയ മകളുടെ കൂടുതൽ വിവരങ്ങൾ ഏതും തന്നെ പേളിയും ശ്രീനിഷും പുറത്തുവിട്ടിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | മോളെ വളർത്താനറിയില്ല എന്ന് അച്ഛനോട് പരാതിപ്പെട്ടവർക്ക് പേളി മാണിയുടെ മനോഹര പ്രതികാരം; ആ കഥയുമായി മാണി പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories