ആശ്രമത്തില്‍ ഗുരുജിക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് മോഹൻലാൽ; ഫോട്ടോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
എഴുത്തുകാരനും തിരക്കഥാകൃത്തും സുഹൃത്തുമായ ആർ.രാമാനന്ദിനൊപ്പമാണ് മോഹൻലാൽ ആശ്രമത്തിലെത്തിയത്.
advertisement
1/6

സിനിമകളുടെ തിരക്കിനിടെയിലും അതൊക്കെ ഒഴിഞ്ഞ് ശാന്തമായ സ്ഥലത്ത് യാത്ര ചെയ്യുന്ന ഒരാളാണ് മോഹൻലാൽ. താരം എത്രത്തോളം സിനിമ ജീവിതത്തിന് പ്രാധാന്യം നൽകുന്നോ അതുപൊലെ തന്നെ ജീവിതത്തിൽ ആത്മീയതയ്ക്കും പ്രാധാന്യം നൽകുന്ന നടനാണ് മോഹൻലാൽ.
advertisement
2/6
ഇപ്പോഴിതാ സിനിമാ തിരക്കുകള്‍ക്കിടയില്‍ അത്തരമൊരു സ്ഥലത്ത് യാത്ര നടത്തിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.
advertisement
3/6
ഗുരുജി അവധൂത നാദാനന്ദ മഹാരാജിനെയാണ് മോഹൻലാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
advertisement
4/6
പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആശ്രമ സന്ദര്‍ശനം നടത്തിയത്. ആശ്രമത്തില്‍ എത്തിയ മോഹന്‍ലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദർശനം നടത്തുന്നതും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
advertisement
5/6
കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എഴുത്തുകാരനും തിരക്കഥാകൃത്തും സുഹൃത്തുമായ ആർ.രാമാനന്ദിനൊപ്പമാണ് മോഹൻലാൽ ആശ്രമത്തിലെത്തിയത്.
advertisement
6/6
രാമാനന്ദ് തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം ... കർണൂൽ ..എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ആശ്രമത്തില്‍ ഗുരുജിക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് മോഹൻലാൽ; ഫോട്ടോ വൈറൽ