TRENDING:

Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?

Last Updated:
ആറ് ദിവസമാണ് മിഥുന്‍റെ വാക്കുകളിൽ പറഞ്ഞാൽ 'ക്ലിയോപാട്ര' എന്ന പുള്ളിപ്പുലിയുടെയും 'സായ'എന്ന കരിമ്പുലിയുടെയും ഈ മികച്ച ചിത്രത്തിനായി യുവാവ് കാത്തിരുന്നത്. 
advertisement
1/8
വന്യസൗന്ദര്യമായി 'ക്ലിയോപാട്ര';  നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു കരിമ്പുലിയുടെ ചിത്രം വൈറലായത്. ഷാസ് ജംഗ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ആ ചിത്രം വളരെ കുറച്ച് സമയങ്ങൾ കൊണ്ടാണ് ശ്രദ്ധ നേടിയത്. വന്യതയുടെ എല്ലാ സൗന്ദര്യവും പകർത്തിയ ചിത്രം കരിമ്പുലികളുടെ അപൂർവ്വ ചിത്രങ്ങളിലൊന്ന് കൂടിയായാണ് വിശേഷിപ്പിക്കപ്പെട്ടത്.  ( ചിത്രങ്ങൾക്ക് കടപ്പാട്- shaazjung/Instagram)
advertisement
2/8
2019ൽ പകർത്തിയ ആ ചിത്രം ട്രാവൽ ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഷെയറിംഗ് അക്കൗണ്ടായ എർത്തിൽ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് വൈറലായത്. ( ചിത്രങ്ങൾക്ക് കടപ്പാട്- shaazjung/Instagram)
advertisement
3/8
അതേ വന്യസൗന്ദര്യവുമായി പുതിയ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഫോട്ടോഗ്രാഫറായ മിഥുൻ എന്ന യുവാവ് തന്‍റെ ഇൻസ്റ്റഗ്രമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ദിവസങ്ങൾക്കുള്ളിലാണ് വൈറലായത്. ( ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram)
advertisement
4/8
അപൂർവമായ ഈ ചിത്രത്തിൽ ഒരു കരിമ്പുലിയും പുള്ളിപ്പുലിയുമാണ് താരങ്ങൾ. കബനീ കാടുകളിൽ നിന്നാണ് അത്യപൂർവ്വമായ ഈ സൗഹൃദചിത്രം മിഥുൻ പങ്കുവച്ചിരിക്കുന്നത്. (ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram)
advertisement
5/8
ആറ് ദിവസമാണ് മിഥുന്‍റെ വാക്കുകളിൽ പറഞ്ഞാൽ 'ക്ലിയോപാട്ര' എന്ന പുള്ളിപ്പുലിയുടെയും 'സായ'എന്ന കരിമ്പുലിയുടെയും ഈ മികച്ച ചിത്രത്തിനായി യുവാവ് കാത്തിരുന്നത്.  (ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram) 
advertisement
6/8
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കേട്ട മാനിന്‍റെ ശബ്ദമാണ് അതിമനോഹരമായ ഈ ചിത്രത്തിലേക്ക് മിഥുനെ എത്തിച്ചത്. (ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram) 
advertisement
7/8
ക്ലിയോപാട്രയും സായയും കഴിഞ്ഞ അഞ്ച് വർഷമായി സുഹൃത്തുക്കളാണെന്നാണ് ചിത്രത്തിനൊപ്പം മിഥുൻ ഇൻസ്റ്റയിൽ കുറിച്ചത്. ഇങ്ങനെയുള്ള സൗഹൃദങ്ങളിൽ സാധാരണയായി ആൺ ജീവികളാണ് മേധാവിത്വം.. എന്നാൽ ഇവിടെ 'ക്ലിയോപാട്ര'യാണ് നയിക്കുന്നതെന്നും 'സായ' അതിനെ പിന്തുടരുകയാണെന്നുമാണ് മിഥുൻ പറയുന്നത്. (ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram) 
advertisement
8/8
നാറ്റ് ജിയോ വൈൾഡിനായി ‘The Real Black Panther’ എന്ന പ്രോഗ്രാമിന് വേണ്ടി പ്രവർത്തിച്ച ആളാണ് മിഥുൻ എന്നാണ് അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റ ബയോയിൽ കുറിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories