TRENDING:

ഞങ്ങളുടെ 'ബാഹുബലി' ഇങ്ങനെയല്ല; മൈസൂരിലെ പ്രഭാസിന്‍റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും

Last Updated:
പ്രഭാസുമായോ ബാഹുബലിയിലെ താരത്തിന്‍റെ ലുക്കുമായോ ഒരു വിധത്തിലുമുള്ള സാമ്യം പ്രതിമയ്ക്ക് ഇല്ലെന്നാണ് ആരാധകരുടെ വിമര്‍‌ശനം.
advertisement
1/7
ഞങ്ങളുടെ 'ബാഹുബലി' ഇങ്ങനെയല്ല; മൈസൂരിലെ പ്രഭാസിന്‍റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സിനിമ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങിയത്, ചിത്രത്തിലെ ടൈറ്റില്‍ റോളായ അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ചത് നടന്‍ പ്രഭാസ് ആയിരുന്നു. നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും ഇത് തന്നെയായിരുന്നു.
advertisement
2/7
ഇന്ത്യയൊട്ടാകെ ആഞ്ഞടിച്ച ബാഹുബലി തരംഗത്തിലൂടെ പ്രഭാസിനും നിരവധി ആരാധകരെ കിട്ടി. ഇപ്പോഴിതാ പ്രഭാസിന്‍റെ ബാഹുബലി ലുക്കിലുള്ള മെഴുക് പ്രതിമ നിര്‍മ്മിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് കര്‍ണാടകയിലെ മൈസൂരിലുള്ള ഒരു മ്യൂസിയം.
advertisement
3/7
പ്രഭാസുമായോ ബാഹുബലിയിലെ താരത്തിന്‍റെ ലുക്കുമായോ ഒരു വിധത്തിലുമുള്ള സാമ്യം പ്രതിമയ്ക്ക് ഇല്ലെന്നാണ് ആരാധകരുടെ വിമര്‍‌ശനം.
advertisement
4/7
സൂക്ഷിച്ചു നോക്കിയാല്‍ മഗധീരയിലെ രാം ചരണിന്‍റെ ലുക്ക് പ്രതിമയ്ക്ക് ഉണ്ടെന്നും ധരിച്ചിരിക്കുന്ന പടച്ചട്ട മാത്രമാണ് ഏക സാമ്യത എന്നും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ നിറഞ്ഞു.
advertisement
5/7
സംഗതി വൈറലയതോടെ മ്യൂസിയം അധികൃതര്‍ക്ക് തലവേദന കൂട്ടികൊണ്ട് ബാഹുബലിയുടെ നിര്‍മ്മാതാവും രംഗത്തെത്തി. തങ്ങളുടെ അറിവോ സമ്മതോ കൂടാതെയാണ് പ്രതിമ നിർമിച്ചിരിക്കുന്നതെന്നും കോപ്പിറൈറ്റ് ലംഘനമായതിനാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യാനുള്ള നടപടി എടുക്കുമെന്നും  പ്രൊഡ്യൂസര്‍ ശോഭു യാരലഗഡ്ഡ വ്യക്തമാക്കി.
advertisement
6/7
സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ 2017ല്‍ വിദഗ്ധ ശില്‍പികളുടെ സംഘം ബാങ്കോക്കിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിന് വേണ്ടി പ്രഭാസിന്‍റെ ബാഹുബലി ലുക്കിലുള്ള ഒരു മെഴുക് പ്രതിമ നിര്‍മ്മിച്ചിരുന്നു.
advertisement
7/7
ഒറിജിനലിനോട് അസാമാന്യമായ സാദൃശ്യം പുലര്‍ത്തിയിരുന്ന ഈ പ്രതിമയെ ആരാധകര്‍ വലിയ തോതില്‍ ആഘോഷിച്ചിരുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു പ്രതിമയുടെ നിര്‍മ്മാണം. 
മലയാളം വാർത്തകൾ/Photogallery/Buzz/
ഞങ്ങളുടെ 'ബാഹുബലി' ഇങ്ങനെയല്ല; മൈസൂരിലെ പ്രഭാസിന്‍റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories