കുന്നും മലയും കയറിപ്പോയത് ഇതിനായിരുന്നോ? പ്രണവ് മോഹൻലാൽ ഇനി നടൻ മാത്രമല്ല; ഏട്ടന് കട്ട സപ്പോർട്ടുമായി അനുജത്തിയും
- Published by:meera_57
- news18-malayalam
Last Updated:
നടൻ, താരപുത്രൻ തുടങ്ങിയ തലക്കെട്ടുകൾ ഒന്നും ബാധിക്കാത്ത ആളാണ് പ്രണവ്. യാത്രകൾ നൽകിയ ഊർജത്തിൽ ഒരു പുതുപ്പിറവി കൂടി
advertisement
1/8

നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal) എവിടെ എന്ന ചോദ്യം സ്ഥിരമാണ്. ഒരു സിനിമ കഴിഞ്ഞാൽ പിന്നെ ആൾ നിലത്തൊന്നുമല്ല. ജാഡ കൊണ്ടല്ല, കേട്ടോ. സിനിമ റിലീസ് ആവാൻ കഷ്‌ടപ്പെട്ടു ക്ഷമിച്ചു നിൽക്കുന്ന പ്രണവ് പിന്നെ തന്റെ ബാക്ക്പാക്കുമായി ഒറ്റപ്പോക്കാണ്. ഇതിനിടെ വീട്ടുകാർക്കോ നാട്ടുകാർക്കോ കാണാൻ ഒരവസരം കിട്ടിയാൽ കിട്ടി, അത്രതന്നെ. ഈ പോക്കൊന്നും വെറുതെയായിരുന്നില്ല എന്ന് ഇപ്പോൾ പ്രണവ് പറഞ്ഞപ്പോഴല്ലേ അറിയുന്നത്
advertisement
2/8
നടൻ, താരപുത്രൻ തുടങ്ങിയ തലക്കെട്ടുകൾ ഒന്നും ബാധിക്കാത്ത ആളാണ് പ്രണവ്. കോടികളുടെ പുറത്തുകിടന്നു വളർന്നിട്ടും, കുറഞ്ഞ ചിലവിൽ, എങ്ങനെ ലളിത ജീവിതം നയിക്കാം എന്നതിനുദാഹരണമാണ് പ്രണവ് മോഹൻലാൽ. യാത്രകൾ നൽകിയ ഊർജത്തിൽ ഒരു പുതുപ്പിറവി കൂടി (തുടർന്ന് വായിക്കുക)
advertisement
3/8
'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയ്ക്ക് പിന്നാലെ പ്രണവ് പോയത് ഊട്ടിയിലേക്കാണ്. അമ്മ സുചിത്രയെ കണ്ട നവമാധ്യമങ്ങളിൽ ഒന്നാണ് പ്രണവ് ഊട്ടിയിലെന്ന വിവരം പുറത്തുവിട്ടത്. അതോടെ കുറച്ചുപേർ പ്രണവിനെ ഊട്ടി വരെ പോയി കണ്ടെത്തി കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു
advertisement
4/8
സുചിത്രാ മോഹൻലാൽ വരെ അഭിമുഖം നൽകിയിട്ടും, പ്രണവ് ഇന്നുവരെ ഒരു മാധ്യമത്തിന് മുന്നിൽ പോലും വന്നിട്ടില്ല. 'ഹൃദയം' ഓഡിയോ ലോഞ്ച് വേളയിലാണ് പ്രണവിനെ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം കണ്ടത് പോലും. ഇനി പ്രണവിന് പറയാനുള്ളതും കേൾക്കാം
advertisement
5/8
പ്രണവ് ഇനി അനുജത്തിയുടെ വഴിയേയാണ്. കഴിഞ്ഞ ദിവസം ആ പ്രഖ്യാപനം പ്രണവിന്റെ പേജിലൂടെ പുറത്തുവന്നു. പ്രഖ്യാപിക്കും മുൻപേ അതിന്റെ ലക്ഷണങ്ങൾ പ്രണവ് കാണിച്ചു തുടങ്ങിയിരുന്നു എന്ന് പോസ്റ്റുകൾ ശ്രദ്ധിക്കുന്നവർക്ക് മനസിലാകും
advertisement
6/8
പ്രണവ് ഇനി അഭിനേതാവ് എന്ന പേരിനുമുപരി, കവിയാവുകയാണ്. പ്രണവിന്റെ കവിതാസമാഹാരം പുറത്തിറങ്ങും. 'ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്' എന്ന് പേരുള്ള പുസ്തകത്തിന്റെ പുറംചട്ട പോസ്റ്റ് ചെയ്തായിരുന്നു പ്രഖ്യാപനം. പ്രോത്സാഹനം സൂചിപ്പിക്കുന്ന ഇമോജികൾ കൊണ്ട് വിസ്മയ കമന്റ് സെക്ഷനിൽ പ്രതികരിച്ചു
advertisement
7/8
പ്രണവിന്റെ അനുജത്തി വിസ്മയ, 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്' എന്ന പേരിൽ ഒരു കവിതാ പുസ്തകം വളരെ നേരത്തെ തന്നെ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മോഹൻലാൽ പങ്കെടുത്ത പരിപാടിയിലായിരുന്നു പുസ്തക പ്രകാശനം. 'നക്ഷത്രധൂളികൾ' എന്ന പേരിൽ ഈ പുസ്തകം മലയാളത്തിൽ തർജ്ജമചെയ്തത് പ്രമുഖ രചയിതാവ് റോസ്മേരിയാണ്
advertisement
8/8
'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ നായകകഥാപാത്രമായ മുരളി പ്രണവിലേക്ക് പ്രവേശിച്ചതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. കാടും മലയും കുന്നും കയറി കണ്ട കാഴ്ചകൾ പകർന്ന ഊർജവും അനുഭവവും ചേർന്ന വരികൾ പ്രണവിന്റെ തൂലികയിൽ നിന്നും പ്രതീക്ഷിക്കാം
മലയാളം വാർത്തകൾ/Photogallery/Buzz/
കുന്നും മലയും കയറിപ്പോയത് ഇതിനായിരുന്നോ? പ്രണവ് മോഹൻലാൽ ഇനി നടൻ മാത്രമല്ല; ഏട്ടന് കട്ട സപ്പോർട്ടുമായി അനുജത്തിയും