Prithviraj | ഞങ്ങൾ കുട്ടിയും, നീ രക്ഷിതാവും എന്നപോലെ തോന്നുന്നു; അല്ലി മോൾക്ക് പൃഥ്വിരാജിന്റെ ജന്മദിനാശംസ
- Published by:user_57
- news18-malayalam
Last Updated:
ഏകമകൾ അലംകൃതയുടെ പിറന്നാളിന് ആശംസയുമായി പൃഥ്വിരാജും സുപ്രിയ മേനോനും
advertisement
1/6

എല്ലാ പിറന്നാളിനും മകൾ അലംകൃതയ്ക്ക് (Alamkrita Menon) പൃഥ്വിരാജിന്റേയും (Prithviraj) സുപ്രിയ മേനോന്റെയും (Supriya Menon) ഒരു ജന്മദിനാശംസ മസ്റ്റ് ആണ്. വർഷത്തിലൊരിക്കൽ മാത്രം അവർ മകളുടെ ഒരു ചിത്രം പുറത്തുവിടും. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ പ്രിയപ്പെട്ട ഡാഡയാണ് പൃഥ്വിരാജ്. അല്ലി കുട്ടിക്ക് ഒൻപതു വയസായി. അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന ഒരു കുടുംബ ചത്രമാണ് ഈ പിറന്നാളിന് പുറത്തുവന്നത്
advertisement
2/6
'ആകെ ഒൻപത് വയസ് മാത്രം പ്രായമുള്ള ഞങ്ങളുടെ പെൺകുഞ്ഞിന് ജന്മദിനാശംസകൾ. അമ്മയും ദാദയും കുട്ടികളാണെന്നും നീ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ള എല്ലാവരോടും നിനക്കുള്ള അനുകമ്പ, ക്ഷമ, സ്നേഹം എന്നിവയിൽ ഞങ്ങൾ വളരെയധികം അതിശയപ്പെടുന്നു! നീയെന്ന കുഞ്ഞ് വ്യക്തിയെയോർത്ത് ഏറെ അഭിമാനിക്കുന്നു! നീ എന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്!' പൃഥ്വിരാജ് കുറിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
വർഷത്തിൽ ഒരു ചിത്രം എന്ന പതിവ് ഇക്കുറി പൃഥ്വിരാജ് തെറ്റിച്ചു. ഓണത്തിന് അമ്മയ്ക്കും ചേട്ടനും കുടുംബത്തിനുമൊപ്പമുള്ള അലംകൃതയുടെ ഒരു ചിത്രം പൃഥ്വി ഇക്കുറി പോസ്റ്റ് ചെയ്തു. പട്ടുപാവാട അണിഞ്ഞു നിൽക്കുന്ന സുന്ദരികുട്ടിയായ അല്ലി മോൾ ആയിരുന്നു ചിത്രത്തിൽ
advertisement
4/6
'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സെറ്റിൽ നടന്ന അപകടത്തെ തുടർന്ന് പൃഥ്വിരാജ് വിശ്രമത്തിലാണ്. കുറച്ചു മാസത്തേക്ക് ഇനി സിനിമാ തിരക്കുകൾ ഒന്നും തന്നെയില്ല. ഈ സമയം കൊണ്ടാണ് ഒരു കുടുംബസംഗമം ഒരുങ്ങിയതും
advertisement
5/6
അല്ലിക്ക് ഭക്ഷണമെന്നാൽ പുസ്തകങ്ങളാണ്. അത് ശ്രദ്ധയോടെ തിരഞ്ഞെടുത്തു നൽകാൻ അമ്മ സുപ്രിയ മേനോൻ ശ്രദ്ധിക്കാറുണ്ട്. അത് മാത്രമല്ല, അല്ലി നന്നായി എഴുതുകയും ചെയ്യും. അല്ലിമോൾടെ ഒരു കുഞ്ഞ് കവിതയാണിത്
advertisement
6/6
വീട്ടിൽ അല്ലിക്ക് കൂട്ടായി ഒരു വളർത്തുനായ കൂടിയുണ്ട്. സൊറോ എന്നാണ് അവന്റെ പേര്. ഇടയ്ക്കിടെ മകളുടെ മുഖം വ്യക്തമാക്കാതെ ചില ചിത്രങ്ങൾ സുപ്രിയ ഇതുപോലെ പോസ്റ്റ് ചെയ്യാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | ഞങ്ങൾ കുട്ടിയും, നീ രക്ഷിതാവും എന്നപോലെ തോന്നുന്നു; അല്ലി മോൾക്ക് പൃഥ്വിരാജിന്റെ ജന്മദിനാശംസ