Priya Mani | സംവിധായകനും ഡാൻസ് മാസ്റ്ററും പറഞ്ഞത് നടന്നില്ല; പ്രിയ മണിയുടെ കൈപിടിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് താരം
- Published by:user_57
- news18-malayalam
Last Updated:
സിന്ദാ ബന്ദാ... എന്ന ഷാരൂഖ്- പ്രിയാമണി നൃത്തരംഗം ഹിറ്റായി മാറിയിരുന്നു
advertisement
1/7

നടി പ്രിയാ മണി (Priya Mani) അടുത്തിടെ ആറ്റ്‌ലി (Atlee) സംവിധാനം ചെയ്ത ജവാനിൽ ഷാരൂഖ് ഖാന്റെ (Shah Rukh Khan) ഒപ്പം വേഷമിട്ടിരുന്നു. ഇത് ആദ്യമായല്ല അവർ ഷാരൂഖുമായി സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്. ഇരുവരും മുമ്പ് 'ചെന്നൈ എക്‌സ്പ്രസ്' എന്ന ചിത്രത്തിലെ വൺ ടു ത്രീ ഫോർ ഗെറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ... എന്ന ഗാനത്തിൽ ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ച് അവർ അടുത്തിടെ സംസാരിച്ചു
advertisement
2/7
സിന്ദാ ബന്ദ... എന്ന ഗാനത്തിനാണ് പ്രിയാമണി നൃത്തം ചെയ്തത്. ഗാനത്തിനായി റിഹേഴ്സൽ നടത്തുമ്പോൾ നടന്ന ഒരു സംഭവം കണക്ട് എഫ്എം കാനഡയോട് സംസാരിക്കവെ പ്രിയാ മണി ഓർത്തെടുത്തു. സംവിധായകൻ ആറ്റ്‌ലിയും കൊറിയോഗ്രാഫറും വിചാരിച്ച ഒരു കാര്യം നടക്കാതെയും പോയി (തുടർന്ന് വായിക്കുക)
advertisement
3/7
ഷാരൂഖിന് പിന്നിൽ തന്നെ നിർത്തിയതായി പ്രിയാമണി ഓർത്തെടുത്തു. ഷാരൂഖ് ഇക്കാര്യം അറിഞ്ഞപ്പോൾ, പ്രിയ എവിടെയാണെന്ന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ചെന്നൈ എക്‌സ്പ്രസ് മുതൽ തന്റെ നൃത്താധ്യാപികയായതിനാൽ താൻ അദ്ദേഹത്തിന്റെ അടുത്തു വേണമെന്നും അദ്ദേഹം പറഞ്ഞു
advertisement
4/7
ചുവടുകൾ മറന്നാൽ തന്നെ പിന്തുടരാമെന്നും ഷാരൂഖ് സിനിമയുടെ സംവിധായകൻ ആറ്റ്‌ലിയോടും കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും പറഞ്ഞതായി പ്രിയാമണി പറഞ്ഞു.'നിങ്ങൾ എന്റെ പുറകിൽ എന്താണ് ചെയ്യുന്നത്?' എന്നദ്ദേഹം ആരാഞ്ഞു. 'എനിക്കറിയില്ല സർ. അവർ എന്നെ നിങ്ങളുടെ പുറകിൽ നിർത്തി. ഇതാണ് അവർ പറഞ്ഞത്,’ ഞാൻ പറഞ്ഞു
advertisement
5/7
‘ഇല്ല’ എന്ന് പറഞ്ഞ് എന്റെ കൈപിടിച്ച്, തോളിൽ പിടിച്ച് എന്നെ അദ്ദേഹത്തിന്റെ അടുത്ത് നിർത്തി. ഷോബി മാസ്റ്ററോടും ആറ്റ്‌ലിയോടും ‘എനിക്ക് ഈ പെൺകുട്ടി എന്റെ അടുത്ത് നിൽക്കണം. കോറിയോഗ്രാഫി എന്താണെന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്ക് ഒന്നും കിട്ടുന്നില്ല. ചെന്നൈ എക്‌സ്പ്രസിലെ എന്റെ നൃത്താധ്യാപികയാണ്. തെറ്റി പോയാലും ഞാൻ കാര്യമാക്കുന്നില്ല. ഞാൻ അവരെ മാത്രം നോക്കി ചെയ്യാൻ പോകുന്നു,' പ്രിയാ മണി പറഞ്ഞു
advertisement
6/7
അതിനാൽ എങ്ങനെ ഡാൻസ് ചെയ്യും എന്ന് അദ്ദേഹം എന്നോട് ചോദിക്കാറുണ്ടായിരുന്നു, 'നിങ്ങൾ എങ്ങനെ ചെയ്യുന്നുവെന്ന് എന്നോട് പറയൂ'. 'സർ, കൈ ഇങ്ങനെയാണ്, കാൽ അങ്ങനെയാണ്, ഈ വഴിക്ക് നീങ്ങണം എന്നൊക്കെ ഞാൻ പറയുമായിരുന്നു
advertisement
7/7
കാത്തിരിപ്പുകൾക്കൊടുവിൽ സെപ്റ്റംബർ 7 വ്യാഴാഴ്ചയാണ് 'ജവാൻ' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അതിവേഗം കോടികൾ പിന്നിട്ടു. കോടി കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമെന്ന പത്താന്റെ റെക്കോർഡ് 'ജവാൻ' തകർത്തു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Priya Mani | സംവിധായകനും ഡാൻസ് മാസ്റ്ററും പറഞ്ഞത് നടന്നില്ല; പ്രിയ മണിയുടെ കൈപിടിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് താരം