Priyanka Chopra | ലോകസുന്ദരിയിൽ നിന്ന് ഗ്ലോബല്‍ ഐക്കണ്‍ വരെ; 42കാരിയുടെ ജീവിതയാത്ര
- Published by:Vishnupriya S
- news18-malayalam
Last Updated:
18-ആം വയസ്സിൽ, 2000-ൽ ലോകസുന്ദരി കിരീടം നേടിയ പ്രിയങ്ക ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി
advertisement
1/7

ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചു. സിനിമാ പശ്ചാത്തലമില്ലാതെയായിരുന്നു പ്രിയങ്ക കടന്നു വന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. പ്രിയങ്ക ചോപ്ര തൻ്റെ 42-ാം ജന്മദിനം ആഘോഷിക്കുകയാണ്.
advertisement
2/7
ലോകസുന്ദരി ആയത് മുതൽ ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത പ്രിയങ്കയുടെ ജീവിതയാത്ര എല്ലാവർക്കും പ്രചോദനമാണ്. ഡോക്ടർമാരുടെ കുടുംബത്തിൽ ജനിച്ച പ്രിയങ്ക തൻ്റെ ബാല്യകാലം ചെലവഴിച്ചത് ഉത്തർപ്രദേശിലെ ബറേലിയിലാണ്. തൻ്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കുകയും അവളെ വിശ്വസിക്കുകയും ചെയ്ത മാതാപിതാക്കളിൽ നിന്നാണ് താരം തൻ്റെ ശക്തി കടമെടുത്തത്.
advertisement
3/7
ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്ര റണ്ണറപ്പായി എത്തിയതോടെയാണ് പ്രിയങ്കയുടെ കരിയർ ആരംഭിച്ചത്. 18-ആം വയസ്സിൽ, 2000-ൽ അഭിമാനകരമായ ലോകസുന്ദരി കിരീടം നേടിയ പ്രിയങ്ക ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി. ഇന്ത്യയുടെ അഞ്ചാമത്തെ ലോകസുന്ദരിയായി, ഗ്ലാമർ ലോകത്തേക്കുള്ള ടിക്കറ്റ് താരം സ്വന്തമാക്കി.
advertisement
4/7
ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറാകാൻ സ്വപ്നം കണ്ട പ്രിയങ്ക തൻ്റെ അഭിനയ ജീവിതം 2002-ൽ ഒരു തമിഴ് ചിത്രത്തിലൂടെ ആരംഭിച്ചു. പിന്നീട് ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ, മുജ്‌സെ ശാദി കരോഗി, ഐത്രാസ്, ക്രിഷ്, ഡോൺ-ദ ചേസ് ബിഗിൻസ് എഗെയ്ൻ എന്നീ ചിത്രങ്ങള്‍ ചെയ്തു.
advertisement
5/7
2015ൽ അമേരിക്കൻ ടിവി ഷോയായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഷോ ഗണ്യമായ വിജയം നേടുകയും പ്രിയങ്കയുടെ ആഗോള പ്രശസ്തിക്ക് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് 'സിറ്റാഡൽ', 'ബേവാച്ച്', 'ഇസ്‌നട്ട് ഇറ്റ് റൊമാൻ്റിക്' എന്നിവയുൾപ്പെടെ ഒന്നിലധികം ഹോളിവുഡ് പ്രോജക്ടുകളിൽ അവർ അഭിനയിച്ചു.
advertisement
6/7
ബോളിവുഡിനും ഹോളിവുഡ് ഗ്ലാമറിനും അപ്പുറം ഒരു വ്യവസായത്തിലും പ്രിയങ്ക നിലയുറപ്പിച്ചിട്ടുണ്ട്. 'പർപ്പിൾ പെബിൾ പിക്ചേഴ്സ്' എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു. പിന്നീച് 2021ൽ പരിസ്ഥിതി സൗഹൃദ ഹെയർ കെയർ ബ്രാൻഡായ 'അനാമോലി' പുറത്തിറക്കി.
advertisement
7/7
യുണിസെഫ് ഇന്ത്യയിലെ ദേശീയ അംബാസഡറായ അവർ പത്തുവർഷത്തോളം പ്രവര്‍ത്തിച്ച പ്രിയങ്ക ആഗോള ഗുഡ്‌വിൽ അംബാസഡർ ടീമായി മാറി. തൻ്റെ പ്രൊഫഷണൽ നേട്ടങ്ങൾ കൂടാതെ, പ്രിയങ്ക തൻ്റെ സ്വകാര്യ ജീവിതവും ആസ്വദിക്കുകയാണ്. നിക്ക് ജോനാസിനെ വിവാഹം കഴിച്ച് മാൾട്ടി മേരി എന്ന മകളോടൊപ്പം സന്തോഷമായി കഴിയുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Priyanka Chopra | ലോകസുന്ദരിയിൽ നിന്ന് ഗ്ലോബല്‍ ഐക്കണ്‍ വരെ; 42കാരിയുടെ ജീവിതയാത്ര