മൂക്കിന് സർജറി നടത്തിയതോടെ പ്രിയങ്കയെ തിരിച്ചറിയാൻ പോലും കഴിയാതെയായി; പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംവിധായകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഹോളിവുഡ് താരം ജൂലിയ റോബർട്ട്സിനെ പോലെയാകാൻ പ്രിയങ്ക ആഗ്രഹിച്ചിരുന്നു എന്നായിരുന്നു വാർത്തകൾ
advertisement
1/8

പ്രിയങ്ക ചോപ്ര മൂക്കിന് പ്ലാസ്റ്റിക് സർജറി നടത്തിയതിനെ കുറിച്ച് പറയുകയാണ് ബോളിവുഡ് സംവിധായകൻ അനിൽ ശർമ. പ്രിയങ്ക ചോപ്രയുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് അനിൽ ശർമ.
advertisement
2/8
പ്രിയങ്കയുടെ ആദ്യ ബോളിവുഡ് ചിത്രം ദി ഹീറോ: ലൗവ് സ്റ്റോറി ഓഫ് എ സ്പൈയുടെ സംവിധായകനാണ്. കരിയറിന‍്റെ തുടക്കത്തിൽ പ്രിയങ്ക പ്ലാസ്റ്റിക് സർജറി നടത്തിയതിനെ കുറിച്ചാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
advertisement
3/8
സർജറിക്കു ശേഷമുള്ള പ്രിയങ്കയുടെ ചിത്രം കണ്ട് തനിക്ക് തിരിച്ചറിയാൻ പോലും ആയില്ലെന്ന് അനിൽ ശർമ പറഞ്ഞു. മൂക്കിന് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് മുഖത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായി. പ്രിയങ്കയുമായി ഒരു ചിത്രം കരാർ ചെയ്തിരിക്കുന്ന സമയമായിരുന്നു അത്.
advertisement
4/8
ഗദ്ദർ എന്ന സിനിമയുടെ വിജയത്തിനു ശേഷം അമേരിക്കൻ-യൂറോപ്പ് പര്യടനം കഴിഞ്ഞ് താൻ തിരിച്ചെത്തിയ സമയമായിരുന്നു. തിരിച്ചു വന്നപ്പോഴാണ് പ്രിയങ്ക മൂക്കിന് സർജറി നടത്തിയ കാര്യം അറിയുന്നത്. ഹോളിവുഡ് താരം ജൂലിയ റോബർട്ട്സിനെ പോലെയാകാൻ പ്രിയങ്ക ആഗ്രഹിച്ചിരുന്നു, അതിനാൽ പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് പത്രങ്ങളിൽ താൻ വായിച്ചത്.
advertisement
5/8
ഇതറിഞ്ഞ് താൻ അമ്പരന്നു, സർജറി നടത്താതെ തന്നെ പ്രിയങ്ക അതിസുന്ദരിയാണല്ലോ എന്ന് താൻ ആലോചിച്ചു. ഉടൻ തന്നെ പ്രിയങ്കയുമായി മീറ്റിങ് വിളിച്ചു. അപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.
advertisement
6/8
പ്രിയങ്കയുടെ ഫോട്ടോ കണ്ട് ഉടൻ തന്നെ അവരുമായി ഒരു മീറ്റിങ് വെച്ചു. അമ്മയ്ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. സർജറിക്കു പിന്നാലെ മൂക്കിൽ വലിയൊരു പാട് അവശേഷിച്ചിരുന്നു. മുഖത്തിന്റെ രൂപത്തിൽ വരെ വലിയ മാറ്റങ്ങൾ വന്നിരുന്നു. ഇതോടെ പല സിനിമകളും അവർക്ക് നഷ്ടമാകുകയും ചെയ്തു.
advertisement
7/8
എന്തിന് സർജറി നടത്തിയെന്ന ചോദ്യത്തിന് ഗുരുതരമായ സൈനസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തി. എന്നാൽ, സർജറി വിപരീത ഫലം ചെയ്തോടെ പ്രിയങ്ക മാനസികമായി തകർന്നിരുന്നു. തകർച്ചയുടെ വക്കിലായിരുന്നു പ്രിയങ്ക. ആ സമയത്ത് അവർക്കൊപ്പം നിൽക്കാനായിരുന്നു തന്റെ തീരുമാനം.
advertisement
8/8
പ്രിയങ്കയെ സഹായിക്കാനായി താൻ ബോളിവുഡിലെ അറിയപ്പെടുന്ന മേക്കപ്പ് ആർടിസ്റ്റിനെ വിളിച്ചു. മേക്കപ്പ് ആർടിസ്റ്റിന്റെ സഹായത്തോടെ പ്രിയങ്ക കൂടുതൽ സുന്ദരിയായെന്നും അനിൽ മിശ്ര പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
മൂക്കിന് സർജറി നടത്തിയതോടെ പ്രിയങ്കയെ തിരിച്ചറിയാൻ പോലും കഴിയാതെയായി; പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംവിധായകൻ