TRENDING:

'ക്ലാസിൽ അതാ പുലിമുരുകൻ'; ആദ്യമായി ക്ലാസെടുക്കാനെത്തിയപ്പോൾ അമ്പരന്നു'; അധ്യാപികയുടെ കുറിപ്പ് വൈറൽ

Last Updated:
മലയാളത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ പ്രധാന കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ ഇല്ലാതെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ലെന്ന് അധ്യാപിക പറയുന്നു
advertisement
1/7
'ക്ലാസിൽ അതാ പുലിമുരുകൻ'; ആദ്യമായി ക്ലാസെടുക്കാനെത്തിയപ്പോൾ അമ്പരന്നു'; അധ്യാപികയുടെ കുറിപ്പ് വൈറൽ
പുതിയ സ്കൂളിൽ ജോയിൻ ചെയ്യാനെത്തിയ ടീച്ചറെ കാത്ത് ഒരു അത്ഭുതം ക്ലാസ് മുറിയിൽ ഉണ്ടായിരുന്നു. പുലിമുരുകൻ എന്ന മെഗാ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച കൊല്ലം അജാസ് എന്ന വിദ്യാർഥിയെയാണ് ടീച്ചർക്ക് കാണാനായത്. കൊല്ലം ആദിച്ചനല്ലൂരിലെ സർക്കാർ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് ക്ലാസിൽ രണ്ടാം വർഷ വിദ്യാർഥിയാണ് അജാസ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ലെന്ന് അധ്യാപികയായ മിനി ഉണ്ണി ഫേസ്ബുക്കിൽ കുറിക്കുന്നു.
advertisement
2/7
നന്നായി നൃത്തം ചെയ്യുന്ന അജാസ് ഇപ്പോൾ സ്കൂൾ കലോത്സവങ്ങളിലൊന്നും പങ്കെടുക്കാറില്ല. ഏറെ നിർബന്ധിച്ചപ്പോഴാണ് സ്കൂൾ വാർഷികത്തിന് അവൻ ഒരു ഡാൻസ് കളിച്ചതെന്നും ടീച്ചർ പറയുന്നു. ഗോഡ് ഫാദർമാരില്ലാത്ത ഒരു സാധാരണ കുടുംബാംഗമായതിനാലാണ് അജാസിന് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ പോയതെന്നും മിനി ടീച്ചർ പറയുന്നു. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച അജാസിന് സിനിമയിൽ കൂടുതൽ അവസരം ലഭിക്കാൻവേണ്ടി സഹായിക്കണമെന്നാണ് ടീച്ചർക്ക് അഭ്യർഥിക്കാനുള്ളത്...
advertisement
3/7
<span style="color: #ff0000;"><strong>അധ്യാപികയുടെ വൈറൽ കുറിപ്പ് പൂർണരൂപം </strong></span> ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ plus two കോമേഴ്‌സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല..
advertisement
4/7
മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല... അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്..
advertisement
5/7
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു.. ഇന്നവന്റെ കണ്ണുകളിൽ "പുലിയെ കൊല്ലണം" "എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്.. സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായ് അവൻ മാറിയിരിക്കുന്നു..
advertisement
6/7
അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു.. ആദിച്ചനല്ലൂരിലെ വെളച്ചിക്കാല ആണ് അവന്റെ സ്വദേശം.. സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല.. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി.. ഇന്ന് സ്കൂളിൽ വാർഷികം ആയിരുന്നു.. അവന് സ്കൂൾ വകയായി ഒരു മൊമെന്റോ compliment ആയി നൽകി.. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു.. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു..
advertisement
7/7
ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോകമലയാളികളുടെ ഇടമല്ലേ.. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ.. അവന് ഗോഡ്ഫാദർമാരില്ല.. ഒരു സാധാരണ കുടുംബാംഗം.. നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ.. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്‌നങ്ങൾ നേടട്ടെ.. അവൻ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്..നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ.. അവന്റെ ലോകം വിശാലമാകട്ടെ...
മലയാളം വാർത്തകൾ/Photogallery/Buzz/
'ക്ലാസിൽ അതാ പുലിമുരുകൻ'; ആദ്യമായി ക്ലാസെടുക്കാനെത്തിയപ്പോൾ അമ്പരന്നു'; അധ്യാപികയുടെ കുറിപ്പ് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories