കൂടുതലൊന്നും പറയാനില്ല 'ഒറ്റവാക്കില്‍ മറുപടി' ! വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ രജനികാന്ത്
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
advertisement
1/7

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കൊടുമ്പിരി കൊണ്ട ചര്‍ച്ചകളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടി നേതാക്കളും സിനിമാതാരങ്ങളും വിജയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായെത്തി.
advertisement
2/7
കഴിഞ്ഞ കുറച്ചധികം കാലമായി തമിഴ്നാട്ടിൽ ഉയർന്നുകേൾക്കുന്ന വിജയുടെ രാഷ്ട്രീയ പ്രവേശനം യാഥാർഥ്യമായതോടെ അദ്ദേഹം സിനിമയില്‍ നിന്നും പൂർണമായും വിട്ടുനില്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
advertisement
3/7
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിന് ശേഷം കരിയറിലെ 69-ാം ചിത്രത്തോട് കൂടി വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ
advertisement
4/7
വിജയ്ക്ക് മുൻപേ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച താരമായിരുന്നു രജനികാന്ത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം അതില്‍ നിന്നും പിന്മാറി.
advertisement
5/7
തമിഴ്നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് രജനികാന്തും വിജയും. ഇപ്പോഴിതാ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സൂപ്പർസ്റ്റാറിന്റെ പ്രതികരണം വന്നുകഴിഞ്ഞു.
advertisement
6/7
വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് 'വാഴ്ത്തുക്കള്‍' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
advertisement
7/7
പാർട്ടി പ്രഖ്യാപിച്ചതോടെ പ്രവർത്തകര്‍ക്ക് അംഗത്വം എടുക്കാൻ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. ഒരു കോടിയോളം പേരെയാണ് അംഗങ്ങളായി വിജയ് പ്രതീക്ഷിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
കൂടുതലൊന്നും പറയാനില്ല 'ഒറ്റവാക്കില്‍ മറുപടി' ! വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ രജനികാന്ത്