'ന്യൂ ഇയർ പാർട്ടിയിൽ എനിക്കൊപ്പമുണ്ടായ പെൺകുട്ടി ഇതാണ്': വിവാദ വീഡിയോയിൽ രാം ഗോപാൽ വർമ
- Published by:Sarika KP
- news18-malayalam
Last Updated:
പാർട്ടിക്കിടെ ഗ്ലാസിലെ വെള്ളം പെൺകുട്ടിയുടെ ശരീരത്തിലേക്ക് രാം ഗോപാൽ വർമ ഒഴിക്കുന്നത് വീഡിയോയിൽ കാണാം
advertisement
1/6

സംവിധായകൻ രാം ഗോപാൽ വർമയുടെ ന്യൂഇയർ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാക്കുന്നത്. ഒരു പെൺകുട്ടിക്കൊപ്പമാണ് രാം ഗോപാൽ വര്‍മ്മ ക്ലബ്ബിൽ ന്യൂ ഇയർ പാർട്ടി ആഘോഷിക്കുന്നത്.
advertisement
2/6
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്. എന്നാൽ ആരാണ് ഈ പെൺകുട്ടി എന്നോ പേരോ വിവരങ്ങളോ ഒന്നും പോസ്റ്റിലൂടെ താരം വെളിപ്പെടുത്തിയുമില്ല.
advertisement
3/6
ഡിജെ പാർട്ടിക്കിടെ താരവും പെണ്‍കുട്ടിയും ഡാൻസ് കളിക്കുന്നതും പാർട്ടിക്കിടെ ഗ്ലാസിലെ വെള്ളം പെൺകുട്ടിയുടെ ശരീരത്തിലേക്ക് രാം ഗോപാൽ വർമ ഒഴിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിക്കുന്നത് മദ്യമാണെന്നും പലരും സംശയം പ്രകടിപ്പിച്ചു.
advertisement
4/6
എന്നാല്‍ ഇതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നടന്നത്. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു സംവിധായകനെന്നും ഇത്തരം ചിത്രങ്ങളും വിഡിയോയും എന്തിന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്നുെവന്ന തരത്തിലും വിമർശനങ്ങള്‍ ഉയരുകയുണ്ടായി.
advertisement
5/6
എന്നാൽ വീഡിയോ സമൂഹ മാധ്യ,മങ്ങളിൽ ചർച്ചയായതോടെ ഈ പെൺകുട്ടി ആരെന്നായിരുന്നു ആളുകളുടെ സംശയം. രാം ഗോപാൽ വർമയുടെ അടുത്ത സിനിമയിലെ നായികയായി ഈ കുട്ടിയെ ഇനി കാണാമെന്നും കമന്റുകൾ വന്നു.
advertisement
6/6
എന്നാൽ ഇതിനു പിന്നാലെ മറുപടിയുമായി സംവിധായകൻ തന്നെ രംഗത്ത് എത്തി. നടിയും മോഡലുമായ സിരി സ്റ്റാസിയാണ് തനിക്കൊപ്പമുള്ള ആ പെൺകുട്ടി എന്ന് ആർജിവി പറഞ്ഞു. ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലായിരുന്നു രാം ഗോപാൽ വര്‍മയുടെ ന്യൂ ഇയർ പാർട്ടി.
മലയാളം വാർത്തകൾ/Photogallery/Buzz/
'ന്യൂ ഇയർ പാർട്ടിയിൽ എനിക്കൊപ്പമുണ്ടായ പെൺകുട്ടി ഇതാണ്': വിവാദ വീഡിയോയിൽ രാം ഗോപാൽ വർമ