Riyaz Khan | അന്യമതക്കാരിയായ ഉമയെ വിവാഹം ചെയ്തു; കയ്യിൽ പണമില്ല; 300 രൂപയ്ക്ക് ആദ്യം ചുരിദാർ വാങ്ങിയ റിയാസ് ഖാൻ
- Published by:meera_57
- news18-malayalam
Last Updated:
ഇട്ടിരുന്ന വേഷത്തോടെ റിയാസിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഉമ. വെല്ലുവിളിയേറിയ ജീവിതത്തെപ്പറ്റി റിയാസ് ഖാൻ
advertisement
1/6

മരുമകളുടെ കൈകളിൽ നിറയെ വളകൾ അടുക്കിയിടുന്ന ഉമ. നടൻ റിയാസ് ഖാന്റെ (Riyaz Khan) പത്നി ഉമ റിയാസ് (Uma Riyaz Khan) കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. മകന്റെ ഭാര്യയുടെ വളകാപ്പ് ചടങ്ങിലെ ചിത്രമായിരുന്നു ഇത്. വളരെ വർഷങ്ങൾക്ക് മുൻപ് റിയാസ് ഖാനെ പ്രണയിച്ച്, സ്നേഹത്തിനു വിലനൽകി കൂടെയിറങ്ങിയ പെൺകുട്ടിയാണ് ഉമ. മലയാള സിനിമാ താരമായിരുന്ന കമല കാമേഷിന്റെ മകളാണ് ഉമ. 'വീണ്ടും ലിസ' എന്ന സിനിമയിലൂടെ അറിയപ്പെട്ട നടിയാണ് കമല. ഉമയാകട്ടെ നടിയും നർത്തകിയും. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരായവരാണ് ഇവർ
advertisement
2/6
തങ്ങളുടേത് രണ്ടു മതവിശ്വാസങ്ങളിൽ നിന്നും കൊണ്ടുള്ള വിവാഹമായിരുന്നു. എന്നിരുന്നാലും ഇന്നും ഉമയെ അവരുടെ വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കാത്ത ഭർത്താവാണ് റിയാസ് എന്ന് പ്രേക്ഷകർക്കും പലപ്പോഴും മനസ്സിലായിട്ടുണ്ട്. വീട്ടുകാരുടെ സമ്മതമില്ല എന്ന് മാത്രമല്ല, ഉമയെ എവിടെയും അംഗീകരിച്ചിരുന്നില്ല. ഇന്ന് റിയാസ് ഖാൻ എന്ന് പറഞ്ഞാൽ, മലയാള സിനിമാ പ്രേക്ഷകർ അറിയുമെങ്കിലും, ഉമയുടെ ഭർത്താവായപ്പോൾ അദ്ദേഹം തൊഴിൽ രഹിതനായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
1992ലായിരുന്നു റിയാസ് ഖാൻ, ഉമ റിയാസ് വിവാഹം. റിയാസ് ഖാൻ സിനിമയിലെത്തുന്നത് പിന്നെയും രണ്ടു വർഷങ്ങൾക്ക് ശേഷം. 1994ൽ പുറത്തിറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന സിനിമയിലൂടെയാണ് തുടക്കം. മലയാള ചലച്ചിത്ര നിർമാതാവായ റഷീദിന്റെയും റഷീദ ബാനുവിന്റെയും മകനായി ഫോർട്ട് കൊച്ചിയിലാണ് റിയാസ് ഖാന്റെ ജനനം. അക്കാലങ്ങളിൽ മദ്രാസ് കേന്ദ്രീകരിച്ചായിരുന്നു സിനിമകൾ നിർമിച്ചിരുന്നത് എന്നതിനാൽ, റിയാസ് ഖാന്റെ കുടുംബവും മദ്രാസിലേക്ക് ചേക്കേറി
advertisement
4/6
ചെന്നൈയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ റിയാസ് ഖാൻ, അമേരിക്കയിൽ നിന്നും ബിരുദം കരസ്ഥമാക്കി. മലയാള സിനിമയിലേറെയും വില്ലൻ കഥാപാത്രങ്ങളാണ് റിയാസ് ഖാനെ തേടിയെത്തിയത്. എന്നാൽ, അദ്ദേഹം പിൽക്കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി. ഇന്ന് ഉമയുടെയും റിയാസിന്റെയും മകൻ ഷാരിഖ് ഹസൻ തമിഴ് സിനിമാ ലോകത്തെ നടനാണ്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ, ഉമയെ വിവാഹം ചെയ്തതിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് റിയാസ് ഖാൻ വിശദമായി പറയുന്നുണ്ട്. ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ ഒന്നുമില്ലതെ ജീവിച്ച നാളുകൾ ഓർത്തെടുക്കുന്നു റിയാസ്
advertisement
5/6
അങ്ങനെ കേബിൾ ടി.വി. ഓപ്പറേറ്റർ ആയി റിയാസ് ഖാൻ ജോലിതുടങ്ങി. കയ്യിൽ പണമില്ലാതിരുന്നതായിരുന്നു റിയാസ് ഖാന്റെ പ്രശ്നം. ഇട്ടുകൊണ്ടുവന്ന വേഷത്തോടെ റിയാസിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളായിരുന്നു ഉമ. മാറിയുടുക്കാൻ പോലും മറ്റൊരു വസ്ത്രമില്ലാത്ത അവസ്ഥ. കേബിൾ ടി.വി. നടത്തിക്കിട്ടിയ പണത്തിൽ നിന്നും 300 രൂപ ചിലവാക്കി ഉമയ്ക്ക് റിയാസ് ആദ്യമായി ഒരു ചുരിദാർ വാങ്ങിനൽകി. അതുപോലത്തെ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ഉമയ്ക്ക് വളകാപ്പ്, ബേബി ഷവർ ചടങ്ങുകൾ യാതൊന്നും നടത്തിയിരുന്നില്ല
advertisement
6/6
2000, 2010കളിലായിരുന്നു റിയാസ് ഖാൻ കൂടുതലായും മലയാള സിനിമയിൽ അഭിനയിച്ചിരുന്നത്. നടന്റെ വേഷങ്ങൾ പലതും ശ്രദ്ധനേടുകയുമുണ്ടായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും റിയാസ് ഖാൻ അഭിനയിച്ചു കഴിഞ്ഞു. ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന റിയാസിന് പലകോണുകളിൽ നിന്നും അഭിനന്ദനം ലഭിക്കാറുണ്ട്. നടൻ ഒരു ബോഡിബിൽഡർ കൂടിയാണ്. മലയാളത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് സിനിമ 'മാർക്കോ'യിൽ റിയാസ് ഖാൻ അതിഥി വേഷം ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Riyaz Khan | അന്യമതക്കാരിയായ ഉമയെ വിവാഹം ചെയ്തു; കയ്യിൽ പണമില്ല; 300 രൂപയ്ക്ക് ആദ്യം ചുരിദാർ വാങ്ങിയ റിയാസ് ഖാൻ