'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
- Published by:Sarika KP
- news18-malayalam
Last Updated:
എക്‌സ് പോസ്റ്റിലാണ് കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്.
advertisement
1/6

ആരാധകരുടെ പ്രിയ താര ദമ്പതികളായ വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. അകായ് എന്നാണ് ആൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് കുഞ്ഞ് ജനിച്ച വിവരം അനുഷ്കയും വിരാടും അറിയിച്ചത്.
advertisement
2/6
നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ താരദമ്പതികൾക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
advertisement
3/6
''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു',
advertisement
4/6
നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
advertisement
5/6
എക്‌സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍, അകായുടെ വരവില്‍ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങള്‍,
advertisement
6/6
പേര് പോലെ അവന്‍ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓര്‍മ്മകകളും. ലോകത്തിലേക്ക് സ്വാഗതം, സച്ചിന്‍ കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍