TRENDING:

Sana Makbul: സനാ മക്ബൂൽ; ബിഗ് ബോസ് ഒടിടി 3 സർപ്രൈസ് വിജയവും വിവാദങ്ങളും

Last Updated:
ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയ സന മക്ബൂൽ വിജയിയാകുമെന്ന പ്രവചനങ്ങൾ കുറവായിരുന്നു.
advertisement
1/10
സനാ മക്ബൂൽ; ബിഗ് ബോസ് ഒടിടി 3 സർപ്രൈസ് വിജയവും വിവാദങ്ങളും
വിജയകരമായ ബിഗ് ബോസ് OTT 3ന് ഓഗസ്റ്റ് 2ന് തിരശ്ശീല വീണു. ഗ്രാൻഡ് ഫിനാലെയിൽ സന മക്ബൂലും റാപ്പർ നവേദ് ഷെയ്ഖും (നെയ്സി) തമ്മിലുള്ള കടുത്ത മത്സരമാണ് നടന്നത്. സസ്പെൻസ് നിറഞ്ഞ കാത്തിരിപ്പിന് ശേഷം അനിൽ കപൂർ സന മക്ബൂലിനെ മൂന്നാം സീസണിലെ വിജയിയായി പ്രഖ്യാപിച്ചു. പ്രേക്ഷകരിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ച സനയ്ക്ക് ട്രോഫിയും 25 ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിച്ചു.
advertisement
2/10
റാപ്പർ നെയ്‌സിയുമായുള്ള ആഴത്തിലുള്ള സൗഹൃദവും നടൻ രൺവീർ ഷോറിയുമായുള്ള രസകരമായ വാക്ക് പോരുകളും, യൂട്യൂബർ ശിവാനി കുമാരിയുമായുള്ള സങ്കീർണമായ ബന്ധവും എല്ലാമായി ബിഗ് ബോസ് ഹൗസിലെ സനയുടെ യാത്ര അവിസ്മരണീയമായിരുന്നു. തലക്കെട്ടുകളിൽ ഇടംപിടിച്ച സനയുടെ സിനിമാ യാത്രയും വിവാദങ്ങളും അറിയാം.
advertisement
3/10
ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടാൻ സന മക്ബൂലിന് കഴിഞ്ഞിരുന്നു. എന്നാല്‍ താരം വിജയിയാകും എന്ന് പ്രവചനങ്ങള്‍ കുറവായിരുന്നു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തായ നെയ്‌സിയാണ് സനയോടൊപ്പം ടോപ്പ് 2ല്‍ എത്തിയത്. ഇവരില്‍ നിന്നും പ്രേക്ഷക വോട്ട് അടിസ്ഥാനമാക്കി വിജയിയെ അവതാരകന്‍ അനില്‍ കപൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു. 
advertisement
4/10
'കിത്‌നി മൊഹബത്ത് ഹേ 2', 'ഈസ് പ്യാർ കോ ക്യാ നാം ദൂൺ?', 'അർജുൻ' തുടങ്ങിയ ടിവി സീരിയലുകളിലൂടെയാണ് സന പ്രധാനമായും ശ്രദ്ധേയയായത്. 2014 ൽ 'ദിക്കുലു ചൂഡകു രാമയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 2017ൽ പുറത്തിറങ്ങിയ റങ്കൂൺ എന്ന സിനിമയിലും സന അഭിനയിച്ചു. (Image: divasana/Instagram)
advertisement
5/10
സന മക്ബൂല്‍,നെയ്‌സി, നടന്‍ രണ്‍വീര്‍ ഷോറി, സായി കേതന്‍ റാവു എന്നിവരാണ് ബിഗ് ബോസ് ഒടിടി മൂന്നാം സീസണിലെ ഫൈനലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് സായി ആദ്യവും പിന്നാലെ രണ്‍വീര്‍ ഷോറിയും പുറത്തായി. വിജയിയാകുവാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ച താരമായിരുന്നു രണ്‍വീര്‍ ഷോറി. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പുറത്താകല്‍ അവതാരകന്‍ അനില്‍ കപൂറിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്. (Image: divasana/Instagram)
advertisement
6/10
'ഖത്രോൺ കെ ഖിലാഡി 11'ലെ മത്സരാർത്ഥിയായതാണ് സനയുടെ കരിയറിലെ വഴിത്തിരിവ്. സെമി ഫൈനലിലെത്തി എല്ലാവരുടെയും ശ്രദ്ധ നേടാൻ സനയ്ക്ക് കഴിഞ്ഞിരുന്നു. ഈ ഷോ താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. വീണ്ടും ലൈംലൈറ്റിലേക്കും ഒടുവിൽ ബിഗ് ബോസ് ഹൗസിലേക്കും നയിച്ചതും ഈ പരിപാടിയായിരുന്നു. (Image: divasana/Instagram)
advertisement
7/10
ഹെപ്പറ്റൈറ്റിസ് ബാധിച്ചതിനെ കുറിച്ചും സന നേരത്തെ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലായിരുന്നു ഇത്. , F3-F4 രോഗിയായിരുന്ന തന്റെ അവസ്ഥയെ F1-F2 ലേക്ക് വിജയകരമായി മാറ്റി എന്ന പോസിറ്റീവ് വാർത്തയാണ് താരം വെളിപ്പെടുത്തിയത്. (Image: divasana/Instagram)
advertisement
8/10
വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് താരം. എന്നാൽ സംരംഭകനായ ശ്രീകാന്ത് ബുറെഡിയുമായി ബന്ധത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് ശ്രീകാന്ത് താരത്തിനായി വലിയ പാർട്ടി നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. (Image: divasana/Instagram)
advertisement
9/10
'ഖത്രോൺ കെ ഖിലാഡി സീസൺ 11'ൽ രാഹുൽ വൈദ്യയുമായുള്ള സനയുടെ പോരാട്ടവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവസാന മത്സരാർത്ഥി പട്ടികയിൽ രാഹുൽ വൈദ്യ ഏഴാം സ്ഥാനത്തെത്തിയപ്പോൾ സന ആറാം സ്ഥാനത്തെത്തി. (Image: divasana/Instagram)
advertisement
10/10
ബിഗ് ബോസ് OTT 3ൽ വിജയിയായതോടെ സിനിമാ രംഗത്ത് വലിയ അവസരങ്ങൾ സന മക്ബൂലിനെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (Image: divasana/Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Sana Makbul: സനാ മക്ബൂൽ; ബിഗ് ബോസ് ഒടിടി 3 സർപ്രൈസ് വിജയവും വിവാദങ്ങളും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories