Sanya Malhotra | മുംബൈയിൽ കോടികളുടെ വീട്; ഋത്വിക് റോഷന്റെ അയൽവാസിയായി ദംഗൽ താരം
- Published by:Naseeba TC
- news18-malayalam
Last Updated:
ഋത്വിക് റോഷന്റെ രണ്ട് വീടുകൾക്ക് 100 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ
advertisement
1/7

ദംഗൽ (Dangal)എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സന്യ മൽഹോത്ര(Sanya Malhotra). ആമിർ ഖാൻ (Aamir Khan)ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരത്തിന് ഇന്ന് കൈ നിറയെ ചിത്രങ്ങളാണുള്ളത്.
advertisement
2/7
ഇപ്പോൾ മുംബൈയിൽ സന്യ മൽഹോത്ര സ്വന്തമാക്കിയ പുതിയ ആഢംബര വീടിനെ കുറിച്ചുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഋത്വിക് റോഷനാണ് സന്യയുടെ പുതിയ അയൽവാസി.
advertisement
3/7
മുംബൈയിലെ ജുഹുവിലാണ് സന്യയുടെ പുതിയ വീട്. ജുഹു വേർസോവ ലിങ്ക് റോഡിൽ കടലിന് അഭിമുഖമായിട്ടാണ് സന്യയുടെ അപാർട്മെന്റ്.
advertisement
4/7
ഒക്ടോബർ 14 നാണ് സന്യ പുതിയ വീട് വാങ്ങിയതെന്നാണ് മണി കൺട്രോൾ റിപ്പോര്ട്ടിൽ പറയുന്നത്. സന്യയുടെ പുതിയ വീടുള്ള അതേ ബിൽഡിങ്ങിൽ ഋത്വിക് റോഷന് രണ്ട് അപാർട്മെന്റുകളുണ്ട്.
advertisement
5/7
14.3 കോടി രൂപയാണ് സന്യയുടെ പുതിയ വീടിന്റെ വില. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം നൽകിയത് 71.5 ലക്ഷം രൂപയാണെന്നും റിപ്പോര്ട്ടിൽ പറയുന്നു.
advertisement
6/7
ഇവിടെയുള്ള ഋത്വിക് റോഷന്റെ രണ്ട് വീടുകൾക്ക് 100 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ഋത്വിക് വീട് വാങ്ങിയത്.
advertisement
7/7
ഡൽഹി സ്വദേശിയായ സന്യ 2018 ലാണ് മുംബൈയിൽ ആദ്യമായി സ്വന്തമായി വീട് വാങ്ങുന്നത്. സിനിമയിൽ എത്തുന്ന സമയത്ത് ഒറ്റമുറി ഫ്ലാറ്റിലാണ് താൻ താമസിച്ചിരുന്നത്. ഇനി മാതാപിതാക്കൾക്കു കൂടി താമസിക്കാൻ ഒരു വലിയ വീട് വേണം എന്നായിരുന്നു അന്ന് സന്യ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Sanya Malhotra | മുംബൈയിൽ കോടികളുടെ വീട്; ഋത്വിക് റോഷന്റെ അയൽവാസിയായി ദംഗൽ താരം