TRENDING:

Renjusha Menon | ഉറക്കമാണ് എന്റെ ഏക ആശ്വാസം; രഞ്ജുഷ മേനോന്റെ അവസാന പോസ്റ്റുകളിൽ തളംകെട്ടിയ ദുഃഖം

Last Updated:
അപർണ നായരെ നഷ്‌ടമായി അധികനാൾ കഴിയും മുൻപാണ് സമാന നിലയിൽ തന്നെ രഞ്ജുഷയും വിടവാങ്ങിയത്
advertisement
1/8
Renjusha Menon | ഉറക്കമാണ് എന്റെ ഏക ആശ്വാസം; രഞ്ജുഷ മേനോന്റെ അവസാന പോസ്റ്റുകളിൽ തളംകെട്ടിയ ദുഃഖം
ഒരു താരത്തെ നഷ്‌ടമായി അധികനാൾ തികയും മുൻപേ മറ്റൊരു അഭിനേത്രിയെ കൂടി മലയാളി പ്രേക്ഷകർക്ക് മുന്നിൽ നിന്നും വിടവാങ്ങിയിരിക്കുന്നു. സമാന രീതിയിൽ ആയിരുന്നു നടി അപർണ നായരുടെയും വിയോഗം. തൊട്ടടുത്ത് തന്നെ രഞ്ജുഷ മേനോനെയും (Renjusha Menon) വിധി കവർന്നു. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
advertisement
2/8
രഞ്ജുഷയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ സന്തോഷം മാത്രമാണ്. ഇതിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും മാത്രമാണ് ഉള്ളടക്കം. എന്നാൽ ഫേസ്ബുക്കിൽ അത്ര സന്തോഷവതിയായി രഞ്ജുഷയെ കാണാൻ സാധ്യമല്ല. അവസാന പോസ്റ്റുകളിൽ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/8
'ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല' എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റ് പേജിൽ വന്നത് ഒക്ടോബർ 16ന്. ഇതിനു ശേഷം രണ്ടു പോസ്റ്റുകൾ കൂടി വന്നിരുന്നു
advertisement
4/8
ഇൻസ്റ്റഗ്രാമിൽ രഞ്ജുഷയും നടി ശ്രീദേവി അനിലും കൂടിയുള്ള രസമുള്ള റീൽസ് ആണ് പ്രധാന ഉള്ളടക്കം. ഇത് ശ്രീദേവി പോസ്റ്റ് ചെയ്യുന്നതിനൊപ്പം രഞ്ജുഷയെ ടാഗ് ചെയ്യുക കൂടിയാണ് എന്ന് കണ്ടാൽ മനസിലാകും. കഴിഞ്ഞ ദിവസമാണ് ഒടുവിലത്തെ പോസ്റ്റ്
advertisement
5/8
സിനിമയിലാണ് രഞ്ജുഷയുടെ തുടക്കം. കാവ്യാ മാധവൻ നായികയായ ക്ലസ്‌മേറ്റ്സിൽ രഞ്ജുഷയെ കാണാം. അവിടെ നിന്നും 'സ്ത്രീ' സീരിയലിലൂടെ സീരിയൽ മേഖലയിൽ എത്തിച്ചേർന്നു. നിലവിൽ കൗമുദി ചാനലിലെ 'വരൻ ഡോക്‌ടറാണ്‌' എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു
advertisement
6/8
രണ്ടാം ക്‌ളാസിൽ പഠിക്കുന്ന മകളുണ്ട്. സീരിയൽ അഭിനയിത്തിനായി മാറിനിൽക്കുമ്പോൾ അമ്മയുടെ സംരക്ഷണത്തിലാണ് മകൾ. മുപ്പതോളം സീരിയലുകളിൽ രഞ്ജുഷ വേഷമിട്ടു
advertisement
7/8
വിഷാദ ലുക്ക് ഉള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട റോളുകൾ സംവിധായകർ തന്നിരുന്നു എന്ന് രഞ്ജുഷ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ് നെഗറ്റീവ് വേഷങ്ങൾ കിട്ടിത്തുടങ്ങിയത്
advertisement
8/8
സെന്റ് തെരേസാസിൽ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചറും, ബി.എ. ഭരതനാട്യവും പഠിച്ചു. പഠന കാലങ്ങളിൽ യൂത്ത് ഫെസ്റ്റിവലിലെ മറ്റും സജീവമായിരുന്നു രഞ്ചുഷ. വിശ്വാസിയായതു കൊണ്ട് എല്ലാ മാസവും തിരുപ്പതി ദർശനം നടത്തുന്ന പതിവുമുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Renjusha Menon | ഉറക്കമാണ് എന്റെ ഏക ആശ്വാസം; രഞ്ജുഷ മേനോന്റെ അവസാന പോസ്റ്റുകളിൽ തളംകെട്ടിയ ദുഃഖം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories