മതങ്ങൾക്കപ്പുറം പൂത്തുലഞ്ഞ പ്രണയം; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച ഷാരൂഖ് ഖാന്റെ നായികയെ അറിയാമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
2011 ലെ ഏകദിന ലോകകപ്പിലാണ് ഈ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്
advertisement
1/6

ജാതി, മതം, വംശം, ഭാഷ എന്നിവയ്ക്ക് അതീതമാണ് പ്രണയം. ഇതിനെയൊക്കെ മറികടന്ന് വിവാഹിതരായ നിരവധിപേരുണ്ട്. സിനിമാ മേഖലയിലും മതങ്ങൾക്കപ്പുറം ഒന്നിച്ച നിരവധിപേരുണ്ട്. സിനിമാ മേഖലയിലും ക്രിക്കറ്റ് മേഖലയിലുമുള്ളവർ ഒന്നിച്ചിട്ടുണ്ട്. ഇതിൽ, ഏറ്റവും വലിയ ഉദാഹരണമാണ് ഇതിഹാസ നടി ഷർമിള താക്കൂറും ഭർത്താവും ക്രിക്കറ്റ് താരം മൻസൂർ അലി ഖാനും.
advertisement
2/6
അതുപോലെ തന്നെയാണ് നടി അനുഷ്ക ശർമ്മ - വിരാട് കോഹ്‌ലി വിവാഹം. ഇവരും സിനിമ-ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള വിവാഹമാണ്. എല്ലാ മതപരമായ തടസ്സങ്ങളെയും മറികടന്ന് ഒരു ക്രിക്കറ്ററെ വിവാഹിം ചെയ്ത ബോളിവുഡ് നടിയെ നിങ്ങൾക്കറിയുമോ? നടി സാഗരിക ഘട്കെയാണ്. 2007 ൽ 'ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിലൂടെയാണ് അവർ ശ്രദ്ധ നേടിയത്.
advertisement
3/6
തുടർന്ന് അവർ 'ഫോക്സ്', 'റഷ്' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതിനിടയിൽ, 2017 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാനെ വിവാഹം കഴിച്ചു. ഇരുവരും വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെങ്കിലും, അവരുടെ പ്രണയം അതിനപ്പുറമായിരുന്നു.
advertisement
4/6
അവരുടെ പ്രണയകഥ രസകരമാണ്. ഇതിനെക്കുറിച്ച് സാഗരിക ഘാട്കെ ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്. "ഞങ്ങളുടെ ചുറ്റുമുള്ള ആളുകൾ മതങ്ങളെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നുവെങ്കിലും ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നു. കാരണം എന്റെ മാതാപിതാക്കൾ പുരോഗമന ചിന്താഗതിക്കാരാണ്."
advertisement
5/6
ഐപിഎൽ മത്സരങ്ങൾക്കിടെ തന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത് സഹീർ ഖാൻ ആണെന്നും സാഗരിക ഘട്കെ വെളിപ്പെടുത്തി. "സഹീർ ഖാൻ ആദ്യമായി എന്റെ അച്ഛനെ കണ്ടപ്പോൾ, ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നു. വാസ്തവത്തിൽ, എന്റെ അമ്മയ്ക്ക് എന്നെക്കാൾ കൂടുതൽ സഹീർ ഖാനെയാണ് ഇഷ്ടമെന്നും സാഗരിക പറഞ്ഞു.
advertisement
6/6
2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയിരുന്നു സഹീർ. ആ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് അദ്ദേഹം ആണ്. സഹീർ ഖാൻ തന്റെ കരിയറിൽ 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മതങ്ങൾക്കപ്പുറം പൂത്തുലഞ്ഞ പ്രണയം; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച ഷാരൂഖ് ഖാന്റെ നായികയെ അറിയാമോ?