TRENDING:

Shwetha Menon | ചിൻ അപ്പ് പറ്റില്ല, ഞാൻ വേണമെങ്കിൽ ഒന്ന് ചിരിക്കാം; ശ്വേതാ മേനോന്റെ കയ്യിലെ കുട്ടിക്കുറുമ്പൻ ആരെന്നോ

Last Updated:
കൈവളയും കാൽത്തളയും കുഞ്ഞുടുപ്പും പാല്പുഞ്ചിരിയുമായി ശ്വേതാ മേനോന്റെ കയ്യിലിരിക്കുന്ന വാവ
advertisement
1/6
ചിൻ അപ്പ് പറ്റില്ല, ഞാൻ വേണമെങ്കിൽ ഒന്ന് ചിരിക്കാം; ശ്വേതാ മേനോന്റെ കയ്യിലെ കുട്ടിക്കുറുമ്പൻ ആരെന്നോ
ജനിച്ചയുടനെ സ്വന്തമായി സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഉടമകളാവുന്ന കുഞ്ഞുവാവകളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുകയാണ്. പ്രത്യേകിച്ചും അവരുടെ അച്ഛനോ അമ്മയോ അല്ലെങ്കിൽ രണ്ടുപേരുമോ അതിനോടകം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ ആയാൽ, കുഞ്ഞിന് ഒരു പേജ് ഉറപ്പാണ്. അതുപോലൊരു കുഞ്ഞുവാവയുടെ പേജിൽ വന്ന ചിത്രമാണിത്. ശ്വേതാ മേനോനും (Shwetha Menon) ടാഗ് ഉണ്ട്
advertisement
2/6
ശ്വേതാ മേനോന്റെ തോളത്തിരുന്ന് വാത്സല്യം ഏറ്റു വാങ്ങുകയാണ് കുഞ്ഞ്. ഇടയ്ക്ക് ശ്വേതാ മേനോന്റെ മടിയിൽ കയറിയും കൊഞ്ചുന്നുണ്ട്. ആളൊരു താര പുത്രനാണ്. ജനിച്ച് കുറച്ചുനാൾ കാത്തിരുന്ന ശേഷം മാത്രമാണ് അമ്മയും അച്ഛനും അവന്റെ മുഖം പുറത്തുവിട്ടത് (തുടർന്ന് വായിക്കുക)
advertisement
3/6
പേര് ഹംദാൻ ആസിഫ് അലി എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും മനസിലാകും. നടി ഷംന കാസിമിന്റെയും (Shamna Kasim) ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയുടെയും പൊന്നോമന മകനാണിത്
advertisement
4/6
കൈവളയും കാൽത്തളയും കുഞ്ഞുടുപ്പും പാല്പുഞ്ചിരിയുമായി ഹംദാൻ ശ്വേതയുടെ ഒപ്പം കൂടുന്നു. പതിയെ പതിയെ ഹംദു എന്ന് വിളിക്കുന്ന ഹംദാൻ പൊതു ചടങ്ങുകളിൽ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്ന വിവാഹത്തിൽ അച്ഛന്റെയും അമ്മയുടേയും ഒപ്പം ഹംദുവുമുണ്ട്
advertisement
5/6
കേവലം 10 ദിവസങ്ങൾ മാത്രം പ്രായമായതുമുതലുള്ള ചിത്രങ്ങൾ ഹംദാന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണാം. അതിലൊന്ന് ന്യൂബോൺ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ്. അത് കഴിഞ്ഞാൽ, തല മൊട്ടയടിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും പേജിൽ ലഭ്യം
advertisement
6/6
ഷംനയും ഷാനിദും മകൻ ഹംദാനൊപ്പം. വളരെ നീളമുള്ള ഒരു പേരിനെ ചുരുക്കിയുള്ള വിളിയാണ് ഹംദാൻ എന്നത്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നാണ് ഹംദാന്റെ മുഴുവൻ പേര്
മലയാളം വാർത്തകൾ/Photogallery/Buzz/
Shwetha Menon | ചിൻ അപ്പ് പറ്റില്ല, ഞാൻ വേണമെങ്കിൽ ഒന്ന് ചിരിക്കാം; ശ്വേതാ മേനോന്റെ കയ്യിലെ കുട്ടിക്കുറുമ്പൻ ആരെന്നോ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories