TRENDING:

Shwetha Menon | ശ്വേതാ മേനോന്റെ കുഞ്ഞിമകൾ വളർന്നു; അച്ഛനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് സബൈന

Last Updated:
ക്യാമറയുടെ മുന്നിലേക്ക് പിറന്നുവീണ സബൈന വളർന്നു. മകളും ഭർത്താവും പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യവുമായി ശ്വേതാ മേനോൻ
advertisement
1/7
Shwetha Menon | ശ്വേതാ മേനോന്റെ കുഞ്ഞിമകൾ വളർന്നു; അച്ഛനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് സബൈന
പിറക്കും മുൻപേ വാർത്തകളിൽ നിറഞ്ഞ കുഞ്ഞാണ് നടി ശ്വേതാ മേനോന്റെ (Shwetha Menon) മകൾ സബൈന മേനോൻ. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നുപോലും അറിയും മുൻപ് സബൈനയുടെ പിറവി തലക്കെട്ടുകളിൽ നിറഞ്ഞു. ഒരു അഭിനേത്രിയുടെ പ്രസവം അതേപടി സിനിമയിൽ ചിത്രീകരിക്കുന്നു എന്ന വിഷയം അക്കാലത്തെ കേരളത്തിൽ ഉണ്ടാക്കിയ പ്രകമ്പനം തീരെ ചെറുതല്ല
advertisement
2/7
അങ്ങനെ മലയാള സിനിമയിലെ 'ഏറ്റവും പ്രായം കുറഞ്ഞ ബാലതാരം' സബൈന, അമ്മ ശ്വേതാ മേനോൻ നായികയായി അഭിനയിച്ച, ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുടെ ക്യാമറാ കണ്ണുകൾക്ക് മുന്നിലേക്ക് പിറന്നു വീണു. സദാചാര വാദികൾക്ക് കല്ലെറിയാൻ അവസരം കൊടുക്കാതെ ആ രംഗം സിനിമയിലെത്തി. സബൈന വളർന്നു (തുടർന്ന് വായിക്കുക)
advertisement
3/7
കുഞ്ഞുനാളിൽ ചില പൊതുപരിപാടികൾക്കും, ടി.വി. ഷോകൾക്കും ശ്വേത സബൈനയേയും കൊണ്ട് പങ്കെടുത്തിരുന്നു. ഭർത്താവ് ശ്രീവത്സൻ മേനോനും കൂടെയുണ്ടായി. അതിനു ശേഷം വളർന്നു വരുന്ന മകളെ ശ്വേത ക്യാമറയുടെ മുന്നിൽ നിന്നും ഏതാണ്ട് മുഴുവനായും മാറ്റിനിർത്തി. ഇപ്പോൾ അച്ഛന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചു കഴിക്കുന്ന കുഞ്ഞിന്റെ ഒരു ചെറു ദൃശ്യം ശ്വേതാ മേനോൻ പങ്കിടുന്നു
advertisement
4/7
സബൈനയ്ക്ക് ഈ വർഷം 12 വയസാകും. ശ്രീവത്സന്റെ പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയിൽ അച്ഛനൊപ്പം ഏതാണ്ട് ഉയരമുള്ള സബൈനയെ കാണാം. പക്ഷേ ഇവിടെയും ശ്വേത മകളുടെ സ്വകാര്യത മാനിച്ച് മുഖം പൂർണമായും വ്യക്തമാക്കിയിട്ടില്ല
advertisement
5/7
മലയാളത്തിൽ നിന്നും സൂപ്പർമോഡൽ പദവി അലങ്കരിച്ച പ്രഥമ വനിതയാണ് ശ്വേതാ മേനോൻ. ഉത്തരേന്ത്യയിൽ വളർന്നു വന്ന ശ്വേത ഒരുകാലത്ത് പരസ്യ ചിത്രങ്ങളുടെ പ്രധാന മുഖമായിരുന്നു. മോഡലിംഗ്, സിനിമാ കരിയറുമായി നീണ്ടുപോയ പ്രൊഫഷണൽ ജീവിതത്തിനിടെ ശ്വേത ശ്രീവത്സന്റെ നല്ല പാതിയായി
advertisement
6/7
കൊച്ചിയിലാണ് ശ്വേതാ മേനോനും ഭർത്താവ് ശ്രീവത്സൻ മേനോനും താമസം. മകളുടെ വിദ്യാഭ്യാസത്തിന് അവർ മുൻഗണന നൽകുന്നുണ്ട്. ആദ്യ മലയാളം ബിഗ് ബോസ് ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു ശ്വേതാ മേനോൻ
advertisement
7/7
ശ്വേതാ മേനോൻ മലയാള സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും, അടുത്തിടെ 'ബദൽ' എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Shwetha Menon | ശ്വേതാ മേനോന്റെ കുഞ്ഞിമകൾ വളർന്നു; അച്ഛനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് സബൈന
Open in App
Home
Video
Impact Shorts
Web Stories