Subbalakshmi | സുബ്ബലക്ഷ്മി അമ്മയുടെ കൊച്ചുമകളായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ മകൾ; ഓർമ്മചിത്രവുമായി സിന്ധു കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
ഒരു നല്ല വ്യക്തിയായിരുന്നു ആന്റി എന്നും, കുഞ്ഞുങ്ങളുടെ സ്വഭാവമായിരുന്നുവെന്നും സിന്ധു ഓർക്കുന്നു
advertisement
1/7

പ്രേക്ഷകർക്കും, ഒപ്പം അഭിനയിച്ച താരങ്ങൾക്കും ഒരുപോലെ നോവുണർത്തുന്ന വിയോഗമാണ് മലയാള സിനിമയുടെ മുത്തശ്ശി മുഖമായ സുബ്ബലക്ഷ്മിയുടേത് (Subbalakshmi). നിഷ്കളങ്കത നിറഞ്ഞ ചിരിയും വർത്തമാനവും ചുരുങ്ങിയ ചില ചിത്രങ്ങൾ കൊണ്ട് സുബ്ബലക്ഷ്മി അമ്മയെ ഏവരുടെയും പ്രിയപ്പെട്ടവളാക്കി. സിന്ധു കൃഷ്ണയ്ക്കും (Sindhu Krishna) ഓരോർമയാണ് സുബ്ബലക്ഷ്മി അമ്മ
advertisement
2/7
സിന്ധുവിന്റെ പെൺമക്കളിൽ മൂന്ന് പേരാണ് മലയാള സിനിമയിൽ ഇതിനോടകം എത്തിക്കഴിഞ്ഞാൽ. അവരിൽ ഒരാൾക്ക് സുബ്ബലക്ഷ്മി മുത്തശ്ശിയുടെ കൊച്ചുമകളായി തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ആ വേള തന്റെ ക്യാമറയിൽ സിന്ധുവും ഒരു ചിത്രം പകർത്തി
advertisement
3/7
സോഫയിൽ ഒരു പുസ്തകം തുറന്നു പിടിച്ച് വായിക്കുന്ന മുത്തശ്ശിയാണ് ചിത്രത്തിൽ. ഒരു നല്ല വ്യക്തിയായിരുന്നു ആന്റി എന്നും, കുഞ്ഞുങ്ങളുടെ സ്വഭാവമായിരുന്നുവെന്നും സിന്ധു ഓർക്കുന്നു
advertisement
4/7
ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് സിന്ധു ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഓർമയായി കുറിച്ചത്. മൂന്നാമത്തെ മകൾ ഇഷാനിക്കാണ് ആദ്യ ചിത്രത്തിൽത്തന്നെ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളായി വേഷമിടാൻ ഭാഗ്യം ഉണ്ടായത്
advertisement
5/7
'വൺ' എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഇഷാനി കൃഷ്ണ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളായത്. രമ്യ എന്നായിരുന്നു ഇഷാനിയുടെ കഥാപാത്രം. ഇന്നും രമ്യയുടെ മുത്തശ്ശി എന്നാണ് സുബ്ബലക്ഷ്മിയുടെ കഥാപാത്രത്തെ രേഖപ്പെടുത്തിയിട്ടുള്ളത്
advertisement
6/7
റിട്ടയർമെന്റ് ജീവിതവുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രശസ്ത നർത്തകിയും നടിയുമായ താരാ കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മിയെ സിനിമ വിളിക്കുന്നത്. നന്ദനമാണ് ആദ്യ ചിത്രം. പരസ്യചിത്രത്തിൽക്കണ്ട സുബ്ബലക്ഷ്മിയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു
advertisement
7/7
നന്ദനത്തിലെ വേശാമണിയമ്മാൾ, കല്യാണരാമനിലെ കാർത്യാനി മുത്തശ്ശി തുടങ്ങിയ റോളുകളാണ് ഇന്നും സുബ്ബലക്ഷ്മി അമ്മയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി നിലനിർത്തുന്നത്. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Subbalakshmi | സുബ്ബലക്ഷ്മി അമ്മയുടെ കൊച്ചുമകളായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ മകൾ; ഓർമ്മചിത്രവുമായി സിന്ധു കൃഷ്ണ