Deepu Karunakaran | മലയാളത്തിന്റെ ശാലീന സുന്ദരിയുടെ സഹോദരൻ; ദീപു കരുണാകരന്റെ കാക്കിവേഷത്തിന് സഹോദരിയുടെ ആശംസ
- Published by:user_57
- news18-malayalam
Last Updated:
ദീപു കരുണാകരൻ എന്ന സംവിധായകന്റെ സഹോദരി മലയാളികൾ ഏറെ സ്നേഹിച്ച മുൻകാല നായികയാണ്
advertisement
1/7

അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളിൽ സഹോദര സാന്നിധ്യം ഏറെയുള്ള മേഖലയാണ് മലയാള സിനിമ. നായകന്മാരും നായികമാരും സംവിധായകരും അവരുടെ സഹോദരങ്ങളും വന്നുപോകുന്ന കാഴ്ച പലകുറി ഇവിടെ കണ്ടിരിക്കുന്നു. വളരെ നാളുകളായി മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച ദീപു കരുണാകരനും (Deepu Karunakaran) അത്തരത്തിൽ ഇഴപിരിയാത്ത ഒരു ബന്ധം മലയാള സിനിമയിലുണ്ട്
advertisement
2/7
ക്രേസി ഗോപാലൻ, വിന്റർ, തേജ ഭായ് ആൻഡ് ഫാമിലി, ഫയർമാന്, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ദീപു. അടുത്ത സിനിമയിൽ ഇദ്ദേഹത്തെ നടനായി കാണാം. 'കാക്കിപ്പട' എന്ന സിനിമയിൽ DySP അനന്തകൃഷ്ണൻ എന്ന വേഷം ഇദ്ദേഹം ചെയ്യുന്നുണ്ട്. ഒരു കാലത്തു മലയാള സിനിമ ഏറെ സ്നേഹിച്ച ഇന്നും ഏറെ മിസ് ചെയ്യുന്ന താരസുന്ദരിയുടെ സഹോദരനാണ് ഇദ്ദേഹം (തുടർന്ന് വായിക്കുക)
advertisement
3/7
സഹോദരന് ആശംസയും പിന്തുണയും അറിയിച്ചുകൊണ്ടാണ് സഹോദരിയായ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്. വിവാഹശേഷം സഹോദരി അഭിനയലോകത്തോട് വിട പറഞ്ഞെങ്കിലും സഹോദരൻ ഇപ്പോഴും ഇവിടെ തന്റെ സാന്നിധ്യമറിയിച്ചു കൊണ്ട് തുടരുകയാണ്
advertisement
4/7
മലയാളിക്ക് ഒട്ടേറെ നല്ല വേഷങ്ങൾ സമ്മാനിച്ച നടി സുചിത്ര മുരളിയുടെ സഹോദരനാണ് ദീപു കരുണാകരൻ. പ്രിയദർശന്റെ അസിസ്റ്റന്റ് ആയാണ് ദീപുവിന്റെ സിനിമാ പ്രവേശം
advertisement
5/7
ആരവം എന്ന സിനിമയിലെ ബാലതാരമായാണ് സുചിത്രയുടെ സിനിമാ പ്രവേശം. ഏതാനും സിനിമകളിൽ വേഷമിട്ട ശേഷം 'നമ്പർ 20 മദ്രാസ് മെയ്ൽ' എന്ന സിനിമയിൽ നായികയാവുമ്പോൾ സുചിത്രയ്ക്കു പ്രായം കേവലം 14 വയസ്സ് മാത്രം
advertisement
6/7
'ആഭരണച്ചാർത്ത്' എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അതിനും മുൻപേ ഷൂട്ട് ചെയ്ത 'രാക്കിളിപ്പാട്ട്' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സുചിത്രയുടെ ചിത്രം
advertisement
7/7
2002ൽ മുരളിയുമായുള്ള വിവാഹ ശേഷം യു.എസിലാണ് സുചിത്ര. ഏകമകൾ നേഹ
മലയാളം വാർത്തകൾ/Photogallery/Buzz/
Deepu Karunakaran | മലയാളത്തിന്റെ ശാലീന സുന്ദരിയുടെ സഹോദരൻ; ദീപു കരുണാകരന്റെ കാക്കിവേഷത്തിന് സഹോദരിയുടെ ആശംസ