TRENDING:

40 വർഷത്തിനിടെ 310 കോടി രൂപ സംഭാവന ചെയ്ത താരം; 250-ലധികം സിനിമകളിൽ നായകനായി അഭിനയിച്ച ഏക തമിഴ് നടൻ!

Last Updated:
വിദേശത്ത് മികച്ച നടനുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരത്തെ പരിചയപ്പെടാം
advertisement
1/8
40 വർഷത്തിനിടെ 310 കോടി രൂപ സംഭാവന ചെയ്ത താരം; 250-ലധികം സിനിമകളിൽ നായകനായി അഭിനയിച്ച ഏക തമിഴ് നടൻ!
ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത നടനാണ് വില്ലുപുരം ചിന്നയ്യ മൻരായർ ഗണേശമൂർത്തി എന്ന ശിവാജി ഗണേശൻ (Sivaji Ganesan). അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന അഭിനയചാരുത ഇന്നത്തെ നടൻമാർ പോലും പകർത്താൻ ശ്രമിക്കാറുണ്ട്. സ്‌ക്രീനിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ശിവാജി ഗണേശൻ ഒരു താരമാണ്. തനിക്ക് ലഭിക്കുന്നതിൽ നിന്ന് ഒരു വിഹിതം അദ്ദേഹം എപ്പോഴും മറ്റുള്ളവർക്കായി മാറ്റിവയ്ക്കാറുണ്ട്. ഇന്നത്തെ കാലത്ത് ആരും മറ്റുളവരെ സഹായിക്കാൻ മനസ് കാണിക്കാറില്ല. ചിലർ എത്ര പണമുണ്ടെങ്കിലും അത് ദരിദ്രർക്ക് ദാനം ചെയ്യാനുള്ള മനസ് കാണിക്കില്ല. എന്നാൽ തമിഴ് സിനിമാ മേഖലയിലെ ഇതിഹാസ നടൻ കോടികാണിക്കിന് രൂപയാണ് പാവപ്പെട്ടവർക്കായി സംഭാവന ചെയ്തത്.
advertisement
2/8
1953 നും 1993 നും ഇടയിലുള്ള 40 വർഷത്തിനിടെ നടിഗർ തിലകം ശിവാജി ഗണേശൻ മറ്റുള്ളവർക്ക് ഏകദേശം 310 കോടി രൂപ സംഭാവന ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹം നമ്മേ വിട്ടുപിരിഞ്ഞിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോഴും തമിഴ് സിനിമയിലെ 'അഭിനയത്തിന്റെ ദൈവം' എന്നറിയപ്പെടുന്ന ഒരേയൊരു നടൻ ശിവാജി ഗണേശനാണ്. തന്റെ 49 വർഷത്തെ സിനിമാ യാത്രയിൽ അദ്ദേഹം 288 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
3/8
1968-ൽ അദ്ദേഹം ട്രിച്ചിയിലെ ജമാൽ മുഹമ്മദ് കോളേജിന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. അതേ വർഷം തന്നെ വെല്ലൂരിലെ ഒരു ആശുപത്രിക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്തു. ലോക തമിഴ് സമ്മേളനത്തിൽ അന്നയുടെ അഭ്യർത്ഥനപ്രകാരം തിരുവള്ളുവർ പ്രതിമയ്ക്ക് 5 ലക്ഷം രൂപ സംഭാവന ചെയ്തു. അതേ വർഷം തന്നെ അദ്ദേഹം കാമരാജിന് പാർട്ടി ഫണ്ടായി 3 ലക്ഷത്തി 50000 രൂപ നൽകി. 1971 ൽ ശിവാജി നിരവധി സഹായങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്, അതിൽ കോടമ്പാക്കത്ത് അംബേദ്കർ പ്രതിമ നിർമ്മിക്കുന്നതിന് 50000 രൂപയും വീരപാണ്ഡ്യ കട്ടബൊമ്മൻ പ്രതിമ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഉൾപ്പെടുന്നു.
advertisement
4/8
1928 ഒക്ടോബർ 1 ന് തമിഴ്നാട്ടിലെ വില്ലുപുരത്ത് തേവർ കുടുംബത്തിലെ ചിന്നയ്യ മൻ‌രായരുടെയും രാജാമണി അമ്മാളിന്റെയും നാലാമത്തെ മകനായാണ് താരത്തിന്റെ ജനനം. തന്റെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം വി.സി. ഗണേശൻ എന്ന പേരിലാണ് അഭിനയിച്ചത്. ആദ്യ അക്ഷരമായ 'വി' വില്ലുപുരത്തെ സൂചിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ ഏഴാം വയസിൽ ശിവാജി ടൂറിംഗ് നാടക കമ്പനിയിൽ ചേർന്നു അതും പിതാവിന്റെ സമ്മതമില്ലാതെ. തുടർന്ന് 10 വയസ്സുള്ളപ്പോൾ അദ്ദേഹവും കുടുംബവും തിരുച്ചിറപ്പള്ളിയിലേക്ക് താമസം മാറി ശേഷം സാങ്കിലിയാന്തപുരത്തുള്ള ഒരു നാടക സംഘത്തിൽ ചേർന്നു. നാടക സംഘത്തിലെ പരിശീലകരിൽ നിന്ന് അഭിനയവും നൃത്തവും പഠിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഭരതനാട്യം , കഥക് , മണിപ്പൂരി നൃത്തരൂപങ്ങളിൽ അദ്ദേഹം പരിശീലനം നേടി .
advertisement
5/8
നീണ്ട ഡയലോഗുകൾ എളുപ്പത്തിൽ ഓർത്തെടുത്ത് പറയാനുള്ള കഴിവ് ചെറിയ പ്രായം തൊട്ടേ താരത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന അഭിനയം കണ്ട നാടകസംഘത്തിലുള്ളവർ നായകനാക്കാൻ തിരുമ്മാനിക്കുന്നു. തുടർന്ന് സി.എൻ. അണ്ണാദുരൈ എഴുതിയ ശിവാജി കണ്ട ഹിന്ദു രാജ്യം എന്ന നാടകത്തിലെ ശിവാജി ഒന്നാമനെ അദ്ദേഹം അവതരിപ്പിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് ശിവാജി എന്ന പേര് ലഭിക്കുന്നത്.
advertisement
6/8
1951-ൽ പുറത്തിറങ്ങിയ നിരപരാധി എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് താരം മുക്കമല കൃഷ്ണ മൂർത്തിക്ക് ശബ്ദം നൽകിയത് . 1952-ൽ പുറത്തിറങ്ങിയ പരാശക്തി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത് . ഈ ചിത്രം തൽക്ഷണം വാണിജ്യ വിജയമായി മാറി, നിരവധി തിയേറ്ററുകളിൽ 175 ദിവസത്തിലധികം പ്രദർശിപ്പിച്ചു, കൂടാതെ റിലീസ് ചെയ്ത 62 കേന്ദ്രങ്ങളിലും 50 ദിവസത്തിലധികം പ്രദർശിപ്പിച്ചു, ശ്രീലങ്ക ആസ്ഥാനമായുള്ള മൈലാൻ തിയേറ്ററിൽ ഏകദേശം 40 ആഴ്ചയോളം ഈ ചിത്രം പ്രദർശിപ്പിച്ചു.
advertisement
7/8
നടന്റെ സിനിമകളിലേക്കുള്ള കടന്നുവരവിന് രണ്ട് ഘടകങ്ങൾ കാരണമായി പറയാം. 1940 കളിലും 1950 കളിലും തമിഴ് സിനിമകളിലെ പ്രധാന കലാകാരന്മാർ തെലുങ്കരായിരുന്നു. അവരുടെ അഭിനയം തമിഴിലെ സംഭാഷണങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല.രണ്ടാമതായി, 1950 കളിൽ സി.എൻ. അണ്ണാദുരൈയുടെയും എം . കരുണാനിധിയുടെയും നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയുണ്ടായി . തിരക്കഥാ രചനയിലൂടെ ഭാഷാ വൈദഗ്ധ്യത്തെ സിനിമകളാക്കി മാറ്റിയത് അവരുടെ തൽക്ഷണ സ്വീകാര്യത ഉറപ്പാക്കി.
advertisement
8/8
1960 മാർച്ചിൽ കെയ്‌റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു . വിദേശത്ത് മികച്ച നടനുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടൻ കൂടിയാണ് ഗണേശൻ. തമിഴ് സിനിമയിലെ ഒരു നാഴികക്കല്ലായി പലപ്പോഴും കണക്കാക്കപ്പെടുന്ന പസമലർ , ശിവാജി ഗണേശനും സാവിത്രിയും ഒരുമിച്ച് അഭിനയിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്ന് പറയാം. നടൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ആദ്യ ചിത്രവും സൂം ടെക്നിക്കിലുള്ള ഷോട്ടുകളുള്ള ആദ്യ ഇന്ത്യൻ ചിത്രവുമാണ് ഉത്തമ പുതിരൻ . 
മലയാളം വാർത്തകൾ/Photogallery/Buzz/
40 വർഷത്തിനിടെ 310 കോടി രൂപ സംഭാവന ചെയ്ത താരം; 250-ലധികം സിനിമകളിൽ നായകനായി അഭിനയിച്ച ഏക തമിഴ് നടൻ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories