TRENDING:

സൂപ്പർനടന്റെ മകൾ ശ്രീജ; 19-ാം വയസിൽ വിവാഹം, പിന്നാലെ വിവാഹമോചനവും മുൻ ഭർത്താവിന്റെ മരണവും

Last Updated:
രണ്ടു വിവാഹങ്ങളിൽ നിന്നുമായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ശ്രീജ. താരപുത്രിയുടെ കോളിളക്കം നിറഞ്ഞ ജീവിതം
advertisement
1/6
സൂപ്പർനടന്റെ മകൾ ശ്രീജ; 19-ാം വയസിൽ വിവാഹം, പിന്നാലെ വിവാഹമോചനവും മുൻ ഭർത്താവിന്റെ മരണവും
സിനിമാലോകത്തെ പ്രശസ്തനായ ഒരച്ഛന്റെയും മകന്റെയും പേരിൽ അറിയപ്പെടുന്ന കുടുംബം. അവിടുത്തെ ഇളയമകളുടെ ജീവിതം പക്ഷേ സിനിമയേക്കാൾ വെല്ലുവിളികളും സസ്‌പെൻസും നിറഞ്ഞ ഒരു സിനിമ പോലെയാണ്. ശ്രീജ കോനിഡേല (Sreeja Konidela) എന്ന് പറഞ്ഞാൽ പ്രേക്ഷകർ അറിയുക നടൻ ചിരഞ്ജീവിയുടെ ഇളയമകളും നടൻ രാം ചരണിന്റെ അനുജത്തിയെന്നുമായിരിക്കും. രണ്ടു വിവാഹങ്ങളും ആദ്യ വിവാഹത്തിലെ പരാജയവും, ആദ്യ പങ്കാളിയുടെ മരണവും എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞ ജീവിതമാണ് ശ്രീജയുടേത്. രണ്ടു വിവാഹങ്ങളിൽ നിന്നുമായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ശ്രീജ കോനിഡേല. താരപുത്രിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഗോസിപ് കോളങ്ങളിൽ വർഷങ്ങളോളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്
advertisement
2/6
 2007ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സിരീഷ് ഭരദ്വാജ് എന്നയാളുമായി പ്രണയവിവാഹമായിരുന്നു ശ്രീജയ്ക്ക്. വീട്ടുകാരുടെ എതിർപ്പവഗണിച്ച് സിരീഷുമായി ഒളിച്ചോടിപ്പോയായിരുന്നു ശ്രീജയുടെ വിവാഹം. ഏതാനും വർഷങ്ങളുടെ വിവാഹജീവിതത്തിനൊടുവിൽ ശ്രീജ സിരീഷുമായി വേർപിരിഞ്ഞു. 2011ലായിരുന്നു ഇവരുടെ വേർപിരിയൽ. ഭർത്താവിന്റെ മാതാപിതാക്കൾ, സ്ത്രീധനം ചോദിക്കുന്നു എന്ന ആരോപണവുമായാണ് ശ്രീജ സിരീഷിൽ നിന്നും വിവാഹമോചനം നേടിയത് (തുടർന്ന് വായിക്കുക)
advertisement
3/6
 വീട്ടുകാരുടെ എതിർപ്പവഗണിച്ച് വിവാഹം ചെയ്ത സാഹചര്യത്തിൽ, തങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോയി എന്ന ആരോപണവുമായി അന്ന് ചിരഞ്ജീവിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചന ശേഷം ശ്രീജ കല്യാൺ ദേവിനെ പരിചയപ്പെട്ടു. നടനും പ്രമുഖ വ്യവസായിയുമായ ക്യാപ്റ്റൻ കിഷന്റെ മകനാണ് കല്യാൺ. വലിയ രീതിയിൽ വ്യാപിച്ചു കിടക്കുന്ന ആഭരണ ബിസിനസിന്റെ ഉടമകളാണ്‌ കല്യാൺ ദേവിന്റെ കുടുംബം. ആദ്യ വിവാഹബന്ധം വളരെ പെട്ടെന്നവസാനിച്ചുവെങ്കിലും രണ്ടാം വിവാഹം ചിരഞ്ജീവി കുടുംബം കെങ്കേമമായി നടത്തി
advertisement
4/6
 ബംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ, 2016 മാർച്ച് 28ന് ശ്രീജയുടെ കഴുത്തിൽ കല്യാൺ താലിചാർത്തി. വിവാഹച്ചടങ്ങിൽ സിനിമാ രംഗത്തെ പ്രമുഖർ പലരും പങ്കെടുത്തു. വിവാഹത്തിന് മുൻപ് ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളും അരങ്ങേറി. അല്ലു അർജുൻ മുതൽ രാം ചരൺ വരെയുള്ള നടന്മാരുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞിരുന്നു ഈ ചടങ്ങ്. ചിരഞ്ജീവിയുടെയും സുരേഖയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ശ്രീജ. പ്രശസ്ത നടൻ രാം ചരൺ, സുഷ്മിത കോനിഡേല എന്നിവരാണ് ദമ്പതികളുടെ മറ്റുമക്കൾ
advertisement
5/6
തന്റെ മറ്റു രണ്ടുമക്കളുടെയും ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകുമ്പോഴും, ചിരഞ്ജീവിയുടെ ഇളയമകൾ ശ്രീജയുടെ കാര്യത്തിൽ രണ്ടാമതും ഭാഗ്യപരീക്ഷണം ആയിരുന്നോ എന്ന ചോദ്യങ്ങൾ ഉയരാൻ അധികം വൈകിയില്ല. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ച ശേഷം, ശ്രീജയും കല്യാണും പിരിയുന്നു എന്നൊരു വാർത്ത തലപൊക്കി. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും പേരിന്റെ ഒപ്പം ചേർത്തിരുന്ന ദേവ് എന്ന പേരുമാറ്റി വീണ്ടും കോനിഡേല എന്ന് മാറ്റുകയായിരുന്നു ശ്രീജ. ഇതോടു കൂടി ശ്രീജ വീണ്ടും വിവാഹമോചനത്തിന് തയാറെടുക്കുന്നു എന്ന നിലയിലായി പ്രചാരണം
advertisement
6/6
 ഇതിനിടയിൽ 2024ൽ ശ്രീജയുടെ ആദ്യഭർത്താവ് സിരീഷ് മരിച്ച വിവരവും പുറത്തുവന്നു. ചിരഞ്ജീവി കുടുംബവുമായി അത്രകണ്ട് സ്വരച്ചേർച്ചയില്ലാത്ത നടി ശ്രീ റെഡ്‌ഡിയായിരുന്നു ആ വിവരം പുറത്തുവിട്ടത്. രോഗബാധിതനായ ശേഷം അദ്ദേഹം മരിച്ചു എന്നാണ് അവർ നൽകിയ വിവരം. സോഷ്യൽ മീഡിയ ഹാൻഡിലായ എക്‌സിൽ ആയിരുന്നു ശ്രീ റെഡ്‌ഡിയുടെ പ്രതികരണം. ഹൈദരാബാദിലെ ആര്യ സമാജത്തിൽ വച്ച് വിവാഹം ചെയ്യുമ്പോൾ സിരീഷിന് പ്രായം 22 വയസായിരുന്നു. 19കാരിയായ മകൾക്ക് പ്രായപൂർത്തിയായില്ല എന്നാരോപിച്ച് കൂടിയാണ് ചിരഞ്ജീവി കുടുംബം അന്ന് പരാതി നൽകിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
സൂപ്പർനടന്റെ മകൾ ശ്രീജ; 19-ാം വയസിൽ വിവാഹം, പിന്നാലെ വിവാഹമോചനവും മുൻ ഭർത്താവിന്റെ മരണവും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories