Sreelakshmi Sreekumar | ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വീണ്ടും അമ്മയായി; കുഞ്ഞുപിറന്ന സന്തോഷം പങ്കിട്ടത് ഡോക്‌ടർമാർക്കൊപ്പം
- Published by:user_57
- news18-malayalam
Last Updated:
പ്രശസ്ത വി.ജെയും ആർ.ജെയും ബിഗ് ബോസ് താരവുമാണ് ശ്രീലക്ഷ്മി. ദുബായിലാണ് ശ്രീലക്ഷ്മിയും കുടുംബവും
advertisement
1/7

രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയായി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ (Sreelakshmi Sreekumar). പ്രശസ്ത വി.ജെയും ആർ.ജെയും ബിഗ് ബോസ് താരവുമാണ് ശ്രീലക്ഷ്മി. ദുബായിലാണ് ശ്രീലക്ഷ്മിയും ഭർത്താവ് ജിജിൻ ജഹാംഗീറും കുടുംബവും താമസം. കഴിഞ്ഞ വർഷത്തിലാണ് ശ്രീലക്ഷ്മിയുടെ മൂത്ത പുത്രന്റെ ജനനം
advertisement
2/7
തന്നെയും രണ്ടു കുഞ്ഞുങ്ങളെയും പ്രസവസമയത്ത് നന്നായി പരിപാലിച്ച ഡോക്‌ടർമാരുടെ സംഘത്തിനൊപ്പമാണ് ശ്രീലക്ഷ്മി പോസ്റ്റ് ഇട്ടത്. ഡോക്‌ടർ കൺസൾട്ടേഷൻ മുതൽ പ്രസവം വരെ അവർ നൽകിയ പരിഗണനയ്ക്ക് ശ്രീലക്ഷ്മി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
അർഹാം എന്നാണ് ശ്രീലക്ഷ്മിയുടെ മകന്റെ പേര്. രണ്ടാമത്തെയാൾ മകൾ എന്നാണ് പേരിൽ ലഭിക്കുന്ന സൂചന. ഇഷ എന്നാണ് കുഞ്ഞിന്റെ പേര്
advertisement
4/7
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു മകന്റെ ആദ്യ പിറന്നാൾ. ഇതിന്റെ ചിത്രങ്ങളും ശ്രീലക്ഷ്മി പോസ്റ്റ് ഇട്ടു. ഗർഭിണിയായ നാളുകളിലും ശ്രീലക്ഷ്മി തൊഴിലിൽ സജീവമായി നിന്നിരുന്നു. ആർ.ജെ ജോലിക്കിടെയുള്ള വിശേഷങ്ങളും പോസ്റ്റ് ചെയ്യാൻ മറന്നില്ല
advertisement
5/7
ഇക്കഴിഞ്ഞ ഓണത്തിന് നിറവയറുമായുള്ള ഒരു ചിത്രം ശ്രീലക്ഷ്മി ഇട്ടിരുന്നു. കേരളാ സാരി ചുറ്റിയുള്ള ചിത്രമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഒട്ടേറെപ്പേർ ശ്രീലക്ഷ്മിക്ക് ആശംസ അറിയിച്ചു
advertisement
6/7
2019 നവംബർ മാസത്തിലാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടന്നിരുന്നു. അഞ്ചു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്
advertisement
7/7
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമേഴ്‌സ്യൽ പൈലറ്റ് ആയാണ് ജിജിൻ ജോലി ചെയ്യുന്നത്. ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളാണ് ശ്രീലക്ഷ്മി. <em>Summary: Sreelakshmi Sreekumar, daughter of actor Jagathy Sreekumar, gives birth to second child</em>
മലയാളം വാർത്തകൾ/Photogallery/Buzz/
Sreelakshmi Sreekumar | ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വീണ്ടും അമ്മയായി; കുഞ്ഞുപിറന്ന സന്തോഷം പങ്കിട്ടത് ഡോക്‌ടർമാർക്കൊപ്പം