TRENDING:

Supriya Menon | ഭൂമിയിലെ മനോഹര സ്വർഗം; സുപ്രിയ മേനോൻ ഇപ്പോൾ ഇവിടെയാണ്

Last Updated:
പരിക്ക് മാറി പൃഥ്വി സിനിമയിലെത്തിയതും, സുപ്രിയ യാത്രകൾ പുനഃരാരംഭിച്ചു
advertisement
1/8
Supriya Menon | ഭൂമിയിലെ മനോഹര സ്വർഗം; സുപ്രിയ മേനോൻ ഇപ്പോൾ ഇവിടെയാണ്
ഒരുപാട് നാളുകൾക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് നടൻ പൃഥ്വിരാജ് (Prithviraj). വെല്ലുവിളികളും കടമ്പകളും താണ്ടുന്ന തിരക്കിലായിരുന്നു അതുവരെ പൃഥ്വിയും സുപ്രിയയും (Supriya Menon). യാത്രകൾ ഏറെ ഇഷ്‌ടപ്പെടുന്ന ദമ്പതികളാണ് അവർ. ആ യാത്രകളോട് നീണ്ടനാൾ നോ പറയേണ്ടി വന്നു അവർക്ക്. പരിക്ക് മാറി പൃഥ്വി സിനിമയിലെത്തിയതും, സുപ്രിയ യാത്രകൾ പുനഃരാരംഭിച്ചു
advertisement
2/8
ഭൂമിയിലെ മനോഹര സ്വർഗം എന്ന് ആർക്കും പറയാൻ തോന്നുന്ന മനോഹരമായ സ്ഥലത്താണ് സുപ്രിയ മേനോൻ ഇപ്പോൾ. അതിന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എത്തിക്കുന്നുമുണ്ട്. വീഡിയോ രൂപത്തിലാണ് സുപ്രിയയുടെ പോസ്റ്റ് (തുടർന്ന് വായിക്കുക)
advertisement
3/8
ലോകത്തിന്റെ നെറുകയിലാണ്‌ സുപ്രിയ ഇവിടെ. ഖർദുങ് ലാ എന്ന ചുരത്തിലാണ് സുപ്രിയ ഈ ചിത്രത്തിൽ ഉള്ളത്. 17,982 അടി ഉയരത്തിലാണ് ഈ സ്ഥലമുള്ളത്. ലഡാക്കിലെ ലെയിലാണ് ഈ ചുരമുള്ളത്
advertisement
4/8
ലഡാക് ടൂറിസത്തിന്റെ ഒഴിച്ചുകൂടാൻ കഴിയാത്ത ഭാഗമാണ് ഈ സ്ഥലം. ഇവിടം സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് സുപ്രിയയുടെ പോസ്റ്റിൽ. സംസ്‌കാർ, ഇൻഡസ് നദികളുടെ ഒത്തുചേരലാണിവിടം
advertisement
5/8
സിനിമയുടെ തിരക്ക് മാറിയാൽ സുപ്രിയയെയും മകളെയും കൊണ്ട് ലോകത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ ഇറങ്ങുന്നതാണ് നടൻ പൃഥ്വിരാജിന്റെ പ്രധാന വിനോദം. ഭാര്യയെയും മകളെയും കൂട്ടിയുള്ള ആ യാത്രകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും എത്തിയിരുന്നു
advertisement
6/8
സുപ്രിയയുടെ പിറന്നാളിനും അത്തരമൊരു യാത്ര പതിവാണ്. എന്നാൽ പൃഥ്വിരാജിന്റെ പരിക്ക് മൂലം ഇക്കുറി അതും നടന്നില്ല. ഏറെനാൾ വീട്ടിൽ തന്നെ സമയം ചിലവിടുകയായിരുന്നു അവർ
advertisement
7/8
യാത്രകളോടാണ് ഇഷ്‌ടമെങ്കിലും, ഇക്കുറി പൃഥ്വിരാജ് ആഗ്രഹിച്ചത് അടുത്ത പിറന്നാളിന് വീണ്ടും സെറ്റിൽ എത്തണം എന്നായിരുന്നു. മനസുപോലെ തന്നെ പൃഥ്വിക്ക് അതിനു സാധിച്ചു എന്ന സന്തോഷമുണ്ട് സുപ്രിയക്ക്. എമ്പുരാൻ ലൊക്കേഷനിൽ സിനിമാ തിരക്കുകളിലാണ് പൃഥ്വി ഇപ്പോൾ
advertisement
8/8
സിനിമകളിൽ നിന്നും മാറിനിൽക്കേണ്ടി വന്നുവെങ്കിലും, പൃഥ്വി ഓണം കളറാക്കി. അമ്മയ്ക്കും ചേട്ടൻ ഇന്ദ്രജിത്തിന്റേയും കുടുംബത്തോടൊപ്പമാണ് ഇക്കുറി പൃഥ്വിരാജും സുപ്രിയയും ഓണമാഘോഷിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Supriya Menon | ഭൂമിയിലെ മനോഹര സ്വർഗം; സുപ്രിയ മേനോൻ ഇപ്പോൾ ഇവിടെയാണ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories