TRENDING:

Suresh Gopi | പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചോ? മോദിക്കൊപ്പം സകുടുംബം സുരേഷ് ഗോപി

Last Updated:
ഭാര്യ രാധികയ്ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി
advertisement
1/6
പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചോ? മോദിക്കൊപ്പം സകുടുംബം സുരേഷ് ഗോപി
ഭാര്യ രാധികയ്ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) സന്ദർശിച്ച് സുരേഷ് ഗോപി (Suresh Gopi). ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒരു ചിത്രത്തിൽ സ്വർണനിറമുള്ള താമരയുടെ രൂപം കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത് കാണാം. സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിൽക്കാണും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
advertisement
2/6
അടുത്ത വർഷം ആദ്യം ഭാഗ്യയുടെ വിവാഹം ഉണ്ടാകും. മകളുടെ വിവാഹക്ഷണക്കത്താണ് സുരേഷ് ഗോപിയും രാധികയും ചേർന്ന് ഈ ചിത്രത്തിൽ പ്രധാനമന്ത്രിക്ക് കൈമാറുന്നത് എന്ന് സൂചന നൽകുന്ന ചിത്രമാണിത്. അരികിലായി ഭാഗ്യയെയും കാണാം (തുടർന്ന് വായിക്കുക)
advertisement
3/6
സുരേഷ് ഗോപിയുടെ മക്കളിൽ ആദ്യമായി വിവാഹിതയാകുന്നതും ഭാഗ്യ തന്നെ. നടന്മാരായ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഫാഷൻ ഡിസൈനർ ഭാവ്നി എന്നിവരാണ് സുരേഷ്- രാധിക ദമ്പതികളുടെ മറ്റുമക്കൾ
advertisement
4/6
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഭാഗ്യയുടെ വിവാഹനിശ്ചയം. വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം നടത്തിയത്. ശ്രേയസ് കുമാർ ആണ് ഭാഗ്യക്ക് വരൻ. മാവേലിക്കര സ്വദേശിയാണ്
advertisement
5/6
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ബിരുദം നേടിയ വ്യക്തിയാണ് ഭാഗ്യ. 2022ലായിരുന്നു പഠനം പൂർത്തിയായത്. കേരളത്തനിമയുള്ള വേഷത്തിൽ ബിരുദം സ്വീകരിച്ച ഭാഗ്യയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു
advertisement
6/6
കുഞ്ഞുങ്ങളെ ഏറെ ഇഷ്‌ടമുള്ള സുരേഷ് ഗോപിയുടെ മക്കളുടെ കുട്ടിക്കാല ചിത്രമാണിത്. യഥാക്രമം ഭാഗ്യ സുരേഷ്, ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് അച്ഛന്റെയൊപ്പം ഈ ഫോട്ടോയിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
Suresh Gopi | പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചോ? മോദിക്കൊപ്പം സകുടുംബം സുരേഷ് ഗോപി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories