ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി സുരേഷ് ഗോപിയും രാധികയും; ചിത്രങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം സമീപത്തെ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് സുരേഷ് ഗോപിയും രാധികയും ചേര്‍ന്ന് ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി.
advertisement
1/7

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്‍.
advertisement
2/7
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരടക്കമുള്ള താരനിരയെ സാക്ഷിയാക്കിയാണ് ശ്രേയസ് ഭാഗ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.
advertisement
3/7
വിവാഹ ചടങ്ങളില്‍ ഉടനീളം പങ്കെടുത്ത മോദി വധൂവരന്മാരെ അക്ഷതം നല്‍കി അനുഗ്രഹിച്ച ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം സമീപത്തെ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് സുരേഷ് ഗോപിയും രാധികയും ചേര്‍ന്ന് ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി.
advertisement
4/7
സ്വര്‍ണാഭരണങ്ങള്‍ അധികം ഉപയോഗിക്കാതെയും ഓറഞ്ച് നിറത്തിലുള്ള പട്ട് സാരി അണിഞ്ഞും ലളിതമായ വേഷവിധാനത്തോടെയാണ് ഭാഗ്യ വിവാഹത്തിനെത്തിയത്.
advertisement
5/7
വിവാഹത്തലേന്ന് തന്നെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. കുടുംബസമേതമാണ് ഇരുവരും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയത്.
advertisement
6/7
ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
advertisement
7/7
19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.
മലയാളം വാർത്തകൾ/Photogallery/Buzz/
ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി സുരേഷ് ഗോപിയും രാധികയും; ചിത്രങ്ങള്‍