TRENDING:

അവരുടെ കയ്യിൽ ഇത്രയുമേയുള്ളൂ; ജ്യോതികയുടെയും സൂര്യയുടെയും മക്കൾ എല്ലാ മാസവും സംഭാവന നൽകുന്ന തുക

Last Updated:
എല്ലാ മാസവും അവർക്ക് ലഭിക്കുന്ന പോക്കറ്റ് മണിയാണ് കുട്ടികൾ രണ്ടുപേരും സംഭാവനയായി നൽകുക
advertisement
1/5
അവരുടെ കയ്യിൽ ഇത്രയുമേയുള്ളൂ; ജ്യോതികയുടെയും സൂര്യയുടെയും മക്കൾ എല്ലാ മാസവും സംഭാവന നൽകുന്ന തുക
സിനിമാ പ്രേമികൾക്ക് ദിയ, ദേവ് എന്നിവരെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. നടൻ സൂര്യയുടെയും നടി ജ്യോതികയുടെയും മക്കൾ. ദിയ ആണ് മൂത്ത കുട്ടി, ദേവ് ഇളയ ആളും. കഴിഞ്ഞ കുറെ വർഷങ്ങളായി സൂര്യയും ജ്യോതികയും നടത്തിപ്പോരുന്ന അഗാരം ഫൌണ്ടേഷൻ എന്ന അവരുടെ സന്നദ്ധ സംഘടന പ്രവർത്തിച്ചു പോരുന്നു. ഈ സംഘടനയുടെ ഭാഗമായുള്ള വിധയ് പ്രൊജക്റ്റ് 15 വർഷങ്ങൾ പൂർത്തിയാക്കി. ചെന്നൈ താംബരത്തുള്ള സായിറാം കോളേജിൽ അടുത്തിടെ ഇതിന്റെ ആഘോഷം നടന്നു വന്നിരുന്നു. ആഘോഷവേളയിൽ സൂര്യയോടൊപ്പം അനുജൻ കാർത്തിയും പങ്കെടുത്തിരുന്നു. ഉഴവൻ ഫൌണ്ടേഷൻ എന്ന പേരിൽ കാർത്തിക്കും ഒരു സംഘടനയുണ്ട്
advertisement
2/5
സമൂഹത്തിൽ മികച്ച നിലയിൽ സ്വാധീനം സൃഷ്‌ടിച്ച സംഘടനയാണ് അഗാരം ഫൌണ്ടേഷൻ. ഇവിടെ നിന്നും പഠന സഹായം ലഭിച്ചിരുന്ന കുട്ടികൾ പലരും, പിൽക്കാലത്ത് തങ്ങൾക്ക് ലഭിച്ചതിലുമേറെ തുക തിരിച്ചു സംഭാവന നൽകാനും വേണ്ടി വളർന്നു എന്ന് സൂര്യ പറയുകയുണ്ടായി. തന്റെ സഹോദരങ്ങൾ ഇവിടെ ഉണ്ടായിരുന്നതിൽ സന്തോഷവും സൂര്യ പങ്കിടാൻ മറന്നില്ല. 'സ്നേഹവും വിദ്യാഭ്യാസവും പങ്കിടുമ്പോൾ, ഒരിക്കലും ഉറവവറ്റുന്നില്ല' സൂര്യ പറഞ്ഞു. ചോദിക്കാതെ തന്നെ ഇവിടേയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയും സൂര്യ ഓർത്തു (തുടർന്ന് വായിക്കുക)
advertisement
3/5
തന്റെ കുടുംബത്തിൽ ആഴത്തിൽ വേരോട്ടമുള്ള മനുഷ്യസ്‌നേഹത്തെ കുറിച്ചും കാർത്തി സംസാരിച്ചു. സാമ്പത്തിക പ്രയാസം നേരിടുന്ന കാലങ്ങളിൽ എങ്ങനെ ഫൌണ്ടേഷൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും എന്ന് സൂര്യക്ക് ആവലാതിയുണ്ട്. 'നമ്മൾ സ്നേഹം കൊണ്ട് ആരംഭിച്ചതാണിത്, പണം കൊണ്ടല്ല. പണം താനേ വന്നോളും' എന്ന് അന്നേരങ്ങളിൽ ജ്യോതിക ഓർമപ്പെടുത്താറുണ്ട് എന്ന് കാർത്തി
advertisement
4/5
കേവലം വിദ്യാർഥികൾ മാത്രമായി സൂര്യ ജ്യോതിക ദമ്പതികളുടെ മക്കളായ ദിയയും ദേവും അച്ഛനമ്മമാരുടെ പ്രസ്ഥാനത്തിനായി സംഭാവന നൽകാറുണ്ട്. എല്ലാ മാസവും അവർക്ക് ലഭിക്കുന്ന പോക്കറ്റ് മണിയാണ് കുട്ടികൾ രണ്ടുപേരും സംഭാവനയായി നൽകുക. മാസാമാസം 300 രൂപ വീതം അവർ ഇവിടേയ്ക്ക് നൽകാറുണ്ടത്രേ
advertisement
5/5
തമിഴ് സിനിമാ ലോകത്തെ ആദരണീയരായ ദമ്പതികളാണ് ജ്യോതികയും സൂര്യയും. 'പൂവെല്ലാം കെട്ടുപ്പാർ' (1999) എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് പരിചയപ്പെട്ട അവർ 2007ൽ വിവാഹിതരായി. ജ്യോതിക വിവാഹശേഷം സിനിമയിൽ സജീവമായതും, ദമ്പതികൾ ചെന്നൈ വിട്ട് മുംബൈയിലേക്ക് താമസം മാറിയിരുന്നു. മക്കൾ രണ്ടുപേർക്കും ഇപ്പോൾ ഇവിടെയാണ് വിദ്യാഭ്യാസം നൽകിവരുന്നത്. അടുത്തിടെ മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അവരുടെ കയ്യിൽ ഇത്രയുമേയുള്ളൂ; ജ്യോതികയുടെയും സൂര്യയുടെയും മക്കൾ എല്ലാ മാസവും സംഭാവന നൽകുന്ന തുക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories