TRENDING:

Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം

Last Updated:
ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്നത് ചില തെറ്റായ ഉപകരണങ്ങളാണോ എന്നാണ് താപ്സിയുടെ പരിഹാസം.
advertisement
1/9
ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം
ലോക്ക്ഡൗണ്‍ കാലത്തെ ഇലക്ട്രിസിറ്റി ബിൽ കണ്ട് കണ്ണ് തള്ളിയ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം താപ്സി പാനുവിനും ഇലക്ട്രിസിറ്റി ബിൽ ഷോക്ക് ഏറ്റിരിക്കുകയാണ്.
advertisement
2/9
ജൂൺ മാസത്തെ ബില്ലു കണ്ട് ഞെട്ടിയിരിക്കുകയാണ് താപ്സി. ‌ബില്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
advertisement
3/9
36,000 രൂപയാണ് താപ്സി പാനുവിന്റെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു.
advertisement
4/9
ഉയര്‍ന്ന വൈദ്യുതി ബില്ലിനെ പരിഹസിച്ചെത്തിയിരിക്കുകയാണ് താപ്സി. ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്നത് ചില തെറ്റായ ഉപകരണങ്ങളാണോ എന്നാണ് താപ്സിയുടെ പരിഹാസം.
advertisement
5/9
“മൂന്ന് മാസത്തെ ലോക്ക്ഡൗൺ, എന്റെ വൈദ്യുതി ബില്ലിൽ ഇത്രയും വലിയ ഉയർച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഞാൻ അപ്പാർട്ട്മെന്റിൽ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് ഇതിന് കാരണമെന്നും താപ്സി പരിഹസിക്കുന്നു.
advertisement
6/9
എന്ത് തരം വൈദ്യുതി ചാർജാണ് ചുമത്തിയിരിക്കുന്നതെന്ന് താപ്സി ചോദിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലെയും വൈദ്യുതി ചാർജും താപ്സി പങ്കുവെച്ചിട്ടുണ്ട്. ഏപ്രിലിൽ 4390 രൂപയും മെയിൽ 3850 രൂപയുമാണ് താപ്സിയുടെ വൈദ്യുതി ബിൽ.
advertisement
7/9
ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ട്മെന്റിലാണ് ഇത്രയധികം വൈദ്യുത ചാർജ് ചുമത്തിയിരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുന്നതിന് വേണ്ടി മാത്രമാണ് അപ്പാർട്ട്മെൻറ് തുറക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
8/9
പരാതികൾ അറിയിക്കുന്നതിനായി ഒരു ലിങ്കാണ് നൽകിയത്. എന്നാൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ ലിങ്ക് അവളുടെ ആക്‌സസ്സ് അനുവദിച്ചില്ലെന്ന് താരം പറയുന്നു.
advertisement
9/9
താപ്സിയെ കൂടാതെ കൊമേഡിയൻ വീർ ദാസ്, നടൻ ഡിനോ മോറിയ എന്നിവരും ഉയർന്ന വൈദ്യുതി ബില്ലിൽ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories