TRENDING:

Tarini Kalingarayar | വമ്പൻ വരുമാനത്തിന് പുറമേ ആസ്തിയായി ആഡംബര വീടും കാറും; കാളിദാസിന്റെ വധു താരിണി നിസാരക്കാരിയല്ല

Last Updated:
കാളിദാസ് ജയറാമിന്റെ ഭാര്യയാവാൻ പോകുന്ന താരിണി കലിംഗരായർ ചെറുപ്രായത്തിനുള്ളിൽ നേടിയ നേട്ടങ്ങളും ആസ്തികളും അത്ര നിസാരമല്ല
advertisement
1/11
വമ്പൻ വരുമാനത്തിന് പുറമേ ആസ്തിയായി ആഡംബര വീടും കാറും; കാളിദാസിന്റെ വധു താരിണി നിസാരക്കാരിയല്ല
സിനിമാ മേഖലയിൽ നിന്നും ജീവിത പങ്കാളികളെ കണ്ടെത്തിയവരാണ് ജയറാമും പാർവതിയും. ഒരു നീണ്ട പ്രണയത്തിനു ശേഷം ജീവിതത്തിൽ ഒന്നിച്ച ഇവരുടെ മൂത്ത മകൻ കാളിദാസ് ജയറാമും (Kalidas Jayaram) വിവാഹിതനാവാൻ പോവുകയാണ്. ചെന്നൈയിൽ നിന്നുള്ള മോഡലായ താരിണി കലിംഗരായർ (Tarini Kalingarayar) ആണ് കാളിദാസിന്റെ വധുവായി, ജയറാം കുടുംബത്തിന്റെ മരുമകളായി അവരുടെ വീട്ടിലേക്കെത്തുക
advertisement
2/11
റിപോർട്ടുകൾ പ്രകാരം 30 വയസുകാരനാവാൻ പോകുന്ന കാളിദാസിന്റെ വധുവിന്റെ പ്രായം 23 ആണ്. ഈ ചെറുപ്രായത്തിനുള്ളിൽ താരിണി അഭിമാനകരമായി നേടിയ ഒട്ടേറെ കാര്യങ്ങളുണ്ട്. അത് സൗന്ദര്യ റാണി പട്ടത്തിനും പുറമെയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ബാല്യമായിരുന്നു താരിണിയുടേത് (തുടർന്ന് വായിക്കുക)
advertisement
3/11
'പിങ്ക് വില്ല'യാണ് താരിണി ആരെന്നും എന്തെന്നുമുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 2022ൽ താരിണി ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിൽ പിറന്ന താരിണി ഇപ്പോഴും അവിടെയാണ് താമസം
advertisement
4/11
താരിണിയെയും സഹോദരിയെയും ഏറെ കഷ്‌ടപ്പാടുകൾ സഹിച്ച് അമ്മ മാത്രമാണ് വളർത്തിയത് എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്കൂളിലായിരുന്നു പഠനം
advertisement
5/11
അതിനു ശേഷം ചെന്നൈയിലെ MOP വൈഷ്ണവ് കോളേജ് ഫോർ വിമനിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം കരസ്ഥമാക്കി. അതോടൊപ്പം മോഡലിംഗ് കൂടി മുന്നോട്ടു പോയി
advertisement
6/11
പഠനത്തോടൊപ്പം 16-ാം വയസിലാണ് താരിണി മോഡലിംഗ് ആരംഭിച്ചത്. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിർമാണവും പഠിച്ചു. 2021ൽ മിസ് ദിവാ എന്ന സൗന്ദര്യ മത്സരത്തിൽ തേർഡ് റണ്ണർ അപ്പായി. ഇതോടെ താരിണി പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തുകയായിരുന്നു
advertisement
7/11
2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ താരിണിയും പങ്കെടുത്തു. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് താരിണി
advertisement
8/11
ഫോട്ടോഷൂട്ടും മോഡലിങ്ങുമായി താരിണി എപ്പോഴും തിരക്കിലാണ്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സമയം ചിലവിടാൻ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് താരിണി. യാത്ര, ഫോട്ടോഷൂട്ട് എന്നിവയും പ്രിയം
advertisement
9/11
2022ൽ ജയറാം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന താരിണിയുടെ ചിത്രങ്ങൾ വന്നതോടെയാണ് കാളിദാസ്- താരിണി പ്രണയം പുറംലോകം അറിയുന്നത്. ശേഷം ഇവർ ദുബായിൽ വെക്കേഷൻ കൊണ്ടാടുന്ന വിശേഷവും പുറത്തുവന്നു
advertisement
10/11
പരസ്യം, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് താരിണിയുടെ ആകെ മൂല്യം. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടെയും മുഖമായി താരിണി എത്താറുണ്ട്. അതനുസരിച്ച് ഇത്രയും ആസ്തിക്ക് അതിന്റേതായ മൂല്യമുണ്ട്. ഇതിനുപുറമേ, ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായിട്ടുണ്ടത്രേ
advertisement
11/11
ആദ്യം വിവാഹനിശ്ചയം കഴിഞ്ഞത് കാളിദാസിന്റെ ആണെങ്കിലും, ചക്കി എന്ന മാളവികയുടെ വിവാഹമാകും അതിനു മുൻപേ ഉണ്ടാവുക എന്ന് പാർവതി വ്യക്തമാക്കിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Tarini Kalingarayar | വമ്പൻ വരുമാനത്തിന് പുറമേ ആസ്തിയായി ആഡംബര വീടും കാറും; കാളിദാസിന്റെ വധു താരിണി നിസാരക്കാരിയല്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories