മറഞ്ഞാലും മനസിന്റെയുള്ളിൽ എന്നെന്നും; പ്രിയതമന് ജന്മദിനാശംസ നേരാൻ ഈ ഓർമ്മകൾ കൂടെയുണ്ട്
- Published by:user_57
- news18-malayalam
Last Updated:
'ഹാപ്പി ബർത്ത്ഡേ രാജൻ ചേട്ടാ' എന്ന ക്യാപ്‌ഷനുമായി പ്രിയതമന്റെ ഓർമകളിൽ ഒരു ജന്മദിനം
advertisement
1/7

ഈ ചിത്രം കാണുന്ന നിമിഷം വർഷങ്ങളായി മനസ്സിൽ അലയടിക്കുന്ന ഒരു ഗാനം മലയാളികളുടെ ഓർമയിൽ എത്തിയേക്കും. പ്രേമോദാരനായി, അണയൂ നാഥാ... എന്ന വരികൾക്ക് അത്രയേറെ ചേരുന്ന ഒരു നിമിഷം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത പോലെ. ഈ ചിത്രത്തിലെ നായകനും നായികയും ജീവിതത്തിലും ഒന്നിച്ചവരാണ്. പക്ഷേ കാലത്തിന്റെ കണക്കുകൂട്ടലിൽ എവിടെയോ പ്രിയതമൻ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു
advertisement
2/7
അച്ഛന്റെ തോളത്തിരിക്കുന്ന മകളും ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയാണ്. മരുമകനും, കൊച്ചുമകളും അങ്ങനെതന്നെ. നൃത്തം ജീവനും ജീവിതവുമായവരാണ് ഇവർ. പിന്നെ അഭിനയലോകത്തും അവർ ഒന്നിച്ചായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
താരാ കല്യാണും ഭർത്താവ് രാജാ വെങ്കിടേഷും ഒരു കാലത്ത് കേരളത്തിലെ നൃത്ത വേദികളെ കീഴടക്കിയവരാണ്. 2017ൽ കടുത്ത പനിയെതുടർന്നു ചികിത്സയിലിരിക്കെയാണ് രാജ വെങ്കിടേഷിന്റെ മരണം. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്
advertisement
4/7
'ഹാപ്പി ബർത്ത്ഡേ രാജൻ ചേട്ടാ' എന്ന ക്യാപ്‌ഷനോട് കൂടി അരങ്ങിൽ നിന്നുള്ള ഒരു പഴയകാല ഓർമ ചിത്രമാണ് താര കല്യാൺ ഈ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നത്
advertisement
5/7
മുതിർന്ന ചലച്ചിത്ര താരം സുബലക്ഷ്മിയുടെ മകളാണ് താരാ കല്യാൺ. മൂന്നു തലമുറകളായി നൃത്തം, അഭിനയം മേഖലകളിൽ ഇവർ സജീവമാണ്
advertisement
6/7
സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ ശേഖരിന്റെയും ഏക മകൾ സുദർശന അർജുൻ ശേഖറും താര കല്യാണിന്റെ പോസ്റ്റുകളിലെ നിറസാന്നിധ്യമാണ്
advertisement
7/7
സുബലക്ഷ്മിയും താരാ കല്യാണും സൗഭാഗ്യ വെങ്കിടേഷും
മലയാളം വാർത്തകൾ/Photogallery/Buzz/
മറഞ്ഞാലും മനസിന്റെയുള്ളിൽ എന്നെന്നും; പ്രിയതമന് ജന്മദിനാശംസ നേരാൻ ഈ ഓർമ്മകൾ കൂടെയുണ്ട്