8096 കോടി രൂപയുടെ ആസ്തിയോ! ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് സമ്പാദിച്ചത്!
- Published by:Naseeba TC
- news18-malayalam
Last Updated:
ബച്ചൻ കുടുംബത്തിലെ നാല് പേരുടെ ആകെ ആസ്തി 4000 കോടിക്ക് മുകളിലാണ്
advertisement
1/8

കിംഗ് ഖാൻ എന്ന വിശേഷണം എല്ലാ അർത്ഥത്തിലും ഇണങ്ങുന്ന താരമാണ് ഷാരൂഖ് ഖാൻ. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ രണ്ട് സ്ഥാനവും ഷാരൂഖ് ചിത്രങ്ങൾക്കാണ്.
advertisement
2/8
1,148 കോടിയാണ് ജവാൻ ആഗോളതലത്തിൽ നേടിയത്. ജവാൻ നേടിയത് 1050 കോടിയും. 200 കോടിയുടെ ബംഗ്ലാവ്, ഒരു സിനിമയ്ക്ക് നൂറ് കോടിക്ക് മുകളിൽ പ്രതിഫലം, വിവിധ മേഖലകളിലെ നിക്ഷേപം, പരസ്യ ചിത്രങ്ങളിലെ വരുമാനം തുടങ്ങി കോടികളാണ് പ്രതിവർഷം ഷാരൂഖിന്റെ വരുമാനം.
advertisement
3/8
ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ബോളിവുഡിലെ കോടിപതിയാണ്. ഗൗരി ഖാൻ എന്ന പേരിൽ ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയുടെ ഉടമയാണ് ഗൗരി. ബോളിവുഡിലെയും മറ്റ് പല പ്രമുഖ വ്യക്തികളുടേയും വസതികളുടെ ഇന്റീരിയർ ഡിസൈൻ ചെയ്തത് ഗൗരി ഖാനാണ്.
advertisement
4/8
ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികളാണ് ഷാരൂഖും ഗൗരിയും. ഇരുവർക്കും ചേർന്ന് ആകെ 8096 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ സൂപ്പർഹിറ്റ് പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റസിന്റെ ഉടമകൾ കൂടിയാണ് ഷാരൂഖും ഗൗരിയും.
advertisement
5/8
യഷ് രാജ് ഫിലിംസ് ചെയർമാനും എംഡിയുമായ ആദിത്യ ചോപ്ര, ഭാര്യയും നടിയുമായ റാണി മുഖർജി എന്നിവരാണ് ഷാരൂഖിനും ഗൗരിക്കും തൊട്ടുപിന്നിൽ പട്ടികയിൽ രണ്ടാമതായുള്ളത്. 7400 കോടി രൂപയുടെ ആസ്തിയാണ് ഇരുവർക്കും ചേർന്നുള്ളത്.
advertisement
6/8
സോനം കപൂർ- ആനന്ദ് അഹൂജ എന്നിവരാണ് പട്ടികയിലെ മൂന്നാമത്തെ ദമ്പതികൾ. ഇരുവർക്കുമായി 4900 കോടി രൂപയുടെ ആസ്തിയാണുള്ളത്.
advertisement
7/8
ആയിരം കോടിക്കു മുകളിൽ ആസ്തിയുള്ള താര ദമ്പതികളുടെ പട്ടികയിൽ അമിതാഭ് ബച്ചനും ജയ ബച്ചനും, ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
advertisement
8/8
അമിതാഭ് ബച്ചൻ-ജയ ബച്ചന് ദമ്പതികളുടെ ആസ്തി 2994 കോടി രൂപയാണെങ്കിൽ ഐശ്വര്യയ്ക്കും അഭിഷേകിനും ചേർത്ത് 1006 കോടി രൂപയുടെ ആസ്തിയാണുള്ളത്. താര കുടുംബത്തിന്റെ ആകെ ആസ്തി ഇതോടെ 4000 കോടിയോളമാകും.
മലയാളം വാർത്തകൾ/Photogallery/Buzz/
8096 കോടി രൂപയുടെ ആസ്തിയോ! ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് സമ്പാദിച്ചത്!