TRENDING:

Trisha | അമ്മയും കൂടി അറിഞ്ഞുകൊണ്ടോ? നടി തൃഷയും ദളപതി വിജയ്‌യും വിവാഹം ചെയ്യുമെന്ന വിഷയത്തിൽ വഴിത്തിരിവ്

Last Updated:
വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൃഷയും ദളപതി വിജയ്‌യും വിവാഹം ചെയ്യും എന്ന തരത്തിൽ ഒരു ഗോസിപ്പ് കിടന്നു കറങ്ങുന്നുണ്ട്
advertisement
1/6
Trisha | അമ്മയും കൂടി അറിഞ്ഞുകൊണ്ടോ? നടി തൃഷയും ദളപതി വിജയ്‌യും വിവാഹം ചെയ്യുമെന്ന വിഷയത്തിൽ വഴിത്തിരിവ്
വിവാഹസൽക്കാര ചടങ്ങിൽ തൃഷയുടെ (Trisha Krishnan) ഒപ്പം ഒരേ നിറത്തിലെ വേഷം ധരിച്ച് ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട നടൻ ദളപതി വിജയ് (Thalapathy Vijay) സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന നിലയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ച വാർത്ത പുറത്തുവന്ന് അധികം ദിവസങ്ങൾ കഴിയും മുൻപാണ് വിജയ്‌യും തൃഷയും കൂടി ഇത്തരമൊരു പ്രവർത്തിക്ക് മുതിർന്നത്. പ്രത്യേകിച്ചും നടന് മറ്റൊരു നടിയുമായി ബന്ധമുണ്ട് എന്ന തരത്തിൽ ഭാര്യ ആരോപണം ഉന്നയിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ
advertisement
2/6
ഇപ്പോൾ സകലതും തൃഷയുടെ അമ്മ ഉമയുടെ അറിവോടു കൂടിയാണോ എന്ന ചോദ്യത്തിനും പ്രസക്തിയേറുന്നു. തൃഷയാകട്ടെ ഒരു വിവാഹബന്ധത്തിലേക്ക് കടക്കാൻ പോകവേ, വിവാഹനിശ്ചയം നടത്തുകയും, അതിനു ശേഷം ആ ബന്ധം ഒഴിഞ്ഞതായി പരസ്യപ്രഖ്യാപനം നടത്തുകയുമുണ്ടായ ചരിത്രമുണ്ട്. വരുൺ മണിയൻ എന്ന ബിസിനസുകാരനുമായി നടത്തിയ വിവാഹനിശ്ചയം അദ്ദേഹം സിനിമ ഉപേക്ഷിക്കണം എന്ന ആവശ്യം മുന്നോട്ടു വച്ചതുകൊണ്ടു മാത്രം ഒഴിഞ്ഞതെന്നാണ് തൃഷ അന്ന് നൽകിയ മറുപടി (തുടർന്ന് വായിക്കുക)
advertisement
3/6
വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൃഷയും ദളപതി വിജയ്‌യും വിവാഹം ചെയ്യും എന്ന തരത്തിൽ ഒരു ഗോസിപ്പ് കിടന്നു കറങ്ങുന്നുണ്ട്. വിജയ് ഭാര്യ സംഗീതയിൽ നിന്നും ഏറെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. സംഗീത മക്കളുടെ പഠനം കണക്കിലെടുത്ത് ലണ്ടനിലേക്ക് താമസം മാറിയിരുന്നു. അതിനു ശേഷമാണ് അവർ വിവാഹമോചന ഹർജി നൽകുന്നതും. ഏപ്രിൽ മാസം 20ന് കേസ് ഹിയറിങ്ങിനു വച്ചിട്ടുണ്ട്. ഇതേദിവസം നടൻ വിജയ് നേരിട്ട് ഹാജരാകണം. അതേസമയം, ഇവർ തമ്മിലെ ബന്ധത്തിന് തൃഷയുടെ അമ്മ ഉമ്മയുടെ ഒത്താശകൂടിയുണ്ട് എന്നൊരു വിഭാഗം ശക്തമായി വാദിക്കുകയാണ്
advertisement
4/6
തൃഷയും വിജയ്‌യും അധികം വൈകാതെ വിവാഹം ചെയ്യും എന്ന ഫാൻ-മെയ്ഡ് പോസ്റ്റ് ഒരെണ്ണം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നും ഈ പോസ്റ്റിൽ പരാമർശിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ സംഭവിക്കും എന്നും ഇതിലുണ്ട്. ഇതിൽ പറഞ്ഞിട്ടുള്ള വിഷയത്തേക്കാൾ ഏവരുടെയും ശ്രദ്ധ ലഭിച്ചത് ഇതിൽ ലൈക്ക് ചെയ്തിട്ടുള്ള ഒരാളിലേക്കാണ്. അത് മറ്റാരുമല്ല, തൃഷയുടെ അമ്മ ഉമാ കൃഷ്ണന്റേതാണ്
advertisement
5/6
ലൈക്കിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കാൻ തുടങ്ങിയതും, ഇത് തൃഷയും ദളപതി വിജയ്‌യും തമ്മിലെ അടുപ്പത്തെ കുറിച്ചുള്ള സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു. നടൻ വിജയ്‌യും തന്റെ മകൾ തൃഷ കൃഷ്ണനും ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്നതിന് അമ്മ നൽകുന്ന മൗനാനുവാദം എന്നാണ് ഇതിനെ പലരും കാണുന്നത്. ഇതേ വിഷയത്തിൽ, മറ്റൊരു വാദം കൂടിയുണ്ട്. മകൾ തൃഷയെ ഓൺലൈൻ ലോകം ചൂഴ്ന്ന് പരിശോധിക്കുന്ന സാഹചര്യത്തിൽ, മകൾക്ക് അമ്മ പിന്തുണ നൽകുന്നതാവാം എന്നും ഒരു വിഭാഗം ചിന്തിക്കുന്നു. ഈ ലൈക്ക് അവർക്ക് അബദ്ധം പറ്റിയത് കൂടിയാവാം എന്നും മറ്റു ചിലർ കരുതുന്നു
advertisement
6/6
തൃഷയും ദളപതി വിജയ്‌യും വിഷയമായ മുൻകാല പോസ്റ്റുകളിലും തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ ലൈക്ക് ചെയ്തിരുന്നു എന്ന് കണ്ടെത്തിയവരുണ്ട്. ഇരുവരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനും മുൻപായിരുന്നു ആ പോസ്റ്റുകൾ എല്ലാം പ്രചരിച്ചിരുന്നത്. കിംവദന്തികൾ പ്രചരിക്കുമ്പോഴും, തൃഷയോ വിജയ്‌യോ അതിൽ യാതൊരുവിധ പ്രതികരണവും രേഖപ്പെടുത്തിയിട്ടില്ല. വളരെ വർഷക്കാലം ഒന്നിച്ചഭിനയിക്കാതിരുന്ന തൃഷയും വിജയ്‌യും 'ലിയോ' എന്ന സിനിമയിൽ വീണ്ടും ജോഡിയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | അമ്മയും കൂടി അറിഞ്ഞുകൊണ്ടോ? നടി തൃഷയും ദളപതി വിജയ്‌യും വിവാഹം ചെയ്യുമെന്ന വിഷയത്തിൽ വഴിത്തിരിവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories