പളളിയിലെ മനസ്സമ്മതത്തിനുശേഷം നവവധു ഹാളിലേക്കെത്തിയത് ടാങ്കർ ലോറി ഓടിച്ച്; ഒപ്പം വരനും!
- Published by:Anuraj GR
- news18-malayalam
Last Updated:
നവവധുവും വരനും ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായി ജോലി ചെയ്തുവരികയായിരുന്നു
advertisement
1/6

തൃശൂർ: പളളിയിലെ മനസ്സമ്മതത്തിനുശേഷം നവവധു വരനൊപ്പം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തിയത് കൌതുക കാഴ്ചയായി. മണലൂർ വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസാ ദമ്പതികളുടെ മകൾ ഡെലീഷയാണ് കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ - ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനുമായി മനസ്സമ്മതം കഴിഞ്ഞ് അര കിലോമീറ്റർ ദൂരത്തുള്ള ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ചെത്തിയത്.
advertisement
2/6
ഇരുവരും ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരാണ്. ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചപ്പോഴാണ് ടാങ്കർ ലോറി ഡ്രൈവറാവണമെന്ന ആഗ്രഹം ഡെലീഷക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തി ആയതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങ് ലൈസൻസും എടുത്തു.
advertisement
3/6
ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡെലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പമ്പിൽ എത്തിക്കുക പതിവായി.
advertisement
4/6
ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡെലീഷക്ക് തൊഴിൽ വാഗ്ധാനവുമായി ഗൾഫ് കമ്പനികൾ എത്തി. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്ത് വരവേയാണ് ജർമ്മൻ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി അടുപ്പത്തിലാകുന്നത്.
advertisement
5/6
അങ്ങനെ ഇരുവരുടെയും വീട്ടുകാർ ഇടപെട്ട് വിവാഹം നിശ്ചയിച്ചു. വടക്കേ കാരമുക്ക് സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ചടങ്ങുകൾ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിനും ശേഷം ടാങ്കർ ലോറിയിൽ കയറി നവദമ്പതികൾ ഹാളിലേക്ക് എത്തുകയായിരുന്നു.
advertisement
6/6
അകമ്പടിയുമായി നാസിക്ക് ഡോളുമായി മേളക്കാരും. ജനുവരി ഒമ്പതിന് സെന്‍റ് ആന്‍റണീ ദേവാലയിൽ ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ ഹേൻസൻ ഡെലിഷയുടെ കഴുത്തിൽ മിന്ന് ചാർത്തും.
മലയാളം വാർത്തകൾ/Photogallery/Buzz/
പളളിയിലെ മനസ്സമ്മതത്തിനുശേഷം നവവധു ഹാളിലേക്കെത്തിയത് ടാങ്കർ ലോറി ഓടിച്ച്; ഒപ്പം വരനും!