TRENDING:

കനിയുടെ കയ്യിലെ ‘തണ്ണിമത്തന്‍’ ബാഗിനു പിന്നാലെ കഥ; ഇത് പോലെ ഒരെണ്ണം തനിക്കും വേണമെന്ന് നടി പാര്‍വതി

Last Updated:
കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement
1/8
കനിയുടെ കയ്യിലെ ‘തണ്ണിമത്തന്‍’ ബാഗിനു പിന്നാലെ കഥ; ഇത് പോലെ ഒരെണ്ണം തനിക്കും വേണമെന്ന് നടി പാര്‍വതി
കാൻ ചലച്ചിത്രോത്സവത്തിൽ കേരളത്തിന് അഭിമാനമായെത്തിയ നടി കനി കുസൃതി ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാരണം കനി കൈയില്‍ പിടിച്ച ബാഗാണ്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്.
advertisement
2/8
കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തിയിരുന്നു. ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയ  ബാഗിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
advertisement
3/8
പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്ന ഈ തണ്ണിമത്തന്‍ ക്ലച്ച് കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഡിസൈന്‍ ചെയ്തത്.
advertisement
4/8
ഇപ്പോഴിതാ ഇതിന്റെ ഡിസൈന്‍ ചെയ്തത് എങ്ങനെയെന്ന് പറഞ്ഞ് തരുന്ന ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സാള്‍ട്ട് സ്റ്റുഡിയോ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
advertisement
5/8
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള തുണിയില്‍ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
advertisement
6/8
ആദ്യം തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരയ്ക്കുകയും അതിന് മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാം.
advertisement
7/8
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. സാള്‍ട്ട് സ്റ്റുഡിയോയെ അഭിനന്ദിച്ച് കൊണ്ടാണ് മിക്ക കമന്റുകളും. അക്കൂട്ടത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കനിയുടെ കമന്‍റുമുണ്ട്.
advertisement
8/8
എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് നടി പാര്‍വതിയുടെ കമന്റിലേക്കായിരുന്നു. ഇത് പോലെ ഒരെണ്ണം തനിക്കും വേണമെന്നാണ് നടി പാര്‍വതിയുടെ കമന്റ്. സാള്‍ട്ട് സ്റ്റുഡിയോ തന്നെയാണ് കനിയുടെ വെള്ള ഗൗണും ഡിസൈന്‍ ചെയ്തത്. അതും ഏറെ പ്രശംസ നേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
കനിയുടെ കയ്യിലെ ‘തണ്ണിമത്തന്‍’ ബാഗിനു പിന്നാലെ കഥ; ഇത് പോലെ ഒരെണ്ണം തനിക്കും വേണമെന്ന് നടി പാര്‍വതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories