TRENDING:

ടിക്കറ്റ് ഒന്നിന് 66.6 ലക്ഷം രൂപ ചിലവിടാൻ മടിയില്ലാതെ നമ്മുടെ അഭിനേതാക്കൾ പോകുന്ന ഇടം; ലോകപ്രശസ്ത വേദിയിലെ താരങ്ങൾ

Last Updated:
അടിപൊളി ലുക്കും നടത്തവുമായി താരങ്ങൾ മനംകവരുന്ന വേദിയിൽ കാലു കുത്തണമെങ്കിൽ പൊള്ളുന്ന വില നൽകിവേണം ടിക്കറ്റ് വാങ്ങാൻ
advertisement
1/6
ടിക്കറ്റ് ഒന്നിന് 66.6 ലക്ഷം രൂപ ചിലവിടാൻ മടിയില്ലാതെ നമ്മുടെ അഭിനേതാക്കൾ പോകുന്ന ഇടം; ലോകപ്രശസ്ത വേദിയിലെ താരങ്ങൾ
ഒരു സിനിമാ ടിക്കറ്റിന് 200 രൂപ എന്ന് കേട്ടാൽ 'അമ്പോ ഇതെന്തൊരു വില!' എന്ന് തലയിൽ കൈവച്ച് വിളിക്കുന്നവർ നമ്മുടെ ഇടയിലുണ്ടാകും. ഈ ടിക്കറ്റ് കൊടുത്ത് നമ്മൾ കാണുന്ന സിനിമകളിൽ നിരവധി കോടീശ്വന്മാരും കോടീശ്വരികളും ഉണ്ടെന്നത് വാസ്തവം. എല്ലാ അഭിനേതാക്കളും സമ്പന്നർ അല്ലെങ്കിലും ചിലർ ലക്ഷങ്ങളും കോടികളും വീശിയെറിയാൻ മടിക്കാത്തവരാണ് എന്ന് മനസിലാക്കാം
advertisement
2/6
നമ്മുടെ നടിമാരായ ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും എല്ലാം ടിക്കറ്റ് എടുത്തു പോകുന്ന ഒരു പരിപാടിയുണ്ട് അത്തരത്തിൽ. ഇതിൽ സെലിബ്രിറ്റിയായി പങ്കെടുക്കണമെങ്കിൽ, ആളൊന്നിന് 66.6 ലക്ഷം രൂപയാണ് ടിക്കറ്റ്. ഒരു ടേബിൾ തന്നെ ബുക്ക് ചെയ്യണമെങ്കിൽ, തുക വീണ്ടും ഉയരും. ആ പരിപാടിയെക്കുറിച്ച് മനസിലാക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് എന്നയിടത്താണ് ഈ പരിപാടി അരങ്ങേറുക. ഇങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലെങ്കിലും, മെറ്റ് എന്ന് കേട്ടാൽ എളുപ്പം മനസിലാകും. ഇന്നത്തെ ഫാഷൻ ലോകത്തിൽ മെറ്റ് ഗാലക്ക് അത്രയേറെ പ്രാധാന്യമുണ്ട്
advertisement
4/6
മെറ്റ് മ്യൂസിയത്തിന്റെ കോസ്റ്റിയൂം ഇൻസ്റ്റിട്യൂട്ടിലേക്ക് ധനശേഖരണാർത്ഥമാണ് മെറ്റ് ഗാല വർഷാവർഷം നടത്തുക. വോഗ് എഡിറ്റർ ഇൻ ചീഫ് അന്നാ വിന്റർ അംഗീകരിക്കുന്ന അതിഥികളുടെ പട്ടികയിൽ ഇടം നേടിയവർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ
advertisement
5/6
ക്ഷണിക്കപ്പെട്ടാൽ മാത്രം പോരാ. ഇവിടേയ്ക്ക് പങ്കെടുക്കാൻ ടിക്കറ്റ് എടുക്കുകയും വേണം. 2023ൽ ഒരു ടിക്കറ്റിന് വില 50,000 ഡോളർ ആയിരുന്നുവെങ്കിൽ, 2024ൽ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ 75,000 ഡോളർ അഥവാ 62,66,013.75 രൂപവേണം നൽകാൻ
advertisement
6/6
ടേബിൾ ഒന്നിന് നിരക്ക് 3,50,000 ഡോളറാണ്. മൂന്നു കോടിയോളം രൂപയാണ് (2,92,41,397.50) ഈ ടേബിളിന്റെ വില. സാധാരണയായി ടേബിളുകൾ വാങ്ങുന്നത് ഡിസൈൻ ഹൗസുകളോ ബ്രാൻഡുകളോ കമ്പനികളോ ആണ്. അവർ ആരെയാണ് ടേബിളിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കുന്നു. ഇതിന് വിന്ററിൽ നിന്നുള്ള അനുമതിയും ആവശ്യമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ടിക്കറ്റ് ഒന്നിന് 66.6 ലക്ഷം രൂപ ചിലവിടാൻ മടിയില്ലാതെ നമ്മുടെ അഭിനേതാക്കൾ പോകുന്ന ഇടം; ലോകപ്രശസ്ത വേദിയിലെ താരങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories