KG George | അദ്ദേഹം ആ ബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ ഞാൻ കരഞ്ഞിരുന്നു; ജോർജിന്റെ തുറന്നു പറച്ചിലുകളെക്കുറിച്ച് ഭാര്യ സൽമ
- Published by:user_57
- news18-malayalam
Last Updated:
ഭർത്താവ് എന്ന നിലയിൽ വ്യത്യസ്തനായ ഒരു തുറന്ന പുസ്‌തമായിരുന്നു കെ.ജി. ജോർജ്. അതേക്കുറിച്ച് ഭാര്യ സൽമയുടെ വാക്കുകൾ
advertisement
1/7

തുറന്നു പറയലുകൾക്ക് ഏറെ ഇടം വേണ്ട ദാമ്പത്യബന്ധത്തിൽ കെ.ജി. ജോർജ് (KG George) എന്ന ഭർത്താവ് ഒരു തുറന്ന പുസ്‌തമായിരുന്നു. അത് ഭാര്യ സൽമയുടെ (Selma George) മനസ്സിൽ സൃഷ്‌ടിച്ച സംഘർഷങ്ങൾ വളരെ വലുതായിരുന്നു എങ്കിലും. ജോർജിന്റെ സിനിമയും ജീവിതവും പരാമർശിക്കുന്ന ഡോക്യുമെന്ററി '8½ ഇന്റർ കട്ട്സ്' അത്തരമൊരു ഏട് സൽമയിൽ നിന്നുതന്നെ പരാമർശിക്കുന്നു
advertisement
2/7
ഇത് ഷൂട്ട് ചെയ്ത വേളയിൽ സംവിധായകൻ ലിജിന്റെ മനസ്സിൽ പോലും ഒരു ഉൾക്കിടിലമുണ്ടായി. ജോർജ് മുന്നിലിരിക്കെയാണ് സൽമ അക്കാര്യം മറ ഏതും കൂടാതെ തുറന്ന് പറഞ്ഞതും. മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളെ കുറിച്ച് ഭാര്യയോട് തുറന്നുപറയുന്നതിൽ അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയില്ല. അതിന് അദ്ദേഹത്തിന്റേതായ ഒരു കാരണവുമുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
'അദ്ദേഹത്തിന് മറ്റു സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നു. അതെന്നെ ഏറെ വേദനിപ്പിച്ചിരുന്നു. പക്ഷെ എന്ത് ചെയ്താലും, അത് വീട്ടിൽ വന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അതെന്തു വേദനാജനകമായിരുന്നെന്നോ...
advertisement
4/7
ഞാൻ അതുകേട്ട് കരയുമായിരുന്നു,' എന്ന് സൽമ. ഇത്രയും കേട്ടിരുന്നപ്പോഴും മുഖത്തു ദേഷ്യമോ അസ്വസ്ഥതയോ ജോർജ് പ്രകടിപ്പിച്ചില്ല എന്ന് ഡോക്യുമെന്ററി സംവിധായകൻ ലിജിന്റെ അനുഭവസാക്ഷ്യമുണ്ട്
advertisement
5/7
സത്യസന്ധമായ ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു ആ മുഖത്ത്. ഭാര്യക്ക് അത്തരമൊരു പ്രതികരണം നടത്താൻ അദ്ദേഹം ഇടം കൊടുത്തു എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് സംവിധായകൻ ലിജിൻ
advertisement
6/7
മറ്റൊരിടത്തു നിന്നും ഇതൊന്നും ഭാര്യ കേട്ടറിയരുത് എന്ന നിർബന്ധമായിരുന്നു ആ വെളിപ്പെടുത്തലുകൾ കൊണ്ട് ജോർജ് ഉദ്ദേശിച്ചത്. എന്നാൽ അതൊന്നും മറ്റൊരു സ്ത്രീയും സഹിക്കില്ല എന്നും സൽമ കൂട്ടിച്ചേർത്തു
advertisement
7/7
1977ലായിരുന്നു പിന്നണിഗായികയായ സൽമയും ജോർജും തമ്മിലെ വിവാഹം. 'ജീവിതത്തിൽ സുതാര്യത കാത്ത വ്യക്തിയാണ് കെ.ജി. ജോർജ്. സിനിമയേയോ, വിശ്വാസത്തെയോ, രാഷ്ട്രീയത്തെയോ കുറിച്ച് അദ്ദേഹത്തിന് ഒരിക്കലും ആത്മസന്ദേഹം ഉണ്ടായിരുന്നില്ല' എന്ന് ഡോക്യുമെന്ററി സംവിധായകൻ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' വർഷങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
KG George | അദ്ദേഹം ആ ബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ ഞാൻ കരഞ്ഞിരുന്നു; ജോർജിന്റെ തുറന്നു പറച്ചിലുകളെക്കുറിച്ച് ഭാര്യ സൽമ