നടനെ കണ്ടാൽ സ്ത്രീകൾ പേടിച്ചോടും; ജീവിതത്തിൽ സോപ്പ് പൊടി വിറ്റു നടന്നിരുന്ന താരം
- Published by:meera_57
- news18-malayalam
Last Updated:
രാവിലെ തന്നെ സ്കൂൾ യൂണിഫോം ധരിച്ച് വലിയ പാട്ടകളിൽ സോപ്പ് പൊടി വിറ്റിരുന്നു അദ്ദേഹം
advertisement
1/6

തീർത്തും സാധാരണ നിലയിൽ ജീവിതം ആരംഭിച്ച നടന്മാരുണ്ട് ഇന്ത്യൻ സിനിമയിൽ. സിനിമയുടെ വെള്ളിത്തിളക്കമുള്ള ജീവിതത്തിനും മുൻപ്, തീരെ ചെറിയ ജോലികൾ ചെയ്ത് ഉപജീവനം നടത്തിയിരുന്നവരാണവർ. ഒരുപക്ഷേ, അവരുടെ ആരാധകരോ, സിനിമാ പ്രേക്ഷകരോ അക്കാര്യം അറിയുന്നുണ്ടാവില്ല. അഥവാ, അറിയുന്നത്, അവർ ജീവിതത്തിലെ അത്യുന്നതങ്ങളിൽ എത്തിയ ശേഷമായിരിക്കും. സോപ്പ് പൊടി വിറ്റ് ഉപജീവനമാർഗം നടത്തിയിരുന്ന ഒരു നടനുണ്ട് അങ്ങ് ബോളിവുഡിൽ. അദ്ദേഹത്തിനെ സ്ത്രീകൾ കണ്ടാൽ പേടിച്ചോടുമായിരുന്നു എന്നൊരു ചീത്തപ്പേരുകൂടിയുണ്ട്. പട്ടിണി കിടന്ന നാളുകളിലൂടെ ജീവിതവിജയം നേടിയ ആളാണ് ഈ താരം
advertisement
2/6
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം ഇന്ന്. വർഷങ്ങളായി ആ നടൻ ബോളിവുഡ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നുമുണ്ട്. വ്യക്തിജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെ നടന്നു നീങ്ങിയ ആളാണ് ആ നടൻ. ആരെക്കുറിച്ചാണ് പറയുന്നത് എന്ന് തോന്നിയെങ്കിൽ, അത് ബോളിവുഡ് നടൻ ഗുൽഷൻ ഗ്രോവറിനെ കുറിച്ചാണ്. അദ്ദേഹത്തിന്റേത്, സമ്പന്നതയിലൂന്നിയ ജീവിതമല്ലായിരുന്നു എന്ന് മാത്രമല്ല, അത്യന്തം കഷ്‌ടപ്പാടുകളിലൂടെ കടന്നു പോയത് കൂടിയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കുട്ടിക്കാലം വളരെ കഷ്‌ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഗ്രോവറിന്. സ്കൂൾ ഉച്ചയ്ക്ക് ശേഷമായിരുന്നു. ആ ദിവസങ്ങളിൽ രാവിലെ തന്നെ തന്റെ യൂണിഫോം ധരിച്ച് അദ്ദേഹം സ്കൂളിലേക്കെന്നും പറഞ്ഞ് ഇറങ്ങിയിരുന്നു. സ്‌കൂളിലേക്ക് പോകും മുൻപേ, വലിയ കണ്ടെയ്നറുകളിലാക്കി സോപ്പ് പൊടി വിറ്റിരുന്നു എന്ന് അദ്ദേഹം ഉറപ്പു വരുത്തിയിരുന്നു. വീട്ടിൽ നിന്നും ഏറെ ദൂരമുള്ള സ്ഥലങ്ങളിലായിരുന്നു അവയുടെ വിൽപ്പന നടത്തേണ്ടിയിരുന്നത്
advertisement
4/6
1980ൽ 'ഹം പാഞ്ച്' എന്ന സിനിമയിലൂടെ ഗുൽഷൻ ഗ്രോവർ സിനിമാ പ്രവേശനം നടത്തി. എന്നിരുന്നാലും, രാം ലഖാൻ എന്ന സിനിമയിലൂടെ ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഒരു മികച്ച ബ്രേക്ക് ലഭിക്കുന്നത്. കേസരിയ വിലായതി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് അദ്ദേഹം കയ്യടികൾ വാരിക്കൂട്ടിയിരുന്നു. നെഗറ്റീവ് റോളുകൾ ചെയ്തതിന്റെ പേരിൽ ഏറെ അറിയപ്പെട്ടിരുന്ന താരമാണ് ഗുൽഷൻ ഗ്രോവർ. ബോളിവുഡിലെ എണ്ണംപറഞ്ഞ വില്ലന്മാരിൽ ഒരാൾ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായി
advertisement
5/6
അടുത്തിടെ യൂട്യൂബ് വ്ലോഗിൽ അർച്ചന പുരാൺ സിംഗ്, പർമീത് സേഥി എന്നിവരുടെ ഒപ്പം ഗ്രോവർ പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമയിൽ പല ഭാഷകളിലായി അഭിയനയിച്ചിട്ടുള്ള വില്ലന്മാരുടെ അതേ സാഹചര്യത്തിലൂടെ ഗുൽഷൻ ഗ്രോവറും കടന്നു പോയിട്ടുണ്ട്. 'സോഷ്യൽ മീഡിയ വരുന്നതിനും മുൻപ് സ്ത്രീകൾ എന്റെയരികിൽ വരാൻ മടിച്ചിരുന്നു. സിനിമയിൽ കാണുന്ന അതേ സ്വഭാവമാണ് എനിക്കെന്നും' അവർ കരുതിയിരുന്നു. ബോളിവുഡിലെ വില്ലൻ വേഷങ്ങൾക്ക് മറ്റൊരു മാനം നൽകിയ ആൾ കൂടിയാണ് ഗുൽഷൻ ഗ്രോവർ
advertisement
6/6
മൊഹ്‌റ, സർ, ഹേരാ ഫെറി, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ഗുൽഷൻ ഗ്രോവർ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അടുത്തതായി, ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഹീർ എക്സ്പ്രസ് എന്ന സിനിമയിൽ ഗുൽഷൻ ഗ്രോവറിനെ കാണാൻ കഴിയും. ഉമേഷ് ശുക്ല, ആശിഷ് വാഗ്, മോഹിത് ഛബ്ര, സഞ്ജയ് ഗ്രോവർ എന്നിവരുടെ പിന്തുണയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ, അശുതോഷ് റാണയുടെ ഒപ്പം ദിവിത ജുനേജയും അശുതോഷ് റാണയും അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 12ന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
നടനെ കണ്ടാൽ സ്ത്രീകൾ പേടിച്ചോടും; ജീവിതത്തിൽ സോപ്പ് പൊടി വിറ്റു നടന്നിരുന്ന താരം