Actress Meena| ഈ വർഷത്തെ ആദ്യ അതിഥി കൊറോണ; കോവിഡ് ബാധിച്ചതായി നടി മീന
- Published by:Naseeba TC
- news18-malayalam
Last Updated:
അതിഥിയെ കൂടുതൽ നാൾ വീട്ടിൽ നിർത്തില്ലെന്നും മീന
advertisement
1/7

കോവിഡ് 19 ബാധിച്ചതായി നടി മീന. സോഷ്യൽമീഡിയയിലൂടെയാണ് നടി കോവിഡ് ബാധിതയായ കാര്യം അറിയിച്ചത്.
advertisement
2/7
2022 ൽ വീട്ടിലെത്തി ആദ്യ അതിഥി കൊറോണയാണെന്ന് മീന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കുടുംബത്തിലെ എല്ലാവരേയും പുതിയ അതിഥിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ അതിഥിയെ കൂടുതൽ നാൾ വീട്ടിൽ നിർത്തില്ലെന്നും താരം പറയുന്നു.
advertisement
3/7
കോവിഡ് പടരാൻ അനുവദിക്കരുതെന്നും എല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതരായും ഇരിക്കണമെന്നും നടി ആരാധകരോട് ആവശ്യപ്പെട്ടു. ആരാധകരുടെ പ്രാർത്ഥനയിൽ തന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണമെന്നും മീന ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
4/7
മീനയുടെ ഭർത്താവ് വിദ്യാസാഗർ, അമ്മ രാജമല്ലിക, മകൾ നൈനിക എന്നിവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ് എല്ലാവരും.
advertisement
5/7
രജനീകാന്ത് നായകനായ അണ്ണാതേയാണ് മീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ബ്രോ ഡാഡിയാണ് മീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
advertisement
6/7
ദൃശ്യം 2 ന് ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.
advertisement
7/7
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ എന്നിവരും വേഷമിടുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Actress Meena| ഈ വർഷത്തെ ആദ്യ അതിഥി കൊറോണ; കോവിഡ് ബാധിച്ചതായി നടി മീന