TRENDING:

Covid 19 | ആർത്രൈറ്റിസ് മരുന്ന് കഴിക്കുന്നവരാണോ? കോവിഡ് മരണ നിരക്ക് 71 ശതമാനം കുറയ്ക്കുമെന്ന് പഠനം

Last Updated:
ആർത്രൈറ്റിസിനുള്ള ബാരിസിറ്റിനിബ് ഗുളികകൾ ദിവസേന കഴിക്കുന്നവരിൽ കോവിഡ് മരണ നിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
advertisement
1/5
ആർത്രൈറ്റിസ് മരുന്ന് കഴിക്കുന്നവരാണോ? കോവിഡ് മരണ നിരക്ക് 71 ശതമാനം കുറയ്ക്കുമെന്ന് പഠനം
ലോകമെങ്ങും കൊറോണ വൈറസ് നാശം വിതയ്ക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ലോകമെമ്പാടുമുള്ള ഗവേഷകർ രാവും പകലും പ്രവർത്തിക്കുകയാണ്. ഇതിനിടയിലാണ് സ്വീഡനിൽ നിന്നും ആശ്വാസം പകരുന്ന പഠനഫലം പുറത്തുവന്നത്.
advertisement
2/5
കോവിഡ് -19 ബാധിച്ച പ്രായമായവരിലെ മരണനിരക്ക് 71 ശതമാനം വരെ കുറയ്ക്കാൻ ആർത്രൈറ്റിസ് മരുന്ന് സഹായകമാകുമെന്നാണ് സ്വീഡിഷ് ഗവേഷകരുടെ കണ്ടെത്തൽ. ആർത്രൈറ്റിസിനുള്ള ബാരിസിറ്റിനിബ് ഗുളികകൾ ദിവസേന കഴിക്കുന്നവരിൽ കോവിഡ് മരണ നിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
advertisement
3/5
ഒലുമിയന്റ് എന്ന പേരിൽ വിപണിയിൽ എത്തുന്ന ഈ മരുന്ന് റുമറ്റോയിഡ് ആർത്രൈറ്റിസ് രോഗികളാണ് ഉപയോഗിക്കുന്നത്. കോവിഡ് ബാധ കൂടുതൽ അപകടകരമായി ബാധിക്കുന്ന വയോധികരെ രക്ഷിക്കാൻ സന്ധിവാതം മരുന്ന് സഹായിക്കുമെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
advertisement
4/5
ലോകമെമ്പാടും 53,945,763 പേർക്കാണ് കോവിഡ് ബാധിച്ചത്. പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമാണ്. ഇവിടെ 1,311,427 പേരാണ് രോഗബാധിതരായത്.
advertisement
5/5
അതേസമയം, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമ്മാണ കമ്പനി ജർമ്മനിയിലെ ബയോ എൻ‌ടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനവും ഫലപ്രദമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം വാക്സിൻ പരീക്ഷണം ഇപ്പോഴും തുടരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | ആർത്രൈറ്റിസ് മരുന്ന് കഴിക്കുന്നവരാണോ? കോവിഡ് മരണ നിരക്ക് 71 ശതമാനം കുറയ്ക്കുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories