TRENDING:

ചെന്നൈയിലെ പ്രമുഖ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മൃതദേഹവുമായെത്തിയ ആംബുലന്‍സിന് കല്ലെറിഞ്ഞ് ജനങ്ങൾ

Last Updated:
കോവിഡ് രോഗിയെ പരിചരിച്ചതിലൂടെ രോഗബാധിതനായി മരിച്ച ഒരു ഡോക്ടർക്ക് മാന്യമായ സംസ്കാര ചടങ്ങുകൾക്ക് പോലും അവകാശമില്ലേയെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഒരു ഡോക്ടറുടെ പ്രതികരണം
advertisement
1/10
ചെന്നൈയിലെ പ്രമുഖ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ ഡോക്ടറുടെ മൃതദേഹവുമായെത്തിയ ആംബുലൻസിന് നേരെ കല്ലേറ്
advertisement
2/10
ന്യൂഹോപ്പ് പ്രൈവറ്റ് ഹോസ്പിറ്റൽ സ്ഥാപകനും ആരോഗ്യ സംരഭകനുമായ ഡോ. സൈമൺ ഹെർക്കുലിസിന്റെ മൃതദേഹവുമായെത്തിയ ആംബൂലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
advertisement
3/10
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡോക്ടർ ഇക്കഴിഞ്ഞ ദിവസമാണ് മരിച്ചത്.
advertisement
4/10
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹവുമായെത്തിയ ആംബുലൻസിന് നേർക്ക് ശ്മശാനത്തിന് സമീപം കാത്തു നിന്ന പ്രദേശവാസികൾ കല്ലെറിയുകയായിരുന്നു
advertisement
5/10
ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ശുചീകരണ തൊഴിലാളിക്കും ആക്രമണത്തിൽ പരിക്കേറ്റു
advertisement
6/10
കോവിഡ് സംശയിക്കുന്ന ആളെ അവിടെ അടക്കുന്നത് വഴി വൈറസ് വ്യാപിക്കുമെന്ന ഭയത്താൽ പ്രദേശവാസികൾ അവിടെ പ്രതിഷേധവുമായി എത്തുകയായിരുന്നു.
advertisement
7/10
അധികൃതരുടെ അനുമതി വാങ്ങിയാണ് സംസ്കാര ചടങ്ങുകൾക്ക് എത്തിയതെന്നാണ് ഡോക്ടറുടെ ബന്ധുക്കൾ പറയുന്നത്
advertisement
8/10
കോവിഡ് രോഗിയെ പരിചരിച്ചതിലൂടെ രോഗബാധിതനായി മരിച്ച ഒരു ഡോക്ടർക്ക് മാന്യമായ സംസ്കാര ചടങ്ങുകൾക്ക് പോലും അവകാശമില്ലേയെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഒരു ഡോക്ടറുടെ പ്രതികരണം.
advertisement
9/10
ഇതാദ്യമായല്ല ചെന്നൈയിൽ സംസ്കാര ചടങ്ങിനെത്തിയ ആരോഗ്യ പ്രവർത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
advertisement
10/10
നേരത്തെ വാനഗരം മേഖലയിൽ ദഹിപ്പിക്കാനായെത്തിച്ച ഡോക്ടറുടെ മൃതദേഹം പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് തിരികെ കൊണ്ടു പോയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
ചെന്നൈയിലെ പ്രമുഖ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മൃതദേഹവുമായെത്തിയ ആംബുലന്‍സിന് കല്ലെറിഞ്ഞ് ജനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories