TRENDING:

Covid 19 | മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ; വാർത്താസമ്മേളനം നിർത്തി; സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുക്കില്ല

Last Updated:
മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
advertisement
1/9
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ; വാർത്താസമ്മേളനം നിർത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പതിവ് വാർത്താ സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
advertisement
2/9
മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
advertisement
3/9
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരിലെത്തിയിരുന്നു.
advertisement
4/9
അതേസമയം സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു.
advertisement
5/9
ഇനിനിടെ ആന്റിജെന്‍ പരിശോധനയില്‍ കോവിഡ് 19 നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. മറ്റു മന്ത്രിമാർക്കും ആന്റിജൻ പരിശോധന നടത്തും.
advertisement
6/9
കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
advertisement
7/9
കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
advertisement
8/9
സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.
advertisement
9/9
മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ; വാർത്താസമ്മേളനം നിർത്തി; സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുക്കില്ല
Open in App
Home
Video
Impact Shorts
Web Stories