TRENDING:

Covid 19 | കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട്

Last Updated:
Covid 19 | 200 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്രപരിചരണ വിഭാഗങ്ങളുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
advertisement
1/6
Covid 19 | കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി; ഉടൻ ചികിത്സ തുടങ്ങും
കാസർഗോഡ്: നാലുദിവസം കൊണ്ട് കോവിഡ് 19 സ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തനം ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം യാഥാർഥ്യമാകുന്നു. കേരളത്തിൽ ഏറ്റവുമധികം കോവിഡ് 19 രോഗികൾ ഉള്ളതിനാലാണ് കാസർഗോഡ് പ്രത്യേക ആശുപത്രി സജ്ജീകരിക്കുന്നത്.
advertisement
2/6
കാസർഗോഡ് മെഡിക്കൽ കോളേജിനായി പണിപൂർത്തിയാകുന്ന കെട്ടിടസമുച്ചയങ്ങളിൽ ഒരു ഭാഗമാണ് കോവിഡ് 19 ആശുപത്രിയാക്കി മാറ്റുന്നത്.
advertisement
3/6
പുതിയ ആശുപത്രിയിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള 26 അംഗ സംഘം കാസർഗോഡ് എത്തിയിട്ടുണ്ട്. അടുത്തദിവസം മുതൽ തന്നെ ആശുപത്രി പ്രവർത്തിച്ചു തുടങ്ങും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാസർഗോഡ് എത്തിയത്. ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവരാണ് സംഘത്തെ യാത്രയാക്കിയത്. 
advertisement
4/6
കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള സംഘത്തിന്‍റെ ചുമതല.
advertisement
5/6
കാസർഗോഡ് മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് 19 ആശുപത്രിയാക്കി മാറ്റിയത്.
advertisement
6/6
200 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്രപരിചരണ വിഭാഗങ്ങളുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഏഴുകോടി രൂപ ചെലവിട്ടാണ് കോവിഡ് 19 ആശുപത്രി സജ്ജമാക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട്
Open in App
Home
Video
Impact Shorts
Web Stories