ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണം; ജില്ലാ മജിസ്ട്രേറ്റുകളോട് ഡൽഹി സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
Tablighi Jamaat | ക്വറന്റീൻ കേന്ദ്രങ്ങളിൽ നിന്ന് പോകുന്ന ഇവരെ പള്ളികളിൽ അടക്കം ഒരിടത്തും തങ്ങാൻ അനുവദിക്കരുതെന്നും നാട്ടിലെത്തിയെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം
advertisement
1/6

ന്യൂഡൽഹി: ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുകളോട് ഡൽഹി സർക്കാർ ആവശ്യപ്പട്ടു. ക്വറന്റീൻ കേന്ദ്രങ്ങള്‍ വിട്ടാൽ അവരവരുടെ വീടുകളിലല്ലാതെ മറ്റെങ്ങും താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
advertisement
2/6
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ശാരീരിക അകലം പാലിച്ചുകൊണ്ടുതന്നെ ബസുകളിൽ നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യതകൾ ജില്ലാ മജിസ്ട്രേറ്റുമാർ പരിശോധിക്കണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം സിഇഒ കെ എസ് മീണ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
advertisement
3/6
ഡൽഹി നിസാമുദ്ദീനിൽ മാർച്ചിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 567 വിദേശികളെ പൊലീസിന് വിട്ടുകൊടുക്കണമെന്നും മീണ കത്തിൽ പറയുന്നു. പള്ളികളിൽ അടക്കം ഒരിടത്തും ഇവരെ തങ്ങാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു.
advertisement
4/6
വിസ ചട്ടലംഘനം അടക്കമുള്ള കണ്ടെത്തിയ സാഹചര്യത്തിൽ വിദേശികളെ പൊലീസിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ക്വറന്റീൻ കാലാവധി പൂർത്തിയാക്കുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്ത തബ് ലീഗ് പ്രവർത്തകരെ വിട്ടയക്കണമെന്ന് ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ ഉത്തരവിട്ടിരുന്നു.
advertisement
5/6
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തബ് ലീഗ് പ്രവർത്തകർ നാട്ടിലെ അവരവരുടെ വീടുകളിലെത്തിയെന്ന് നോഡൽ ഓഫീസറും എസിപിയും ഉറപ്പുവരുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചാൽ അവരുടെ യാത്രയുടെ തത്സമയ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നും കത്തിൽ പറയുന്നു.
advertisement
6/6
മതസമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ ആയിരക്കണക്കിന് തബ് ലീഗ് പ്രവർത്തകരെയാണ് ക്വറന്റീനിൽ പാർപ്പിച്ചത്. മൗലാന സാദ് കാന്ധല്‍വി ഉൾപ്പെടെ ഏഴുപേർക്കെതിരെ ഡൽഹി ക്രൈംബ്രാഞ്ച് മാർച്ച് 31ന് കേസെടുത്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണം; ജില്ലാ മജിസ്ട്രേറ്റുകളോട് ഡൽഹി സർക്കാർ