കോവിഡ് മുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യത; പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് ICMR
- Published by:Asha Sulfiker
- news18-malayalam
Last Updated:
പറയപ്പെടുന്നത് പോലെ രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ശരീരത്തിൽ ആന്‍റിബോഡികൾ കുറഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. 'അതുകൊണ്ടാണ് മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും തുടരാൻ കർശനമായി തന്നെ നിർദേശിക്കുന്നത്'
advertisement
1/6

ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കൽ റിസർച്ച് (ICMR).കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ഇതിനെതിരായ ആന്‍റിബോഡികൾ ശരീരത്തിൽ കുറയുകയാണെങ്കിൽ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് ICMR ഡയറക്ടർ ജനറൽ ബലറാം ഭാർഗവ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്.
advertisement
2/6
അതുകൊണ്ട് തന്നെ രോഗമുക്തി നേടിയാലും ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങി നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നാണ് പറയുന്നത്.
advertisement
3/6
സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് മാസം വരെയാണ് ശരീരത്തിൽ ആന്‍റിബോഡികൾ നിലനിൽക്കുന്നത്. ' നിലവിൽ എത്ര ആളുകൾ രോഗബാധിതരായി, പിന്നീട് നെഗറ്റീവും വീണ്ടും പോസിറ്റീവും ആയി എന്ന കണക്കുകള്‍ ഞങ്ങൾ പരിശോധിച്ച് വരികയാണ്.
advertisement
4/6
കോവിഡ് മുക്തനായി 90 ദിവസത്തിനുള്ളിൽ വീണ്ടും രോഗബാധിതരായ ആളുകളുടെ കണക്കുകളാണ് പരിശോധിച്ച് വരുന്നത്. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ICMR ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
advertisement
5/6
കോവിഡ് മുക്തനായി മൂന്ന് മാസം വരെ ആന്‍റിബോഡുകൾ ശരീരത്തിലുണ്ടാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. മറ്റു ചില പഠനങ്ങളിൽ ഇത് അഞ്ച് മാസം വരെയുണ്ടാകുമെന്നും. ഇതൊരു പുതിയ അസുഖമാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ ഇപ്പോഴുള്ളു.
advertisement
6/6
പറയപ്പെടുന്നത് പോലെ രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ശരീരത്തിൽ ആന്‍റിബോഡികൾ കുറഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. 'അതുകൊണ്ടാണ് മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും തുടരാൻ കർശനമായി തന്നെ നിർദേശിക്കുന്നത്' അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് മുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യത; പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് ICMR