TRENDING:

Covid Vaccine| കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗം; നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും

Last Updated:
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഇതിനായി 3 കോടി ഡോസ് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വാക്സിൻ സൗജന്യമായി വിതണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.
advertisement
1/7
Covid Vaccine| കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗം; നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും
കോവിഡ് പ്രതിരോധത്തിനുളള വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഇന്ന് അനുമതി നൽകിയേക്കും. രാവിലെ 11 മണിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
advertisement
2/7
കോവിഡ് പ്രതിരോധത്തിന് രണ്ട് വാക്സിനുകൾക്ക് നിയന്ത്രിത ഉപയോഗ അനുമതി നൽകണമെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍ വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്..
advertisement
3/7
ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് അനുമതി നൽണമെന്നാണ് ഗുപാർശ. കാഡില ഹെൽത്ത്കെയര്‍ നിര്‍മിച്ച വാക്സിന്റെ മൂന്നാം ഘട്ട ട്രയലിനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്..
advertisement
4/7
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിൻ ഡ്രൈ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 125 ജില്ലകളിലായി 286 കേന്ദ്രങ്ങളിൽ മോക്ഡ്രിൽ നടന്നു. ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ് പേർ ദൗത്യത്തിൽ പങ്കെടുത്തു. ഇതുവരെ 75 ലക്ഷത്തിലധികം പേർ കോവിൻ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്തതതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
advertisement
5/7
ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടന്നത്. ആദ്യ ഘട്ടത്തിൽ അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മോക്ഡ്രിൽ വിജയകരമായി പൂർത്തിയായത്.
advertisement
6/7
നേരത്തെ അമേരിക്കൻ കമ്പനിയുടെ ഫൈസറും അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകിയിരുന്നു. ജനുവരി 1, 2 തീയതികളിൽ ചേർന്ന വിദഗ്ദ സമിതിയാണ് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്.
advertisement
7/7
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഇതിനായി 3 കോടി ഡോസ് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വാക്സിൻ സൗജന്യമായി വിതണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid Vaccine| കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗം; നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും
Open in App
Home
Video
Impact Shorts
Web Stories