Covid 19 | 'ഞങ്ങളുടെ വാക്സിൻ കോവിഡിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കും'; അവകാശവാദവുമായി ഫൈസർ വാക്സിന് പിന്നിലെ ശാസ്ത്രജ്ഞൻ
- Published by:Anuraj GR
- news18-malayalam
Last Updated:
"ഈ വാക്സിൻ ഉപയോഗിച്ച് നമുക്ക് ഈ പകർച്ചവ്യാധി തടയാൻ കഴിയുമോ എന്നതാണ് ചോദ്യം എങ്കിൽ, എന്റെ ഉത്തരം: അതെ എന്നാണ്"
advertisement
1/5

കോവിഡ് മഹാമാരി ലോകത്തെ ഭീതിപ്പെടുത്താൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നു. ഇപ്പോഴിതാ, അമേരിക്കൻ കമ്പനിയായ ഫൈസർ അവരുടെ വാക്സിൻ പരീക്ഷണം വിജയകരമാണെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് ലോക ജനത. ജർമ്മനിയിൽനിന്ന് ബയോടെക്കുമായി ചേർന്നാണ് ഫൈസർ വാക്സിൻ വികസിപ്പിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചതാകട്ടെ, ഉഗുർ സാഹിൻ-ഒസ്ലെം ടുറെസി ദമ്പതികളാണ്.
advertisement
2/5
തങ്ങൾ വികസിപ്പിച്ച വാക്സിൻ ഏറെ ഫലപ്രദമായിയിരിക്കുമെന്ന് ഉഗുർ സാഹിൻ അവകാശപ്പെട്ടു. "ഈ വാക്സിൻ ഉപയോഗിച്ച് നമുക്ക് ഈ പകർച്ചവ്യാധി തടയാൻ കഴിയുമോ എന്നതാണ് ചോദ്യം എങ്കിൽ, എന്റെ ഉത്തരം: അതെ എന്നാണ്, കാരണം രോഗലക്ഷണങ്ങളിൽ നിന്നുള്ള സംരക്ഷണം പോലും നാടകീയമായ ഫലമുണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു. ഫൈസർ വാക്സിൻ, കോവിഡിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഉഗുർ സാഹിൻ പറഞ്ഞു.
advertisement
3/5
ക്യാൻസറിനെതിരായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്ന് വികസിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ജർമ്മൻ ബയോടെക് സ്ഥാപനത്തിന്‍റെ നേതൃനിരയിലുള്ളവരാണ് ഈ ദമ്പതികൾ. ഇവർ തന്നെയാണ് ഫൈസറിന്‍റെ കോവിഡ് വാക്സിന് പിന്നിൽ മനുഷ്യരിൽ നടത്തിവന്ന മൂന്നാംഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
advertisement
4/5
കൊറോണ വൈറസിനെതിരെ വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിൻ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈസർ, ബയോ ടെക്ക് കമ്പനികൾ ചേർന്ന് വികസിപ്പിച്ച ഈ വാക്സിൻ ഇതുവരെ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ മാസം അവസാനത്തോടെ അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടുമെന്നും കമ്പനികൾ പറഞ്ഞു.
advertisement
5/5
കൊളോണിലെ ഒരു ഫോർഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു തുർക്കി കുടിയേറ്റക്കാരന്റെ മകനാണ് ബയോടെക് ചീഫ് എക്സിക്യൂട്ടീവ് ആയി ഉഗുർ സാഹിൻ എന്ന 55കാരൻ, ഇപ്പോൾ 100 ധനികരായ ജർമ്മൻ സംരഭകരിൽ ഒരാളാണ് ഇദ്ദേഹം. ഭാര്യയും സഹ ബോർഡ് അംഗവുമായ ഓസ്ലെം ടുറെസി (53) തുർക്കിയിൽനിന്ന് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകളാണ്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | 'ഞങ്ങളുടെ വാക്സിൻ കോവിഡിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കും'; അവകാശവാദവുമായി ഫൈസർ വാക്സിന് പിന്നിലെ ശാസ്ത്രജ്ഞൻ